

ഗസ്സയെന്നു തന്നെ പറയണം
ഗസ്സയെന്നു തന്നെ പറയണം




Azeez nallaveettil





സമാധാനം സ്ഥാപിക്കാനാണെന്ന്
പറഞ്ഞു കൊണ്ടുള്ള വംശഹത്യയാണ്.
യുദ്ധമല്ല
യുദ്ധത്തിൽ
രണ്ടു പക്ഷത്തിനും
ശരികളുണ്ടാകും.
ഇത് കമ്പോള സാമ്രാജ്യത്വ
വംശീയ വിദ്വേഷ,
റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റാണ്.
ശരികൾ ക്രോണികോർപറേറ്റ് പക്ഷത്ത് മാത്രം.
ഇറാഖിൽ, സിറിയയിൽ, ലെബനോണിൽ
ഇപ്പോൾ പലസ്തീനിലല്ലെങ്കിലെല്ലായിടത്തും
ഒരേ ടണ്ണളവിൽ
ഒരേ ബോംബുകൾ
മിസൈലുകൾ
ഡ്രോണുകൾ.
സാമ്രാജ്യത്വത്തിന്
അയൽക്കാരില്ല
ബന്ധുക്കളില്ല
മിത്രങ്ങളില്ല
ശത്രുക്കൾ മാത്രം.
ഒലീവു തോട്ടങ്ങളും
ചെറിപ്പാടങ്ങളും
നാരകപ്പാടങ്ങളും
കരിക്കാൻ മാത്രമുള്ളത്.
വെസ്റ്റ് ബാങ്കിലെയും
ദർഫുറിലെയും
വീടകങ്ങൾ
ഒഴിപ്പിക്കാൻ മാത്രമുള്ളത്.
ശരികൾ വിളിച്ചു പറയുന്നവർ
ജയിലിലടയ്ക്കപ്പെടാനുള്ളവർ.
ദാഹിച്ചുവിശന്നുവലഞ്ഞവരുടെയും
പലായനം ചെയ്യുന്നവരുടെയും
കൈകളിലന്നത്തിനു പകരം
ആയുധം പിടിപ്പിക്കുന്നതവരാണ്.
സമാധാനത്തിനുള്ള പുരസ്കാരങ്ങൾ
അവരെത്തേടിയെത്തും.
ഗസ്സയെന്നു മാത്രം
പറഞ്ഞു കൊണ്ടിരിക്കണം.
സമാധാനം സ്ഥാപിക്കാനാണെന്ന്
പറഞ്ഞു കൊണ്ടുള്ള വംശഹത്യയാണ്.
യുദ്ധമല്ല
യുദ്ധത്തിൽ
രണ്ടു പക്ഷത്തിനും
ശരികളുണ്ടാകും.
ഇത് കമ്പോള സാമ്രാജ്യത്വ
വംശീയ വിദ്വേഷ,
റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റാണ്.
ശരികൾ ക്രോണികോർപറേറ്റ് പക്ഷത്ത് മാത്രം.
ഇറാഖിൽ, സിറിയയിൽ, ലെബനോണിൽ
ഇപ്പോൾ പലസ്തീനിലല്ലെങ്കിലെല്ലായിടത്തും
ഒരേ ടണ്ണളവിൽ
ഒരേ ബോംബുകൾ
മിസൈലുകൾ
ഡ്രോണുകൾ.
സാമ്രാജ്യത്വത്തിന്
അയൽക്കാരില്ല
ബന്ധുക്കളില്ല
മിത്രങ്ങളില്ല
ശത്രുക്കൾ മാത്രം.
ഒലീവു തോട്ടങ്ങളും
ചെറിപ്പാടങ്ങളും
നാരകപ്പാടങ്ങളും
കരിക്കാൻ മാത്രമുള്ളത്.
വെസ്റ്റ് ബാങ്കിലെയും
ദർഫുറിലെയും
വീടകങ്ങൾ
ഒഴിപ്പിക്കാൻ മാത്രമുള്ളത്.
ശരികൾ വിളിച്ചു പറയുന്നവർ
ജയിലിലടയ്ക്കപ്പെടാനുള്ളവർ.
ദാഹിച്ചുവിശന്നുവലഞ്ഞവരുടെയും
പലായനം ചെയ്യുന്നവരുടെയും
കൈകളിലന്നത്തിനു പകരം
ആയുധം പിടിപ്പിക്കുന്നതവരാണ്.
സമാധാനത്തിനുള്ള പുരസ്കാരങ്ങൾ
അവരെത്തേടിയെത്തും.
ഗസ്സയെന്നു മാത്രം
പറഞ്ഞു കൊണ്ടിരിക്കണം.
സമാധാനം സ്ഥാപിക്കാനാണെന്ന്
പറഞ്ഞു കൊണ്ടുള്ള വംശഹത്യയാണ്.
യുദ്ധമല്ല
യുദ്ധത്തിൽ
രണ്ടു പക്ഷത്തിനും
ശരികളുണ്ടാകും.
ഇത് കമ്പോള സാമ്രാജ്യത്വ
വംശീയ വിദ്വേഷ,
റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റാണ്.
ശരികൾ ക്രോണികോർപറേറ്റ് പക്ഷത്ത് മാത്രം.
ഇറാഖിൽ, സിറിയയിൽ, ലെബനോണിൽ
ഇപ്പോൾ പലസ്തീനിലല്ലെങ്കിലെല്ലായിടത്തും
ഒരേ ടണ്ണളവിൽ
ഒരേ ബോംബുകൾ
മിസൈലുകൾ
ഡ്രോണുകൾ.
സാമ്രാജ്യത്വത്തിന്
അയൽക്കാരില്ല
ബന്ധുക്കളില്ല
മിത്രങ്ങളില്ല
ശത്രുക്കൾ മാത്രം.
ഒലീവു തോട്ടങ്ങളും
ചെറിപ്പാടങ്ങളും
നാരകപ്പാടങ്ങളും
കരിക്കാൻ മാത്രമുള്ളത്.
വെസ്റ്റ് ബാങ്കിലെയും
ദർഫുറിലെയും
വീടകങ്ങൾ
ഒഴിപ്പിക്കാൻ മാത്രമുള്ളത്.
ശരികൾ വിളിച്ചു പറയുന്നവർ
ജയിലിലടയ്ക്കപ്പെടാനുള്ളവർ.
ദാഹിച്ചുവിശന്നുവലഞ്ഞവരുടെയും
പലായനം ചെയ്യുന്നവരുടെയും
കൈകളിലന്നത്തിനു പകരം
ആയുധം പിടിപ്പിക്കുന്നതവരാണ്.
സമാധാനത്തിനുള്ള പുരസ്കാരങ്ങൾ
അവരെത്തേടിയെത്തും.
ഗസ്സയെന്നു മാത്രം
പറഞ്ഞു കൊണ്ടിരിക്കണം.
Azeez nallaveettil
Azeez nallaveettil




R




