Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

തിരുദൂതർ (മത്സര വിജയികളുടെ കവിത)

തിരുദൂതർ (മത്സര വിജയികളുടെ കവിത)

Muneera K T

റബീഉൽ അവ്വലിനോട് അനുബന്ധിച്ച് 'മുഹമ്മദ് നബി' എന്ന വിഷയത്തിൽ എസ്.ഐ.ഒ വാരം യൂണിറ്റ് സംഘടിപ്പിച്ച കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കവിത.



ഇല്ല ഈ മണ്ണിന്നനുഗ്രഹമായുള്ള,

മറ്റൊരു മാനവൻ തിരുനബിയോളമായ് .

എന്തൊരു അദ്ഭുതം

ആ പുണ്യ ജീവിതം,

എത്ര മനോഹരം

ആ സ്നേഹ ലാളനം.

പ്രവാഹമായി പരീക്ഷണം തിരുനബി ജീവിതം,

കാണാം ചരിത്ര താളിലുടനീളം.

അറിഞ്ഞു അനാഥ തൻ വേദന ആവോളം,

സമ്പൂർണ്ണ നാതത്ത്വം പേറിയ തിരുദൂതർ.

ചൊന്നു അനാഥയെ ചേർത്ത് പിടിക്കുവാൻ,

ചൊല്ലി അവർക്കുന്നത സ്ഥാനമെൻ ചാരെയായ് .

കണ്ടു വിധവ തൻ പൊള്ളുന്ന നൊമ്പരം,

പൊന്നുമ്മ ആമിന ബീവിയിൽ നിന്നുമായ്.

പട്ടിണിയാലുള്ള പശിയേകും പരവശം,

പലവട്ടം പതിവായ് സഹിച്ചു ഹബീബവർ.

മൊഴിഞ്ഞു അയൽപക്കം പട്ടിണിയാകുകിൽ,

പാടില്ല പള്ള നിറച്ചുള്ള ഭക്ഷണം.

കൊണ്ടും കൊടുത്തും പരസ്പരം സ്നേഹിക്കാൻ,

മാതൃക കാട്ടിയ മുത്ത് നബിയുള്ള.

ചേർത്തു മനുഷ്യരെ അത്രമേൽ സ്നേഹമായ്,

ചേർന്നു മനുഷ്യരും നബിയോരിൽ പ്രിയമായ് .

വാക്കിനുമുച്ചത്തിൽ

കർമങ്ങൾ വാചാല-

മായുള്ള നബിയോർ തൻ

ശ്രേഷ്ഠമാം ജീവിതം.

പകർത്തി പ്രകാശം

ഇടങ്ങളിലൊക്കെയും,

സത്യ സന്ദേശത്തിൻ

ദിവ്യ വെളിച്ചമായ് .

വേണം നമുക്കാ

മഹിതമാം മാതൃക,

അപ്പാടെ ജീവിത വഴികളിൽ പകർത്തിടാൻ .

ചേർക്കണമനുജനെ

അത്രമേൽ ആർദ്രമായ്,

ആകേണം അപരന്‍റെ

സങ്കടം എന്‍റെയും.

ഏകണം സാന്ത്വനം

അപരന്‍റെ വ്യഥയതിൽ,

ഒപ്പണം മിഴിനീർ

വാർക്കുന്ന കണ്ണുകൾ.

എങ്കിലെനിക്കും ഉറക്കെ പറഞ്ഞിടാം

ഞാനുമെൻ പ്രിയ

പ്രവാചക സ്‌നേഹിയായ്.

ഞാനുമെൻ

പ്രിയ പ്രവാചക സ്നേഹിയായ്......

റബീഉൽ അവ്വലിനോട് അനുബന്ധിച്ച് 'മുഹമ്മദ് നബി' എന്ന വിഷയത്തിൽ എസ്.ഐ.ഒ വാരം യൂണിറ്റ് സംഘടിപ്പിച്ച കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കവിത.



ഇല്ല ഈ മണ്ണിന്നനുഗ്രഹമായുള്ള,

മറ്റൊരു മാനവൻ തിരുനബിയോളമായ് .

എന്തൊരു അദ്ഭുതം

ആ പുണ്യ ജീവിതം,

എത്ര മനോഹരം

ആ സ്നേഹ ലാളനം.

പ്രവാഹമായി പരീക്ഷണം തിരുനബി ജീവിതം,

കാണാം ചരിത്ര താളിലുടനീളം.

അറിഞ്ഞു അനാഥ തൻ വേദന ആവോളം,

സമ്പൂർണ്ണ നാതത്ത്വം പേറിയ തിരുദൂതർ.

ചൊന്നു അനാഥയെ ചേർത്ത് പിടിക്കുവാൻ,

ചൊല്ലി അവർക്കുന്നത സ്ഥാനമെൻ ചാരെയായ് .

കണ്ടു വിധവ തൻ പൊള്ളുന്ന നൊമ്പരം,

പൊന്നുമ്മ ആമിന ബീവിയിൽ നിന്നുമായ്.

പട്ടിണിയാലുള്ള പശിയേകും പരവശം,

പലവട്ടം പതിവായ് സഹിച്ചു ഹബീബവർ.

മൊഴിഞ്ഞു അയൽപക്കം പട്ടിണിയാകുകിൽ,

പാടില്ല പള്ള നിറച്ചുള്ള ഭക്ഷണം.

കൊണ്ടും കൊടുത്തും പരസ്പരം സ്നേഹിക്കാൻ,

മാതൃക കാട്ടിയ മുത്ത് നബിയുള്ള.

ചേർത്തു മനുഷ്യരെ അത്രമേൽ സ്നേഹമായ്,

ചേർന്നു മനുഷ്യരും നബിയോരിൽ പ്രിയമായ് .

വാക്കിനുമുച്ചത്തിൽ

കർമങ്ങൾ വാചാല-

മായുള്ള നബിയോർ തൻ

ശ്രേഷ്ഠമാം ജീവിതം.

പകർത്തി പ്രകാശം

ഇടങ്ങളിലൊക്കെയും,

സത്യ സന്ദേശത്തിൻ

ദിവ്യ വെളിച്ചമായ് .

വേണം നമുക്കാ

മഹിതമാം മാതൃക,

അപ്പാടെ ജീവിത വഴികളിൽ പകർത്തിടാൻ .

ചേർക്കണമനുജനെ

അത്രമേൽ ആർദ്രമായ്,

ആകേണം അപരന്‍റെ

സങ്കടം എന്‍റെയും.

ഏകണം സാന്ത്വനം

അപരന്‍റെ വ്യഥയതിൽ,

ഒപ്പണം മിഴിനീർ

വാർക്കുന്ന കണ്ണുകൾ.

എങ്കിലെനിക്കും ഉറക്കെ പറഞ്ഞിടാം

ഞാനുമെൻ പ്രിയ

പ്രവാചക സ്‌നേഹിയായ്.

ഞാനുമെൻ

പ്രിയ പ്രവാചക സ്നേഹിയായ്......

റബീഉൽ അവ്വലിനോട് അനുബന്ധിച്ച് 'മുഹമ്മദ് നബി' എന്ന വിഷയത്തിൽ എസ്.ഐ.ഒ വാരം യൂണിറ്റ് സംഘടിപ്പിച്ച കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കവിത.



ഇല്ല ഈ മണ്ണിന്നനുഗ്രഹമായുള്ള,

മറ്റൊരു മാനവൻ തിരുനബിയോളമായ് .

എന്തൊരു അദ്ഭുതം

ആ പുണ്യ ജീവിതം,

എത്ര മനോഹരം

ആ സ്നേഹ ലാളനം.

പ്രവാഹമായി പരീക്ഷണം തിരുനബി ജീവിതം,

കാണാം ചരിത്ര താളിലുടനീളം.

അറിഞ്ഞു അനാഥ തൻ വേദന ആവോളം,

സമ്പൂർണ്ണ നാതത്ത്വം പേറിയ തിരുദൂതർ.

ചൊന്നു അനാഥയെ ചേർത്ത് പിടിക്കുവാൻ,

ചൊല്ലി അവർക്കുന്നത സ്ഥാനമെൻ ചാരെയായ് .

കണ്ടു വിധവ തൻ പൊള്ളുന്ന നൊമ്പരം,

പൊന്നുമ്മ ആമിന ബീവിയിൽ നിന്നുമായ്.

പട്ടിണിയാലുള്ള പശിയേകും പരവശം,

പലവട്ടം പതിവായ് സഹിച്ചു ഹബീബവർ.

മൊഴിഞ്ഞു അയൽപക്കം പട്ടിണിയാകുകിൽ,

പാടില്ല പള്ള നിറച്ചുള്ള ഭക്ഷണം.

കൊണ്ടും കൊടുത്തും പരസ്പരം സ്നേഹിക്കാൻ,

മാതൃക കാട്ടിയ മുത്ത് നബിയുള്ള.

ചേർത്തു മനുഷ്യരെ അത്രമേൽ സ്നേഹമായ്,

ചേർന്നു മനുഷ്യരും നബിയോരിൽ പ്രിയമായ് .

വാക്കിനുമുച്ചത്തിൽ

കർമങ്ങൾ വാചാല-

മായുള്ള നബിയോർ തൻ

ശ്രേഷ്ഠമാം ജീവിതം.

പകർത്തി പ്രകാശം

ഇടങ്ങളിലൊക്കെയും,

സത്യ സന്ദേശത്തിൻ

ദിവ്യ വെളിച്ചമായ് .

വേണം നമുക്കാ

മഹിതമാം മാതൃക,

അപ്പാടെ ജീവിത വഴികളിൽ പകർത്തിടാൻ .

ചേർക്കണമനുജനെ

അത്രമേൽ ആർദ്രമായ്,

ആകേണം അപരന്‍റെ

സങ്കടം എന്‍റെയും.

ഏകണം സാന്ത്വനം

അപരന്‍റെ വ്യഥയതിൽ,

ഒപ്പണം മിഴിനീർ

വാർക്കുന്ന കണ്ണുകൾ.

എങ്കിലെനിക്കും ഉറക്കെ പറഞ്ഞിടാം

ഞാനുമെൻ പ്രിയ

പ്രവാചക സ്‌നേഹിയായ്.

ഞാനുമെൻ

പ്രിയ പ്രവാചക സ്നേഹിയായ്......

Muneera K T

Muneera K T

R

Create a free website with Framer, the website builder loved by startups, designers and agencies.