ഹാജറ ബീവി : മക്ക പട്ടണത്തിനു മുമ്പ്
ഹാജറ ബീവി : മക്ക പട്ടണത്തിനു മുമ്പ്

Mishab

ഒരു സ്ത്രീയുടെ സ്മരണയിൽ ആയിരങ്ങൾ സഫ മർവ്വ കയറിയിറങ്ങുന്നതിൻ്റെ പിന്നിലുള്ള മഹത്വത്തെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അടിമ സ്ത്രീയായിരുന്ന ഹാജറ ബീവി ഇസ്‌ലാമിൻ്റെ തൂണിലൊന്നായ ഹജ്ജിൻ്റെ പ്രധാന കർമ്മത്തിന് കാരണമായതിൻ്റെ പിന്നിലുള്ള കഥ വിസ്മയക്കണ്ണുകൾ കൊണ്ടല്ലാതെ കേട്ടു തീർക്കുവാൻ പറ്റില്ല. ഈ ബലിപെരുന്നാൾ ദിവസം കുറച്ച് നേരം ലോക ചരിത്രത്തിലെ ധീര വനിതയുടെ സ്മരണകളിൽ മുഴുകാം.
ഫലസ്തീനിൽ നിന്നും മക്ക മരുഭൂമിയിലേക്ക് ഇബ്രാഹീം നബിയോടൊപ്പം കുഞ്ഞു ഇസ്മാഈലിനെയും കൂട്ടി നടക്കുമ്പോൾ എന്തിനെന്നോ എവിടേക്കെന്നോ ഹാജറ ബീവി ചോദിച്ചിട്ടുണ്ടായിരുന്നില്ല. അത് പറയുവാൻ വേണ്ടി ഹാജറയുടെ നേർക്ക് തിരിഞ്ഞാൽ താൻ സംഭരിച്ച് വെച്ച ധൈര്യമൊക്കെ ചോർന്ന് പോകുമെന്ന പേടി ഇബ്രാഹീം നബിക്കുണ്ടായിരുന്നു. അല്ലാഹുവിൻ്റെ കല്പന പ്രകാരം ഇസ്മാഈലിനെയും ഹാജറ ബീവിയെയും വെള്ളമോ ആൾ താമസമോ ഇല്ലാത്ത മക്ക മരുഭൂമിക്ക് നടുവിൽ കൊണ്ട് വിടുകയാണ് കല്പന, പിന്നീട് ഒറ്റക്ക് തിരിച്ച് വരുക. ലക്ഷ്യസ്ഥാനത്ത് നിന്ന് പ്രിയ പത്നി ഹാജറയെ തിരിഞ്ഞു നോക്കാതെ ഇബ്രാഹീം നബി നടന്നു. ഇവിടെ എന്നെയും ഇസ്മാഈലിനെയൂം തനിച്ചാക്കി എങ്ങോട്ട് പോകുന്നു എന്ന് ചോദിച്ചെങ്കിലും, ഖലീലുള്ളാഹ് തിരിഞ്ഞു നോക്കിയിട്ടില്ല. അല്ലാഹുവിനോടും അവൻ്റെ പ്രവാചകനായ ഇബ്രാഹിമിനോടുമുള്ള വിശ്വാസം കൊണ്ട് ഹാജറ ചോദിച്ചു, 'ഇത് അല്ലാഹുവിൻ്റെ കല്പന പ്രകാരമാണോ?'. അതേ എന്ന് ഇബ്രാഹീം (അ) മറുപടി നൽകി. എന്നിട്ടും തിരിഞ്ഞു നോക്കാതെ മണൽ തരികൾക്ക് മുകളിലൂടെ സൂര്യ കിരണങ്ങൾ ഏറ്റു വാങ്ങിക്കൊണ്ട് ഇബ്രാഹീം (അ) നടന്നു. ഈ മറുപടി കേട്ടതിനു ശേഷം വളരെ ശാന്തമായിക്കൊണ്ട് ഇബ്രാഹീം (അ) യെ നോക്കിക്കൊണ്ട് ഹാജറ ബീവി പറഞ്ഞു 'എന്നാൽ, അല്ലാഹു അവൻ്റെ അടിമയെ കൈ വിടുകയില്ല' . ഇബ്രാഹീം (അ) അല്ലാഹുവിൻ്റെ അടുത്ത കൽപനയ്ക്ക് വേണ്ടിയുള്ള തൻ്റെ യാത്ര തുടർന്ന് കൊണ്ടിരുന്നു, ഹാജറ ബീവി അല്ലാഹുവിൽ മാത്രം അർപ്പിതയായിക്കൊണ്ട് അവൻ്റെ സ്മരണയിലും പ്രാർത്ഥനയിലും മുഴുകി സമാധാനത്തോടെ ഇരിന്നു.
"ഇബ്രാഹീം (അ) അല്ലാഹുവിൻ്റെ അടുത്ത കൽപനയ്ക്ക് വേണ്ടിയുള്ള തൻ്റെ യാത്ര തുടർന്ന് കൊണ്ടിരുന്നു, ഹാജറ ബീവി അല്ലാഹുവിൽ മാത്രം അർപ്പിതയായിക്കൊണ്ട് അവൻ്റെ സ്മരണയിലും പ്രാർത്ഥനയിലും മുഴുകി സമാധാനത്തോടെ ഇരിന്നു".
തുടർന്ന് മക്കയിൽ ആളുകൾ പാർത്ത് തുടങ്ങി, പതിയെ ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ നഗരമായി മാറി. ഉമറിനോടൊപ്പവും അബൂ ബക്കറിനോടൊപ്പവും അബൂ ജഹലിനെ പോലുള്ളവർ മക്കയിൽ ജീവിച്ചു പൊന്നു, ഇപ്പോഴും അതങ്ങനെ തന്നെ ഉണ്ട്. അല്ലാവിൻ്റെ ഭൂമിയുടെ മറ്റു പല ഭാഗങ്ങളിലും ഹാജറ ബീവിയെപ്പോലെ പടച്ച റബ്ബിൻ്റെ സാമീപ്യം തേടി പ്രതിസന്ധികൾ കുളിരായി മാറ്റുന്നവരും, സ്വച്ഛ ബോധത്തിൻ്റെ സാമീപ്യം തേടി അടിച്ഛമർത്തലുകളെ കുളിരായി കാണുന്നവരും വളർന്നു. ഉദാഹരണമായി പറഞ്ഞാൽ, ആദ്യ വിഭാഗം ഫലസ്തീനിൽ ജീവിക്കുകയും രണ്ടാം വിഭാഗം ഫലസ്തീനിൽ കുടിയേറി താമസിക്കുകയും ചെയ്തു. ലോക ചരിത്രത്തിലെ ധീര മനുഷ്യരിൽ ഹാജറ ബീവി മുൻപന്തിയിൽ എപ്പോഴുമുണ്ടാകും. മികച്ച പ്രചോദന ജീവിതങ്ങളുടെ കണക്കിൽ അവരുടെ പേര് പറയുവാൻ മറക്കരുത്

https://www.theatlantic.com
https://www.theatlantic.com
Mishab
Mishab

R