Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

ഗസ്സ

ഗസ്സ

Azeez nallaveettil

ബാബാ,

ഞാനിവിടെ വല്യ കോൺക്രീറ്റ് സ്ലാബിനടിയിലുണ്ട്.

ബാബാനെ ഞാൻ കാണുന്നുണ്ട്

പൂക്കളുമായി വരുന്നതും

മുട്ടുകുത്തിയിരുന്ന് പ്രാർഥിക്കുന്നതും

കണ്ണീരുപ്പിനൊപ്പം

സ്ലാബിന് മുകളിൽ പൂക്കളർപ്പിക്കുന്നതും

കെമാലിനെയും

ആമിനയെയും

ഉമ്മിയെയും

തകർക്കപ്പെട്ട വീടുകൾക്കിടയിൽ

തിരയുന്നതും

ഞാനറിയുന്നുണ്ട്.


ബാബാ,

എൻ്റെ പേരാണല്ലോ

വീണ്ടും വീണ്ടും വിളിക്കുന്നത്.

ഉമ്മിയെക്കാളും

കെമാലിനെക്കാളും

ആമിനയെക്കാളും

എന്നെയായിരുന്നുവോ ബാബാക്കേറെയിഷ്ടം?

ഉമ്മിയുടെയും

കെമാലിൻ്റെയും

ആമിനയുടെയും

മയണൈസ് ചേർത്ത

ബർഗർ പോലുള്ള

ചിതറിത്തെറിച്ച

മൃതദേഹങ്ങൾ

ബാബാ പെറുക്കിയെടുക്കുന്നത്

ഞാൻ കാണുന്നു.


ബാബാ

ഇനിയെന്നെ തിരയേണ്ടതില്ല.

ഞാൻ ഗസ്സയിലെ

തിരയും കൊടുങ്കാറ്റുമാണ്.

നദിയിൽ നിന്ന് കടലിലേക്കുള്ള കൊടുങ്കാറ്റ്,

പ്രളയം

അതിൽ ബെഞ്ചമിനും കൂട്ടാളികളും

കടപുഴകും

എല്ലാ കോൺക്രീറ്റ് സ്ലാബുകളും

അതിനടിയിൽ കിടക്കുന്നവരും

ഉയിർത്തെഴുന്നേൽക്കും

പിടിച്ചുപറിക്കപ്പെട്ട

ഒലീവ് തോട്ടങ്ങളും ചെറിപ്പാടങ്ങളും

നമുക്കു വേണ്ടി വിളയും.

അവർ വരച്ച അതിർത്തിവരകളും

നമുക്കിടയിൽ കെട്ടിപ്പൊക്കിയ

വൻമതിലുകളും

ഒലിച്ചുപോകും.


ബാബാ,

പ്രതീക്ഷ മാത്രം കൈവിടരുത്.


ബാബാ,

ഞാനിവിടെ വല്യ കോൺക്രീറ്റ് സ്ലാബിനടിയിലുണ്ട്.

ബാബാനെ ഞാൻ കാണുന്നുണ്ട്

പൂക്കളുമായി വരുന്നതും

മുട്ടുകുത്തിയിരുന്ന് പ്രാർഥിക്കുന്നതും

കണ്ണീരുപ്പിനൊപ്പം

സ്ലാബിന് മുകളിൽ പൂക്കളർപ്പിക്കുന്നതും

കെമാലിനെയും

ആമിനയെയും

ഉമ്മിയെയും

തകർക്കപ്പെട്ട വീടുകൾക്കിടയിൽ

തിരയുന്നതും

ഞാനറിയുന്നുണ്ട്.


ബാബാ,

എൻ്റെ പേരാണല്ലോ

വീണ്ടും വീണ്ടും വിളിക്കുന്നത്.

ഉമ്മിയെക്കാളും

കെമാലിനെക്കാളും

ആമിനയെക്കാളും

എന്നെയായിരുന്നുവോ ബാബാക്കേറെയിഷ്ടം?

ഉമ്മിയുടെയും

കെമാലിൻ്റെയും

ആമിനയുടെയും

മയണൈസ് ചേർത്ത

ബർഗർ പോലുള്ള

ചിതറിത്തെറിച്ച

മൃതദേഹങ്ങൾ

ബാബാ പെറുക്കിയെടുക്കുന്നത്

ഞാൻ കാണുന്നു.


ബാബാ

ഇനിയെന്നെ തിരയേണ്ടതില്ല.

ഞാൻ ഗസ്സയിലെ

തിരയും കൊടുങ്കാറ്റുമാണ്.

നദിയിൽ നിന്ന് കടലിലേക്കുള്ള കൊടുങ്കാറ്റ്,

പ്രളയം

അതിൽ ബെഞ്ചമിനും കൂട്ടാളികളും

കടപുഴകും

എല്ലാ കോൺക്രീറ്റ് സ്ലാബുകളും

അതിനടിയിൽ കിടക്കുന്നവരും

ഉയിർത്തെഴുന്നേൽക്കും

പിടിച്ചുപറിക്കപ്പെട്ട

ഒലീവ് തോട്ടങ്ങളും ചെറിപ്പാടങ്ങളും

നമുക്കു വേണ്ടി വിളയും.

അവർ വരച്ച അതിർത്തിവരകളും

നമുക്കിടയിൽ കെട്ടിപ്പൊക്കിയ

വൻമതിലുകളും

ഒലിച്ചുപോകും.


ബാബാ,

പ്രതീക്ഷ മാത്രം കൈവിടരുത്.


ബാബാ,

ഞാനിവിടെ വല്യ കോൺക്രീറ്റ് സ്ലാബിനടിയിലുണ്ട്.

ബാബാനെ ഞാൻ കാണുന്നുണ്ട്

പൂക്കളുമായി വരുന്നതും

മുട്ടുകുത്തിയിരുന്ന് പ്രാർഥിക്കുന്നതും

കണ്ണീരുപ്പിനൊപ്പം

സ്ലാബിന് മുകളിൽ പൂക്കളർപ്പിക്കുന്നതും

കെമാലിനെയും

ആമിനയെയും

ഉമ്മിയെയും

തകർക്കപ്പെട്ട വീടുകൾക്കിടയിൽ

തിരയുന്നതും

ഞാനറിയുന്നുണ്ട്.


ബാബാ,

എൻ്റെ പേരാണല്ലോ

വീണ്ടും വീണ്ടും വിളിക്കുന്നത്.

ഉമ്മിയെക്കാളും

കെമാലിനെക്കാളും

ആമിനയെക്കാളും

എന്നെയായിരുന്നുവോ ബാബാക്കേറെയിഷ്ടം?

ഉമ്മിയുടെയും

കെമാലിൻ്റെയും

ആമിനയുടെയും

മയണൈസ് ചേർത്ത

ബർഗർ പോലുള്ള

ചിതറിത്തെറിച്ച

മൃതദേഹങ്ങൾ

ബാബാ പെറുക്കിയെടുക്കുന്നത്

ഞാൻ കാണുന്നു.


ബാബാ

ഇനിയെന്നെ തിരയേണ്ടതില്ല.

ഞാൻ ഗസ്സയിലെ

തിരയും കൊടുങ്കാറ്റുമാണ്.

നദിയിൽ നിന്ന് കടലിലേക്കുള്ള കൊടുങ്കാറ്റ്,

പ്രളയം

അതിൽ ബെഞ്ചമിനും കൂട്ടാളികളും

കടപുഴകും

എല്ലാ കോൺക്രീറ്റ് സ്ലാബുകളും

അതിനടിയിൽ കിടക്കുന്നവരും

ഉയിർത്തെഴുന്നേൽക്കും

പിടിച്ചുപറിക്കപ്പെട്ട

ഒലീവ് തോട്ടങ്ങളും ചെറിപ്പാടങ്ങളും

നമുക്കു വേണ്ടി വിളയും.

അവർ വരച്ച അതിർത്തിവരകളും

നമുക്കിടയിൽ കെട്ടിപ്പൊക്കിയ

വൻമതിലുകളും

ഒലിച്ചുപോകും.


ബാബാ,

പ്രതീക്ഷ മാത്രം കൈവിടരുത്.


Azeez nallaveettil

Azeez nallaveettil

R

Create a free website with Framer, the website builder loved by startups, designers and agencies.