Fikr blogs

Varam unit

Fikr blogs

Varam unit

പതിനാല്

പതിനാല്

K SHABAS HARIS

സായിപ്പ് തിരിച്ച് ബംഗ്ലാവിലേക്ക് നടന്നാണ് പോയത്. നടത്തത്തിനിടയിലെ കാറ്റിന്‍റെ സീൽക്കാര ശബ്ദത്തിൽ പോലും അയാൾ ദൈവികമായിട്ടുള്ള എന്തോ ഒന്ന് കണ്ടെത്തിയിരുന്നു. തെരുവിലുള്ള ഓരോ മനുഷ്യരുടെയും മുഖത്തേക്കയാൾ അത്ഭുതത്തോടെ നോക്കി നിന്നു. ദുഖവും, സന്തോഷവും, പ്രതീക്ഷയും, ഭയവും, പ്രണയവും വിരഹവും അയാൾ തെരുവിലെ ആ മുഖങ്ങളിൽ ദർശിച്ചു. പല വികാരങ്ങളിൽ പല മുഖങ്ങളെ അയാൾ കണ്ടെങ്കിൽ കൂടിയും എല്ലാറ്റിനെയും ദൈവമെന്ന വചനം വെച്ച് കൊണ്ട് മാത്രം അയാൾ വ്യാഖ്യാനിക്കാൻ ശ്രമിച്ചു. ഈ ശ്രമത്തിനിടയിലാണ് മദാമയും ബട്ലറും തന്‍റെ മുന്നിലൂടെ ഒരു കുതിര വണ്ടിയിലൂടെ കടന്ന് പോകുന്നത് സായിപ്പിന്‍റെ ശ്രദ്ധയിൽ പെട്ടത്. വണ്ടി നിറയെ ബട്ലറുടെയും, മദാമയുടെയും സാധന സാമഗ്രികളാണ്. തന്‍റെ ഇണയും, വേലക്കാരനും നാട് വിടുകയാണെന്ന് തിരിച്ചറിഞ്ഞ സായിപ്പ് വളരെ കാലങ്ങൾക്ക് ശേഷം ദൈവത്തെ മനസ്സറിഞ്ഞ് ആത്മാർത്ഥമായി സ്തുതിച്ചു. സായിപ്പ് തന്‍റെ ശ്രദ്ധ വീണ്ടും തെരുവിലെ ജനങ്ങളിലേക്ക് തന്നെ തിരിച്ചു. നഷ്ടങ്ങളേക്കാൾ വലുതെന്തോ നേടിയ ആഹ്ലാദത്താൽ സായിപ്പ് ഒച്ച വെച്ചു ചിരിച്ചു. അയാൾ കർത്താവിന് സ്തുതി ഗീതങ്ങൾ ചൊല്ലി കൊണ്ട് ബംഗ്ലാവിന്‍റെ ഗെയ്റ്റും കടന്ന് അകത്തേക്ക് ചെന്നു...

***

ഇത്രയും എഴുതിയപ്പോഴാണ് സാം തന്‍റെ നോവൽ മുഖ്യ പ്രമേയത്തിൽ നിന്നും മാറി സഞ്ചരിച്ച കാര്യം തിരിച്ചറിയുന്നത്. ആ ബംഗ്ലാവിനകത്തെ കുതിരാലയത്തിൽ ആത്മഹത്യ ചെയ്യേണ്ടിയിരുന്ന സായിപ്പ് എഴുത്തുകാരന്‍റെ തീരുമാനത്തെയും മറികടന്ന് എങ്ങനെ ദൈവ മാർഗ്ഗത്തിൽ അഭയം പ്രാപിച്ചുവെന്നത് സാമിന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. മൂന്ന് വർഷം മുമ്പാണ് സാം അവസാനമായി ഈ നോവലിലെ ഒരു അദ്ധ്യായം എഴുതി പൂർത്തീകരിച്ചത്. പിന്നീട് കൊളോണിയലിസത്തെ ആസ്പദമാക്കി നോവൽ എഴുതാൻ താത്പ്പര്യം നഷ്ടപ്പെട്ട സാം ആ നോവലെഴുതി പൂർത്തീകരിക്കുന്ന കാര്യം മറന്ന് വരികയായിരുന്നു. എന്നാൽ ബംഗ്ലാവിൽ എത്തിയത് തൊട്ട് സാമിന് ആ നോവൽ വീണ്ടും എഴുതി തുടങ്ങാനുള്ള ഉൾവിളി എവിടെ നിന്നില്ലാതെ വന്ന് കൊണ്ടിരുന്നു. അങ്ങനെ അയാൾ ബംഗ്ലാവിലെത്തിയ ആദ്യ രാത്രി തൊട്ട് തന്നെ വീണ്ടും നോവൽ രചനയിലേക്ക് തിരിഞ്ഞു. ആ ബംഗ്ലാവിൽ വർഷങ്ങൾക്ക് മുമ്പ് തന്‍റെ സായിപ്പും മദാമയും ജീവിച്ചിരുന്നതായി എഴുത്തിനിടയിൽ സാമിന് അനുഭവപ്പെട്ടു. ഇട്ടൂപ്പിൽ അയാൾ വളർത്തു പുത്രനെ കണ്ടു, ജ്യോതികയിൽ മദാമയെയും. സായിപ്പ് ജ്യോതികയുടെ ഭർത്താവായിയും സാം സങ്കൽപ്പിച്ചു. ബട്ലർ താൻ തന്നെയല്ലേയെന്ന് സ്വയം കണ്ടെത്തിക്കൊണ്ടിരിക്കുന്ന നേരത്താണ് സാം ബട്ലർ തന്‍റെ അപ്പനായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്... കഥാപാത്രത്തെ ആത്മഹത്യ ചെയ്യിക്കാൻ പറ്റാതെ പോയ സങ്കടത്തിൽ സാം ആ നോവൽ മുഴുവനായി ഒന്ന് കൂടി ഒന്ന് വായിക്കുവാൻ തുടങ്ങി.

“കവികൾ കാലത്തിന്‍റെയും, നോവലിസ്റ്റുകൾ ജീവിതത്തിന്‍റെയും അടിമകളാകുന്നു.” നോവലിലെ ആദ്യ വരി വായിച്ചു തുടങ്ങിയപ്പോൾ തന്നെ പിന്നിൽ നിന്നും സാം ഇട്ടൂപ്പിന്‍റെ ശബ്ദം കേട്ടു.

“അപ്പാ നമുക്ക് പോകാം.” ഇട്ടൂപ്പ് പെട്ടിയും സാധനങ്ങളും നേരത്തെ തന്നെ പാക്ക് ചെയ്തു വെച്ചിരുന്നു. നോൺ-ലീനിയർ സ്വഭാവത്തിൽ എഴുതപ്പെട്ട തന്‍റെ നോവലിന്‍റെ വായന ആദ്യ വരിയിൽ തന്നെ ഉപേക്ഷിച്ച സാം ലാപ്പ് ടോപ്പുമായി മകന്‍റെയൊപ്പം ബംഗ്ലാവിന്‍റെ താഴേയ്ക്കിറങ്ങി. സാമിന്‍റെ കഥാപാത്രങ്ങളായ ജ്യോതികയും, മേഘ്നയും അവിടെ ഉണ്ടായിരുന്നില്ല. പുറത്തിറങ്ങിയ സാം ഷെഡിനകത്ത് വിശ്രമിക്കുന്ന പറക്കാൻ അറിയാതെ പോയ സിംഗിൾ എഞ്ചിൻ എയർക്രാഫ്റ്റിനരികിലേക്ക് പോയി നിന്നു.

“ഇത് മേഘ്നയുടെ അപ്പനുണ്ടാക്കിയ പ്ലെയിനാണ്, പക്ഷെയിത് പറക്കില്ല!”

“ഐ നോ!”

“അതെങ്ങനെ?” അപ്പന്‍റെ മറുപടിയിൽ ഇട്ടൂപ്പൊന്ന് ഞെട്ടി. സാം തന്‍റെ നടത്തം പതിയെ ബംഗ്ലാവിനെ പിന്നിലെ തോട്ടത്തിലേക്കാക്കി. ഇട്ടൂപ്പ് അപ്പനെ പിന്തുടർന്നു.

എഴുത്തിനിടയിലുണ്ടായ ഭാവനയിൽ, സാമിന്‍റെ അപ്പൻ അന്ത്യ വിശ്രമം കൊള്ളുന്നിടം എന്ന് പറഞ്ഞ് ജ്യോതിക സാമിന് കാണിച്ചു കൊടുത്ത ഇടത്ത് സാമിന്‍റെ നടത്തം നിന്നു, അയാൾക്ക് പിറകെ അയാളുടെ മകന്‍റെ നടത്തവും നിന്നു. സാം പതിയെ മകനിലേക്ക് തിരിഞ്ഞു നോക്കി.

“ഇട്ടൂപ്പിന് ഇട്ടൂപ്പിന്‍റെ അപ്പൂപ്പനെവിടെയാണെന്ന് അറിയേ

ണ്ടെ??!!”

അവസാനം

K SHABAS HARIS

K SHABAS HARIS

R

Create a free website with Framer, the website builder loved by startups, designers and agencies.