അബോധത്തിൻ്റെ ബോധം
അബോധത്തിൻ്റെ ബോധം

Azeez nallaveettil

വെളിച്ചത്തെയും ശബ്ദത്തെയും മണത്തെയും സാഹിത്യത്തിലേക്കാവാഹിച്ച ബഷീറിനെപ്പോലെ അദ്വിതീയനായ മറ്റൊരെഴുത്തുകാരൻ മലയാളത്തിലില്ല. ശബ്ദങ്ങൾ, വിശ്വവിഖ്യാതമായ മൂക്ക്, ബാല്യകാലസഖി എന്നീ നോവലുകളിൽ പഞ്ചേന്ദ്രിയങ്ങളുടെ സംവേദനക്ഷമതയുടെ മാസ്മരികമായ ഇന്ദ്രജാലം കാണാൻ കഴിയും. ബഷീർ അക്ഷരങ്ങളെ മനുഷ്യരെയെന്ന പോലെ ചേർത്തു പിടിക്കുകയാണ്. വാക്കുകളെ അവയുടെ സത്തിലേക്കും സാരാംശത്തിലേക്കും സംക്ഷിപ്തപ്പെടുത്തിയ എഴുത്തുകാരനാണ് ബഷീറെന്ന് എം.പി പോൾ നിരീക്ഷിച്ചത് വെറുതെയല്ല. ബോധപരമായോ അബോധപരമായോ വാക്കുകൾ സംക്ഷിപ്തമാകുന്നത് കവിതയിലാണ്. ബഷീറിൻ്റെ ഗദ്യം കാവ്യാത്മകമാകുന്നത് നീലവെളിച്ചം വായിക്കുമ്പോൾ അനുഭവിക്കാൻ കഴിയും. അത്രമേൽ കാൽപനികമായ ഒരു പ്രമേയത്തെ ബഷീർ സർറിയലിസത്തിൽ അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രേതമുണ്ടെന്നോ ഇല്ലന്നോ അല്ല ബഷീർ പറയുന്നത്. പ്രേതത്തിൻ്റെ അസ്തിത്വം എങ്ങനെയാണുണ്ടാക്കപ്പെടുന്നതെന്നും അതാർക്കൊക്കെയാണ് ഉപകാരപ്പെടുന്നതെന്നും നീലവെളിച്ചത്തിൻ്റെ തിരക്കഥയിൽ ബഷീർ വിസ്തരിച്ച് കോറിയിടുന്നുണ്ട്. സ്വത്വവും സ്വത്വ പ്രശ്നങ്ങളും യഥാർഥമാണെന്നും അയാർഥമായതിൻ്റെ സ്വത്വ നിർമിതിയും പ്രശ്നവൽക്കരണവും സമൂഹത്തെ എങ്ങനെയാണ് പിറകോട്ട് വലിച്ചതെന്നും ബഷീർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരേ സമയം അദ്ദേഹം നാസ്തികനും സന്ദേഹ വാദിയും യുക്തിവാദിയും വിശ്വാസിയുമൊക്കെയായിരുന്നു. അതു കൊണ്ടാണ് ഇല്ലാത്ത ഒന്നിൻ്റെ നിർമിതിയിലൂടെ ഉൺമയുടെ സങ്കീർണതകളെ അദ്ദേഹം വെളിച്ചത്ത് കൊണ്ടുവന്നത്. വെളിച്ചത്തിനെന്തൊരു വെളിച്ചം! എന്ന് ബാല്യകാല സഖിയിലെ മജീദിനെക്കൊണ്ട് ബഷീർ പറയിപ്പിക്കുന്നതും നീലവെളിച്ചത്തിലെ വെളിച്ചത്തിനെന്തൊരു നീലിമയാണ് എന്ന് അതിലെ കഥാപാത്രമായ എഴുത്തുകാരനും വായനക്കാരായ നമ്മളും അത്ഭുതം കൂറുന്നതും യാദൃച്ഛികമാണോ? കുപ്പിയിലെ മണ്ണെണ്ണ നിശ്ശേഷം വറ്റി കരിന്തിരി കത്തിയിട്ടും ലോഡ്ജിലെ സുഹൃത്തുക്കളിൽ നിന്ന് വാങ്ങിയ മണ്ണെണ്ണയുമായി ഭാർഗവീ നിലയത്തിലെത്തിയ എഴുത്തുകാരൻ കതക് തുറന്ന് മുറിയിൽ പ്രവേശിച്ചപ്പോൾ ഹരിക്കെയിൻ വിളക്കിൽ നിന്നുള്ള അഭൗമമായ നീലവെളിച്ചത്തിൻ്റെ ശാന്തിയിൽ സ്തബ്ലനായി നിന്നു പോയതിൻ്റെ യുക്തിയെന്താണ്? പാതിരാവിൽ ബീച്ചിലെത്തിയ എഴുത്തുകാരൻ കടലിൽ നഗ്നയായി കുളിക്കുന്ന ഭാർഗവിയെയും കല്ലിൽ കൊത്തിവെച്ച ഭാർഗവിയെന്ന പേരും മരത്തിൽ കോറിയിട്ട ശശികുമാറെന്ന പേരും ബീച്ചും രാത്രിയുടെ നിശബ്ദതയും ശാന്തതയോടെ അനുഭവിക്കുന്നു.

ഭാർഗവിയുടെ മരണത്തിന് (കൊലപാതകത്തിന്) ശേഷം ഭാർഗവീ നിലയത്തിൽ താമസിച്ച ആരെയും ഭാർഗവിയുടെ പ്രേതം വെറുതെ വിട്ടിട്ടില്ല. കഴുത്ത് ഞെക്കിക്കൊല്ലുകയോ കിണറ്റിലെടുത്തെറിയുകയോ വാതിലും ജനലും വലിച്ചടക്കുകയോ തുറക്കുകയോ പൂത്തിരി കത്തിച്ചത് പോലെ പ്രത്യക്ഷപ്പെടുകയോ നൃത്തത്തിൻ്റെ ചിലങ്കധ്വനി കേൾപ്പിക്കുകയോ ഒക്കെയാണ് പതിവ്. സ്വസ്ഥനായിരുന്ന് എഴുതാനായി എഴുത്തുകാരൻ ഭാർഗവീനിലയം വാടകക്കെടുത്തതോടെ എഴുത്തുകാരനുമായി പരിചയമുള്ളവരും അല്ലാത്തവരും എഴുത്തുകാരൻ പിറ്റേന്നും ജീവിച്ചിരിക്കുന്നതിൽ അത്ഭുതപ്പെടുകയാണ്. നമ്മുടെ സമൂഹ അബോധം എത്രത്തോളം ആർക്കിടൈപ്പുകളും നിഴലുകളും ചിഹ്നങ്ങളും പ്രതീകങ്ങളും വിശ്വാസവുമായി ബന്ധപ്പെട്ട് പല മുൻ വിധികളും വിധിന്യായങ്ങളും നിർമിച്ചെടുക്കുന്നതെന്നും തലമുറകളായി, നൂറ്റാണ്ടുകളായി അവ കൈമാറുന്നുവെന്നും അത്തരത്തിലൊരു മിത്തിനെ റിയാലിറ്റിയിലേക്ക് കൊണ്ടു വന്നാൽ സാഹിത്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും സാധ്യതകളുപയോഗിച്ച് ഉൺമയും സങ്കല്പവും തമ്മിലുള്ള ആശയ വിനിമയും സമന്വയവും സൗഹാർദവും സാധ്യമാക്കാൻ കഴിയുമെന്ന തത്വചിന്തയാണ് ബഷീർ ഭാർഗവീ നിലയത്തിലൂടെ മുന്നോട്ട് വെക്കുന്നത്.
നീലവെളിച്ചമെന്ന കഥയിലും ഭാർഗവീ നിലയമെന്ന തിരക്കഥയിലും സമാനതകളും വൈജാത്യങ്ങളുമുണ്ട്. കഥയിൽ പ്രേതഭാഷണം സുദീർഘമല്ലെങ്കിലും ഭാർഗവിയോട് എഴുത്തുകാരൻ പ്രകടിപ്പിക്കുന്ന മമതയും കാരുണ്യവും അദ്വിതീയമാണ്.
"ഭാർഗവി എന്ന പ്രേതത്തോട് എഴുത്തുകാരൻ സംസാരിക്കുന്നത് ജീവിച്ചിരിക്കുന്ന ഒരാളോട് സംസാരിക്കുന്ന അതേ മമതയിലും സ്നേഹത്തിലും കാരുണ്യത്തിലും സമഭാവനയിലും ആണ്. ബഷീറിനെ സംബന്ധിച്ചിടത്തോളം പ്രേതം എന്ന സ്വത്വവും ജീവിച്ചിരിക്കുന്ന സ്വത്വമാണ്. ഏറ്റവും അടുത്ത സുഹൃത്തിനോട് എന്ന വിധത്തിലാണ് ബഷീർ അഥവാ എഴുത്തുകാരൻ ഭാർഗവിയോട് പിണങ്ങുകയും പരിഭവിക്കുകയും പരാതിപ്പെടുകയും കുശലാന്വേഷണം നടത്തുകയും ചെയ്യുന്നത്."
ബഷീറിൻ്റെ ഭൂമിയുടെ അവകാശികളിലെ പ്രകൃത്യുൻ മുഖതയും മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള സമഭാവനയും തമ്മിൽ പുലർത്തേണ്ട കാരണ്യവും ത്യാഗവും നീലവെളിച്ചത്തിലും ആവർത്തിക്കുന്നു. ബഷീറിന് തിര്യക്കെന്നോ മനുഷ്യനെന്നോ മൃഗമെന്നോ പ്രാണികളെന്നോ ഭേദബുദ്ധിയില്ല. ഭാർഗവി എന്ന പ്രേതത്തോട് എഴുത്തുകാരൻ സംസാരിക്കുന്നത് ജീവിച്ചിരിക്കുന്ന ഒരാളോട് സംസാരിക്കുന്ന അതേ മമതയിലും സ്നേഹത്തിലും കാരുണ്യത്തിലും സമഭാവനയിലും ആണ്. ബഷീറിനെ സംബന്ധിച്ചിടത്തോളം പ്രേതം എന്ന സ്വത്വവും ജീവിച്ചിരിക്കുന്ന സ്വത്വമാണ്. ഏറ്റവും അടുത്ത സുഹൃത്തിനോട് എന്ന വിധത്തിലാണ് ബഷീർ അഥവാ എഴുത്തുകാരൻ ഭാർഗവിയോട് പിണങ്ങുകയും പരിഭവിക്കുകയും പരാതിപ്പെടുകയും കുശലാന്വേഷണം നടത്തുകയും ചെയ്യുന്നത്. എഴുത്തുകാരനുമായി നിരന്തരം സംവദിക്കുന്ന സുഹൃത്തുക്കളും ചായക്കടക്കാരനും ഒക്കെ ബഷീർ ഭാർഗവീനിലയത്തിൽ താമസിക്കുന്നതറിഞ്ഞ് അത്ഭുതപ്പെടുകയാണ്. അവർ ബഷീറിനെ കാണുമ്പോൾ എങ്ങനെയാണ് ബഷീർ എന്ന എഴുത്തുകാരൻ അല്ലെങ്കിൽ നീല വെളിച്ചത്തിലെ എഴുത്തുകാരനായ ബഷീർ പ്രേതത്തെ അതിജീവിച്ചത് എന്നത് എല്ലാവർക്കും ഒരേസമയം അമ്പരപ്പും ഭയവും ഉണ്ടാക്കുകയാണ്. വായനക്കാർക്കുള്ള അമ്പരപ്പും അത്ഭുതവും ഭയവും അല്ല ഒരു എഴുത്തുകാരനെ ഭരിക്കുക. പകരം എഴുത്തുകാരൻ ആർജിച്ചെടുത്ത ധൈര്യവും അയാളുടെ ഉപബോധ മനസ്സിൽ നിന്ന് വരുന്ന സംവാദങ്ങളുമാണ് അയാളെ ജീവിപ്പിച്ചു നിർത്തുന്നത്. മരിച്ച ഭാർഗവിയെയും ജീവിപ്പിച്ചു നിർത്തിയത്. അതുകൊണ്ടുതന്നെ നിരന്തരമായ സംവാദത്തിലൂടെ ഭാർഗവി ആത്മഹത്യ ചെയ്യുകയായിരുന്നില്ല, ഭാർഗവിയെ കഥയിലും തിരക്കഥയിലും പൂച്ചക്കണ്ണുകളുമായി അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയും എഴുത്തുകാരനെ നിരീക്ഷിക്കുകയും ചെയ്യുന്ന കഥാപാത്രമായ എം എൻ ആണ് ഭാർഗവിയെ കൊന്നതെന്ന പരമാർത്ഥം ഭാർഗവീനിലയത്തിന്റെ ക്ലൈമാക്സിൽ വായനക്കാർ മനസ്സിലാക്കുന്നു. കഥയിൽ പൂച്ചക്കണ്ണുകൾ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്നത് മാത്രം എഴുതുകയും തിരക്കഥയിലേക്ക് വന്നപ്പോൾ ബഷീർ അതിനെ കുറെക്കൂടി പൊലിപ്പിക്കുകയും ദുഷ്ട കഥാപാത്രത്തെ മിഴിവോടെ ആവിഷ്കരിക്കുകയും ചെയ്യുന്നു. ഒരു വാണിജ്യസിനിമയിൽ എങ്ങനെയാണോ രംഗങ്ങളെ കൂടുതൽ പൊലിപ്പിച്ചെടുക്കുന്നത് അതേ രീതിയിൽ ബഷീർ എന്ന സർഗ്ഗാത്മക സാഹിത്യകാരൻ തിരക്കഥയിലേക്ക് വന്നപ്പോൾ ഒരു വാണിജ്യസിനിമക്ക് വേണ്ട എല്ലാ ചേരുവകളോടെയും ഭാർഗവീനിലയത്തെ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഭാവനാലോകത്ത് മാത്രം വിഹരിക്കുന്ന പ്രേതത്തെ ബഷീർ തൻറെ എഴുത്തിലേക്കും ജീവിതത്തിലേക്കും സർഗാത്മകസാഹിത്യത്തിലേക്കും പറിച്ചു നടുകയാണ് ചെയ്യുന്നത്. ഒരുതരത്തിൽ ഇതിനെ സഹവർത്തിത്വം എന്നോ സഹവാസം എന്നോ വിളിക്കാവുന്നതാണ്. ഭാർഗവിയുടെ പ്രേതത്തെ ബഷീർ ഒരു കസേരയിൽ കുടിയിരുത്തുന്നത് പോലെയാണ് തിരക്കഥയിൽ നാം കാണുന്നത്. ബഷീർ കാണാതെ കസേരയും പേനയും കഠാരയും എഴുതി വെച്ച കടലാസുകളും അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്നതിലൂടെ ബഷീറിനെ ഭയപ്പെടുത്താതെ ഭാർഗവി ബഷീറുമായുള്ള സഹവാസം സുഗമമാക്കുന്നു. എഴുത്തുകാരനും കഥാപാത്രവും തമ്മിലുള്ള സഹവാസമാണിത്. ലൂയി പി രാന്തലോയുടെ കാപാത്രങ്ങൾ നാടകകൃത്തിനെത്തേടി വരുന്ന അനുഭവം പോലെയാണിത്. സ്നേവും സ്ത്രം കംപരിഗണനയും കൊടുത്താലേ കിട്ടൂ എന്ന പ്രാഥമിക ജീവിതപാഠമാണിത്. ഈ പാഠം മനസ്സിലാക്കാത്ത മനുഷ്യർക്കിടയിലാണ് ബഷീറെന്ന ഒറ്റമരം സ്നേഹരാഹിത്യത്തിൻ്റെ ഈ മരുഭൂമിയിൽ പൂത്ത് കായ്ച്ചു നിൽക്കുന്നത്.
"ഒരു വാണിജ്യസിനിമയിൽ എങ്ങനെയാണോ രംഗങ്ങളെ കൂടുതൽ പൊലിപ്പിച്ചെടുക്കുന്നത് അതേ രീതിയിൽ ബഷീർ എന്ന സർഗ്ഗാത്മക സാഹിത്യകാരൻ തിരക്കഥയിലേക്ക് വന്നപ്പോൾ ഒരു വാണിജ്യസിനിമക്ക് വേണ്ട എല്ലാ ചേരുവകളോടെയും ഭാർഗവീനിലയത്തെ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്."
ജീവിച്ചിരിക്കാത്ത ഒരു സത്തയുമായി പോലും നമുക്ക് സഹവർത്തിത്വത്തോടെ ജീവിക്കാൻ കഴിയുമെന്നതാണ് ഭാർഗവീ നിലയമെന്ന സിനിമയുടെ കാതലായ പ്രമേയം. ഇതിനെ വികസിപ്പിക്കാനായി ബഷീർ ചില അപ്രധാന കഥാപാത്രങ്ങളെയും സിനിമയിൽ ജീവിപ്പിച്ചു നിർത്തി. ചെറിയ പരിക്കണ്ണി,നൂലൻ പരമു, പരമുവിൻ്റെ അമ്മാവൻ, ചായക്കടക്കാരൻ എന്നിവരെ ചിത്രീകരിക്കുമ്പോൾ നർമത്തിലൂടെ വായനക്കാരിൽ വൈകാരിക വിരേചനം(കഥാർസിസ്)സാധിച്ചെടുക്കുന്നു.

'ഭാർഗവി നിലയം' സിനിമയിൽ നിന്നുള്ള ദൃശ്യം.
ഗായകനും എഴുത്തുകാരനുമായ ശശികുമാറിൽ അനുരക്കയായ ഭാർഗവിയോടുള്ള അസൂയയാൽ എം.എ വിഷം ചേർത്ത വാഴപ്പഴം, ഭാർഗവി കൊടുത്ത വിട്ടതാണെന്ന് പറഞ്ഞ് ശശികുമാറിനെക്കൊണ്ട് കഴിപ്പിക്കുന്നു. മൃതപ്രായനായ ശശികുമാറിനെ പ്രതികാര നഹിയായ എം.എൻ കഴുത്ത് ഞെരിച്ച് കൊന്ന് ഭാർഗവിയോട് പ്രസ്തുത വൃത്താന്തം പറഞ്ഞ് ഭാർഗവിയെ കിണറ്റിലിട്ട് കൊല്ലുന്നു. ഒരു ടിപ്പിക്കൽ വാണിജ്യസിനിമയുടെ ചേരുവകളെ ബഷീർ ആവിഷ്കരിക്കുമ്പോൾ വായനക്കാർക്ക് വ്യത്യസ്തമായ ഒരു അനുഭവമാണുണ്ടാകുന്നത്. ചൊടിപ്പിക്കുന്ന പ്രണയമോ വിരസമാകുന്ന പ്രതികാരമോ ആയി മാറാതെ പ്രണയത്തിൻ്റെയും ആത്മീയതയുടെയും യോഗാത്മക തലത്തിലേക്ക് സിനിമ വളരുന്നു.

പ്രണയത്തിൻ്റെ ചുവന്ന റിബൺ കൊണ്ട് കെട്ടിയ കത്തുകളും മുഷിച്ചിലിൻ്റെയും വിരസതയുടെയും കറുപ്പ് റിബൺ കൊണ്ട് കെട്ടിയ കത്തുകളും ഭാർഗവീ നിലയത്തിലെ അടച്ചിട്ട മുറിയിൽ നിന്ന് ബഷീർ കണ്ടെടുക്കുന്നുണ്ട്. ആരും വായിക്കാതെ തന്നെ ഉയരുന്ന സിതാർ ശബ്ദത്തിൽ നിന്നും ആരും നൃത്തം ചെയ്യാതെ തന്നെ ഉയരുന്ന ചിലങ്ക ധ്വനിയിൽ നിന്നുമൊക്കെയാണ് ബഷീർ ഭാർഗവിയുടെ ജീവിതത്തിൻ്റെ രഹസ്യം ചുരുൾ നിവർത്തുന്നത്.
ചുരുക്കത്തിൽ രവം കൊണ്ടും നിറം കൊണ്ടും സ്പർശിക്കാതെയുള്ള ആലിംഗനം കൊണ്ടും സമൂഹ അബോധത്തിനകത്തെ ഭയത്തിൽ നിന്നും ജിജ്ഞാസയിൽ നിന്നും സൃഷ്ടിച്ചെടുത്ത ക്ലാസിക് കഥയും തിരക്കഥയുമാണ് ബഷീറിൻ്റെ നീലവെളിച്ചവും ഭാർഗവീ നിലയവും.

R