ലോകക്രമത്തെ പുനർനിർവചിക്കുന്ന ഫ്ലോട്ടില്ല പ്രസ്ഥാനങ്ങൾ

Athif Haneef

നമ്മൾ ഇന്ന് ചർച്ച ചെയ്യുന്ന ഗ്ലോബൽ ഫ്ലോട്ടില്ലകൾ ഗസ്സയെ ലക്ഷ്യം വെച്ച് നീങ്ങുന്ന കേവലം ചില കപ്പലുകൾ മാത്രമല്ല. പ്രത്യശാസ്ത്രപരവും രാഷ്ട്രീയവുമായ ഉള്ളടക്കം കൂടി ഈ യാത്ര വഹിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ കോണുകളിൽ ഉള്ള മനുഷ്യർക്ക് പലപ്പോഴും ഫലസ്തീനിൽ നടക്കുന്ന വംശഹത്യയോട് എതിർപ്പുണ്ടാവുകയോ അതിനെതിരെ പ്രതികരിക്കണമെന്ന ആഗ്രഹമുണ്ടാവുകയോ ചെയ്യുന്നുണ്ട്. എന്നാൽ നിലവിലെ ലോകക്രമം, ദേശരാഷ്ട്ര ബന്ധിതമായ അത്തരം ഭാവനകൾക്കകത്ത് മാത്രം രാഷ്ട്രീയ ഇടപെടലുകളെയും പ്രതിരോധങ്ങളെയും ചുരുക്കി മനസിലാക്കുന്നതിന്റെ പ്രശ്നം കൂടി ഇന്നത്തെ ആഗോള ഫലസ്തീൻ പ്രതിരോധങ്ങൾക്ക് ഉണ്ട്. അത്തരമൊരു സങ്കൽപ്പത്തെ ഭേദിച്ച് കൊണ്ടും പ്രതിരോധങ്ങൾ ശക്തമാവുന്നു എന്നിടത്താണ് ഗ്ലോബൽ ഫ്ലോട്ടില്ലകൾ പ്രസക്തമാവുന്നത്.
എന്തുകൊണ്ട് അവ സംഭവിക്കുന്നു എന്നതിന്റെ ചില അടിത്തറകൾ പരിശോധിക്കേണ്ടതുണ്ട്.
1. സാമ്രാജത്വ വിരുദ്ധത - അപകോളനീകരണ ജ്ഞാനമണ്ഡലമാണ് ഫ്ലോട്ടില്ലകളെ ചലിപ്പിക്കുന്ന അതിന്റെ പ്രത്യയശാസ്ത്ര അടിത്തറ. ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങളേക്കാൾ ഇന്ന് ഫ്ലോട്ടില്ല പ്രസ്ഥാനങ്ങൾ ഉന്നയിക്കുന്നത് ഇസ്രയേലിന്റെ കോളനിവൽക്കരണം അവസാനിപ്പിക്കണം എന്നാണ്. ഫലസ്തീനിൽ ഇപ്പോൾ നടക്കുന്നത് ഇസ്രയേലിന്റെ കോളനിവൽക്കരണമാണ് എന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.

ഇറ്റലിയിൽ നടന്ന ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല ഐക്യദാർഢ്യ റാലിയിൽ നിന്ന്. Oct. 2, 2025 (EPA Photo)
2. വലത് - തീവ്ര വലത് ഭരണകൂടങ്ങൾ കൂടുതൽ ശക്തമാവുന്ന കാലത്ത് പ്രതിരോധത്തിന്റെ ആഗോള പുരോഗമന - ഇടത് സഖ്യങ്ങളുടെ പുനരുജ്ജീവനം ഫ്ലോട്ടില്ല പ്രസ്ഥാനം സാധ്യമാക്കുന്നുണ്ട്. മുതലാളിത്തത്തിനും സൈനികവൽക്കരണത്തിനും എതിരെ ഈ സഖ്യം കൂടുതൽ ശക്തമായ പ്രതിരോധങ്ങൾ ഉയർത്തുന്നുണ്ട്.
3. ഇന്ന് നിലനിൽക്കുന്ന മനുഷ്യാവകാശത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രസക്തിയെയും ഈ മൂവ്മെന്റ് ചോദ്യം ചെയ്യുന്നുണ്ട്. പതിറ്റാണ്ടുകളായുള്ള യു.എന്നിന്റെ സ്തംഭനാവസ്ഥയും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നിഷ്ക്രിയത്വവും ഇവയുടെ ഘടനയുടെ തന്നെ പ്രശ്നത്തെ ചൂണ്ടികാണിക്കുന്നു. അവയെ പുനർ നിർവചിച്ചു കൊണ്ട് മുന്നോട്ട് പോവാൻ ഈ മൂവ്മെന്റ് ആവശ്യപെടുന്നു.
4. പാൻ ഇസ്ലാമിസം - മുസ്ലിം ഐക്യ സാധ്യതകൾ കൂടി ഇവ തുറന്നിടുന്നുണ്ട്. തുർക്കിയും ഇറാനും അറബ് രാജ്യങ്ങളും അടങ്ങുന്ന പുതിയൊരു ലോകക്രമത്തെ സംബന്ധിച്ച ആലോചനകൾ സമാന്തരമായി ചർച്ച ചെയ്യപെടുന്നുണ്ട്. ചൈനയുടെ മധ്യസ്ഥതയിൽ തുർക്കിയുമായി പോലും ബന്ധം ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ആലോചനകൾ ഇറാന്റെ നേതൃത്വത്തിൽ എബ്രഹാം അക്കോർഡിന് ബദലായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ വിവിധ ഭാഗത്തായി നടന്ന സുമൂദ് ഫ്ലോട്ടില്ല ഐക്യദാർഢ്യ റാലികളിൽ നിന്ന്.
5. ദേശരാഷ്ട്ര അതിർത്തികൾ ഭേദിച്ച് കൊണ്ട് ആഗോള സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളായി ആക്ട് ചെയ്യാനും ഫ്ലോട്ടില്ല മൂവ്മെന്റ് ശ്രമിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവർത്തകരും മാധ്യമ പ്രവർത്തകരും മുതൽ പാർലമെന്റ് അംഗങ്ങൾ വരെ പ്രസ്തുത മുന്നേറ്റത്തിന്റെ ഭാഗമായി നിലകൊള്ളുന്നുണ്ട്. ഭരണകൂടത്തിന്റെ അധിനിവേശത്തെയും അക്രമങ്ങളെയും മറികടക്കുന്ന സിവിൽ സമൂഹങ്ങളുടെ ഏജൻസിയായി ഇവ രൂപപ്പെടുന്നു.
6. മുഖ്യധാരാ മാധ്യമങ്ങളുടെ പക്ഷപാതിത്വ സമീപനങ്ങളെ സമാന്തര ആഖ്യാനങ്ങൾ നിർമിച്ച് കൊണ്ട് നേരിടാനുള്ള ശ്രമങ്ങളും ശക്തമാണ്. മാധ്യമങ്ങൾ വിശേഷിച്ച് സയണിസ്റ്റ് അനുകൂല മാധ്യമങ്ങൾ നിർമിക്കുന്ന വാർത്തകൾക്ക് ഉപരിയായി ഇസ്രായേൽ വംശഹത്യയാണ് നടത്തുന്നത് എന്ന് ലോകത്തെ ബോധ്യപ്പെടുത്തും വിധത്തിൽ പുതിയ ആഖ്യാനങ്ങൾ ലോകത്ത് ശ്രദ്ധനേടുന്നു.
7. ആത്യന്തികമായി പുതിയ ലോകക്രമത്തെ കുറിച്ച് തന്നെയുമുള്ള ആലോചനകളായി ഇത്തരം മൂവ്മെന്റുകൾ മാറുന്നതിലേക്കുള്ള സൂചനകളും ഇന്ന് ദൃശ്യമാണ്. അമേരിക്ക കേന്ദ്രീകൃതമായ ലോകക്രമത്തിൽ നിന്ന് കുറേകൂടി വൈവിധ്യമാർന്ന, അതാത് മേഖലകളുടെ സ്വതന്ത്ര പരമാധികാരത്തെ സംബന്ധിച്ച കരുനീക്കങ്ങൾ പല നിലക്ക് സജീവമാണ്.
കേവലമൊരു കപ്പൽ യാത്രയിൽ നിന്ന് ലോകത്തിന്റെ അധികാര വ്യവസ്ഥിതിയിൽ തന്നെ മാറ്റങ്ങൾ കൊണ്ട് വരാൻ ഫ്ലോട്ടില്ല മൂവേമെന്റുകൾക്ക് സാധിക്കുമോ എന്നത് കണ്ടറിയേണ്ട യാഥാർഥ്യമാണ്. അപ്പോഴും അവ വഹിക്കാനുള്ള ശേഷി അതിനുണ്ടെന്ന യാഥാർഥ്യം നിഷേധിക്കുക സാധ്യമല്ല.

R