ഫാഷിസ്റ്റ് കാലത്തെ വിദ്യാഭ്യാസം
ഫാഷിസ്റ്റ് കാലത്തെ വിദ്യാഭ്യാസം

AMMAR VB

ഫാഷിസ്റ്റ് ഭരണകൂടം ഭരിക്കുന്ന ഇന്ത്യയിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ് 'വിദ്യാഭ്യാസം'. മോദിയുടെ ഭരണകൂടം ഇന്ത്യയിലെ വിദ്യാഭ്യാസത്തിനുമേൽ കൊടികുത്തി വാഴുമ്പോൾ, NCERT അടക്കമുള്ള സിലബസുകൾ ഭരണകൂടത്തിന് അടിമപ്പണി ചെയ്യുമ്പോൾ, ഇന്ത്യയിലെ വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാകുന്നു. അറിവുള്ള എന്നാൽ തിരിച്ചറിവില്ലാത്ത ഒരു വിദ്യാർത്ഥി സമൂഹമാണ് ഭാവിയിൽ വളർന്നു വരാൻ പോകുന്നത്. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കൊണ്ട് നടക്കുന്ന നരേന്ദ്രമോദി, ഇന്ത്യൻ പ്രധാനമന്ത്രിയായ ഈ കാലത്ത് ഇതൊക്കെ നടക്കുന്നതിൽ വലിയ അത്ഭുതങ്ങൾ ഒന്നും പ്രകടിപ്പിക്കാനില്ല. മോദി സർക്കാർ വന്നതിനുശേഷം ഇന്ത്യയിലെ വിദ്യാഭ്യാസത്തിന് ചാണകം മണക്കുന്നതായി അറിയാൻ സാധിക്കും. ചരിത്രങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് ഇന്ത്യയിലെ വിദ്യാർത്ഥികളുടെ തലച്ചോറുകളിലേക്കത് കുത്തിവെക്കപ്പെടുമ്പോൾ എങ്ങനെയാണ് നമ്മളെ പോലെയുള്ളവർക്ക് നിശബ്ദരാകുവാൻ സാധിക്കുക? തിരിച്ചറിവില്ലാത്ത ഒരു സമൂഹത്തിന്‍റെ വളർച്ച ഇന്ത്യയിൽ നിലനിൽക്കുന്നുണ്ടെന്നതിന്റെ വലിയ ഉദാഹരണമാണ് തുടർച്ചയായ മൂന്നാം തെരഞ്ഞെടുപ്പിലും മോദി സർക്കാർ നിലവിൽ വന്നത്.
"വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കൊണ്ട് നടക്കുന്ന നരേന്ദ്രമോദി, ഇന്ത്യൻ പ്രധാനമന്ത്രിയായ ഈ കാലത്ത് ഇതൊക്കെ നടക്കുന്നതിൽ വലിയ അത്ഭുതങ്ങൾ ഒന്നും പ്രകടിപ്പിക്കാനില്ല".
അറിവിനേക്കാൾ തിരിച്ചറിവുള്ള ഒരു വിദ്യാർത്ഥി സമൂഹത്തിന് വലിയ ഉദാഹരണമാണ് ഫലസ്തീനിലെ വിദ്യാർത്ഥികൾ. ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന മിസൈലുകൾക്കിടയിൽ നിന്നും തകർന്നുവീണു തരിപ്പണമായി കിടക്കുന്ന തങ്ങളുടെ താമസസ്ഥലങ്ങൾക്കിടയിൽ നിന്നും ഫലസ്തീനിലെ ഒരു കുട്ടിയോട് നീ എന്തിനാണ് ഡോക്ടർ ആകുവാൻ പഠിക്കുന്നത് എന്ന് ചോദിച്ചാൽ അവർ പറയും, ഇസ്രായേലിന്റെ ഭീകര മിസൈലുകൾക്കും ബോംബുകൾക്കും മുമ്പിൽ അവയവങ്ങൾ അറ്റു, ചോരയൊലിച്ചു കിടക്കുന്ന എന്‍റെ സഹോദരങ്ങളെ ചികിത്സിക്കാനാണ് ഞാൻ ഡോക്ടർ ആകുന്നതെന്ന്. നീ എന്തിനാണ് എൻജിനീയറിങ്ങിന് പഠിക്കുന്നതെന്ന് ചോദിച്ചാൽ അവർ പറയും ഇസ്രായേലിന്റെ ആക്രമണത്തിൽ തകർന്നു വീഴുന്ന ഞങ്ങളുടെ കെട്ടിടങ്ങളെയും താമസസ്ഥലങ്ങളെയും പുനർനിർമ്മിക്കാനാണെന്ന്. ഇതിന് എല്ലാത്തിനും ശേഷം അവർ പറയും "حسبنا الله ونعم الوكيل وكفى بالله وكيلا" ഭരമേൽപ്പിക്കാൻ ഞങ്ങൾക്ക് അല്ലാഹു മതി ഭരമേൽപ്പിക്കാൻ ഏറ്റവും ഉത്തമൻ അവനാണ്. ഇതാണ് ഇന്ന് ലോകത്തിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ തിരിച്ചറിവ്. എല്ലാം തകർന്നു കിടക്കുമ്പോഴും, എന്ത് വിലകൊടുത്തും അവരുടെ രാജ്യത്തെ സംരക്ഷിക്കണമെന്ന അവരുടെ നിലപാട് ലോകത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വലിയ പാഠമാണ് നൽകിക്കൊണ്ടിരിക്കുന്നത്.
"ഇതിന് എല്ലാത്തിനും ശേഷം അവർ പറയും "حسبنا الله ونعم الوكيل وكفى بالله وكيلا" ഭരമേൽപ്പിക്കാൻ ഞങ്ങൾക്ക് അല്ലാഹു മതി ഭരമേൽപ്പിക്കാൻ ഏറ്റവും ഉത്തമൻ അവനാണ്. ഇതാണ് ഇന്ന് ലോകത്തിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ തിരിച്ചറിവ്".
ഇന്ത്യയിലെ വിദ്യാഭ്യാസ രീതിക്കെതിരെ ഇന്ത്യയിലെ വിദ്യാർത്ഥികൾ തന്നെ ആഞ്ഞടിക്കണം. ലോകത്ത് എമ്പാടും വിദ്യാർത്ഥികളുടെ സമരങ്ങൾ ചലുത്തിയ പ്രകമ്പനങ്ങൾ ചെറുതല്ല. ഇന്ത്യയിലെ വിദ്യാർത്ഥികൾ മനസ്സുവെച്ചാൽ ഈ വിദ്യാഭ്യാസ രീതിയും, അതിനു തുറന്ന അവസരങ്ങൾ നൽകുന്ന ഇന്ത്യൻ ഭരണകൂടത്തെയും മുട്ടുവിറപ്പിച്ച് മാറ്റിനിർത്താൻ സാധിക്കും.
"ലോകത്ത് എമ്പാടും വിദ്യാർത്ഥികളുടെ സമരങ്ങൾ ചലുത്തിയ പ്രകമ്പനങ്ങൾ ചെറുതല്ല".
അറിവും തിരിച്ചറിവും ഒരുപോലെ നേടിയെടുക്കാനും അങ്ങനെയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനും ജഗത് നിയന്താവ് നമ്മെ അനുഗ്രഹിക്കട്ടെ,
ആമീൻ.

R