Fikr blogs

Varam unit

Fikr blogs

Varam unit

പോരാട്ടം

പോരാട്ടം

Shuaib. P. P

ഹേ മൂടിപ്പുതച്ചുറങ്ങുന്നവനേ!!
കോട്ടകൾ തകർക്കാൻ
ഡും ഡും മദ്ദളവുമായ് ആളുകൾ വരുന്നു,
വിദ്വേഷത്തിന് മാറ്റൊളിയുമായി
ഒരു കൂട്ടർ വിഷം കൈയിലേന്തി വന്നടുക്കുന്നു
ചുറ്റും മേഘങ്ങൾ അന്ധകാരം തീർക്കുന്നു.
കൂപ്പിനിന്ന് ഇളിച്ചുകാട്ടിയവർ
നിന്നിൽ ചാപ്പ കുത്തുന്നു
തണലിൻ നീതിപീഠം മുഖംമറക്കുന്നു
ഇന്നലകൾ വെണ്ണീറായി മാറിമറിയുന്നു. 


സ്വയം മുഖംപൊത്തി അന്ധനാവുകയോ നീ...
കതകടച്ച് ബധിരനാവുകയോ നീ...
ഭയം നിന്നെ കീഴ്പ്പെടുത്തിയോ?
ഇരുളിലേക്ക് അടുക്കുകയോ താൻ?
നിനക്കായ്‌ നിന്‍റെ സമൂഹത്തിനായ്
മാറ്റത്തിൻ കാഹളമൂതി
കിതപ്പ് കുത്തിപ്പായ് മാറ്റി
പോരാടുക, മൗനം വെടിയുക
ലോകം നിന്നെ ഉറ്റുനോക്കുന്നു
യോദ്ധാവ്വേ!

Shuaib. P. P

Shuaib. P. P

R

Create a free website with Framer, the website builder loved by startups, designers and agencies.