Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

ഏഴ് (ഭാഗം അഞ്ച്)

ഏഴ് (ഭാഗം അഞ്ച്)

K SHABAS HARIS

പ്രിയപ്പെട്ടവൾ വിടപറഞ്ഞ് മൂന്ന് മാസങ്ങൾക്ക് ശേഷം അമ്മയ്ക്കും സഹോദരിക്കുമൊപ്പമുള്ള വിരസമായ ജീവിതത്തിൽ നിന്നും മുക്തി നേടുന്നതിനായി സാം ബാംഗളൂരിലേക്ക് മടങ്ങുവാൻ തീരുമാനിച്ചു. ഇട്ടൂപ്പ് അവന്‍റെ അപ്പന്‍റെയൊപ്പം ബാംഗളൂരിലേക്ക് പുറപ്പെട്ടതിന്‍റെ കുറച്ച് ദിവസങ്ങൾക്ക് ശേഷം സാമിന്‍റെ അമ്മയും സഹോദരിയും തിരിച്ച് ആംസ്റ്റർഡാമിലേക്ക് മടങ്ങി.

സാം ജോലിക്ക് പോയിരുന്ന പകലുകൾ ഇട്ടൂപ്പ് ഡേ കേറുകളിൽ ചെലവഴിച്ചു. വലിയ നഗരത്തിലെ ചെറിയൊരു ഫ്ലാറ്റിൽ മറ്റ് സുഹൃത്തുക്കളോടൊപ്പം ഇട്ടൂപ്പും ചെറിയ ചെറിയ കളിപ്പാട്ടങ്ങൾ കൊണ്ട് വലിയ വലിയ പറുദീസകൾ സൃഷ്ടിക്കുന്നതിൽ വ്യാപൃതനായി. ജീവിതത്തിൽ തനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്വയം ബോധിപ്പിക്കുന്നതിനായി ആ നഗരത്തിലെ മറ്റ് പലരെയും പോലെ സാമും പുതിയൊരു ക്രമം ജീവിതത്തിന്‍റെ മേൽ അടിച്ചേൽപ്പിച്ചു തുടങ്ങി. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ സാം ഇട്ടൂപ്പിനെ ഡേ കേറിൽ നിന്നും കൂട്ടും, ശേഷം നഗരമദ്ധ്യത്തിലെ ഏതെങ്കിലും വലിയൊരു റസ്റ്റോറന്‍റിൽ നിന്നും രാത്രി അത്താഴം, പിന്നീട് ഇട്ടൂപ്പിന് ഇഷ്ടമുള്ളൊരു മാളിലെ ‘ഫൺ സ്പോട്ടി’ൽ രണ്ട് മണിക്കൂർ ഇട്ടൂപ്പിനോടൊപ്പം ചെലവഴിക്കുന്നു, പറ്റുമെങ്കിൽ അടുത്ത ടാക്കീസിൽ നിന്നുമൊരു സെക്കന്‍റ് ഷോയും.

ഇട്ടൂപ്പിനെ കാണുമ്പോഴൊക്കെയും അയാൾ അയാളുടെ ഭാര്യയെ കുറിച്ചോർക്കും, ജീവിതത്തിൽ നിന്ന് തന്നെയും പിന്തിരിഞ്ഞോടിയ അയാളുടെ അപ്പനെ കുറിച്ചോർക്കും, ഒടുവിൽ അപ്പനില്ലാതെ വളരേണ്ടി വന്ന തന്‍റെ തന്നെ കുട്ടിക്കാലത്തെ ആന്തരിക സംഘർഷങ്ങളിലേക്ക് വരെ ആ സ്മരണകൾ അയാളെ കൊണ്ടെത്തിക്കും. ഇതിനിടയിലെപ്പോഴോ അയാൾ ദസ്തയവിസ്കിയെ വായിച്ചു തുടങ്ങി. ജീവിതം ഇരുട്ടിലേക്ക് ആഴത്തിൽ വേരൂന്നിയൊരു നിമിഷത്തിൽ ജീവിതത്തിലെ അവസാന പ്രതീക്ഷയെന്നോണം അയാൾ കഥകൾ എഴുതി തുടങ്ങുകയും ചെയ്തു. ഇട്ടൂപ്പിന്‍റെ സാന്നിധ്യം സൃഷ്ടിക്കുന്ന അസ്വസ്ഥകളിൽ നിന്ന് രക്ഷ നേടുന്നതിന് വേണ്ടി മാത്രം സാം ഇട്ടൂപ്പിനെ കൊടൈക്കനാലിലെയൊരു അന്താരാഷ്ട്ര സ്കൂളിൽ ചേർത്തു. ജോലിയിൽ നിന്ന് വിരമിച്ച സാം മുഴുവൻ സമയവും ഏകാന്തതയിക്കും, എഴുത്തിനും വിട്ട് കൊടുത്തു.

ജീവിതം ഇരുട്ടിലേക്ക് ആഴത്തിൽ വേരൂന്നിയൊരു നിമിഷത്തിൽ ജീവിതത്തിലെ അവസാന പ്രതീക്ഷയെന്നോണം അയാൾ കഥകൾ എഴുതി തുടങ്ങുകയും ചെയ്തു.

((തുടരും))

R

Create a free website with Framer, the website builder loved by startups, designers and agencies.