Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

ഖർബലയുടെ ഓർമ്മകൾ

ഖർബലയുടെ ഓർമ്മകൾ

Ayathullah PI

ത്യാഗോജ്ജലമായ പ്രതീക്ഷയുടെ ഓർമ്മകൾ പൂക്കുന്ന മാസമാണ് ഓരോ സത്യാവശ്വാസിക്കും 'മുഹർറം'. അമ്പിയാ മുർസലീങ്ങളുടെ മഹത്തായ നിമിഷങ്ങൾ കടന്നു പോയിട്ടുള്ളത് ഈ മുഹർറത്തിലൂടെ ആയിരുന്നു. അല്ലാഹുവിന്റെ ഭൂമിയുടെ വ്യത്യസ്തയിടങ്ങളിൽ ഇസ്ലാമിക നാഗരികതയുടെ ജയകൊടി പാറിച്ച നാളും ഇത് തന്നെ. ജാഹിലിയ്യത്തിനോടും കുഫ്റിനോടും പടവെട്ടി ഇസ്ലാമിക നാഗരികതയും സംസ്കാരവും സ്ഥാപിക്കപ്പെട്ടതിന്റെ ഓർമ്മകളുമായി മുഹർറം വീണ്ടും വന്നിരിക്കുന്നു.

സുൽത്താൻ സലാഹുദ്ധീൻ അയ്യൂബിയുടെ ഖുദുസ് വിമോചനവും രേഖപ്പെടുത്തപ്പെട്ടത് ഈ മാസത്തിൽ തന്നെ. ഇങ്ങനെ നീണ്ടു പോകുന്ന സ്മരണകളിൽ ഇരുണ്ട അധ്യായമായി വിലയിരുത്തപ്പെട്ട ഒന്നാണ് ഖർബല.

സച്ചരിതരായ ഖുലഫാക്കളുടെ പാതയിൽ നിന്ന് വ്യതിചലിച്ച് കൊണ്ട് മുആവിയ(റ) തന്റെ മകനായ യസീദിനെ പിൻഗാമിയായി നിശ്ചയിച്ചു. യസീദിന്റെ ദുർഭരണത്തിനും ഉമ്മത്തിന്റെ അതൃപ്തമായ മൗനത്തിനുമെതിരെയുണ്ടായ ആഞ്ഞടിയായിരുന്നു ഖർബല യുദ്ധം, അഥവാ ഹുസൈൻ(റ)-വിന്റെ ജീവത്യാഗം. ഒരു പക്ഷെ അദ്ദേഹം യസീദിനേ അംഗീകരിച്ചിരുന്നുവെങ്കിൽ, ഇസ്ലാമിക സമൂഹത്തിന്റെ ആത്മാബോധം ഉണരുമായിരുന്നില്ല.

ഹുസൈൻ(റ)-ന്റെ ഷഹാദത്തുമായി ബന്ധപ്പെട്ട് പ്രവാചക നിവേദനങ്ങൾ വന്നതായി കാണാം. ജിബ്‌രീൽ(അ) പ്രസ്തുത സംഭവം അറിയിച്ച രാത്രിയിൽ പ്രവാചകന്റെ ഇരു കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു.

നിങ്ങളിൽ നിന്ന് ആരെങ്കിലും അദ്ദേഹത്തോടൊപ്പം ഉണ്ടെങ്കിൽ അദ്ദേഹത്തെ സഹായിക്കട്ടെ എന്ന് പ്രവാചകൻ പറഞ്ഞതായി അനസുബ്നു ഹാരിസ് പ്രവാചകനിൽ നിന്ന് കേട്ടതായി റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.

പ്രവാചക വചനം അനുസരിച്ച ഈ സ്വഹാബി ശ്രേഷ്ഠൻ ഹുസൈൻ(റ)-നോടൊപ്പം പിന്നീട് ഖർബലയിൽ ഷഹീദാകുന്നുണ്ട്.

ഹുസൈൻ(റ)-ന്റെ കൂഫ കേന്ദ്രീകരിച്ച നീക്കങ്ങൾ കണ്ട യസീദ് അവിടുത്തെ ഗവർണർ നുഅ്മാനുബ്നു ബഷീറിനെ സ്ഥാനഭ്രഷ്ടനാക്കുകയും പകരം ഉബൈദുല്ലഹിബ്നു സിയാദിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഹുസൈൻ (റ)-വിന്റെയും അബ്ബാസ് ബ്നു അലിയുടെയും മഖ്ബറ. ഇവിടെ വെച്ചാണ് ഖർ ബലാ യുദ്ധം നടന്നത് (കടപ്പാട്: - ar.inspiredpencil.com)

ഹുസൈൻ(റ)-വിന് നിരന്തരം കൂഫക്കാരിൽ നിന്ന് കത്തുകൾ ലഭിച്ചിരുന്നെങ്കിലും അവസാനം അവർ പിന്മാറുകയായിരുന്നു. വിവരം ആരായാൻ അയച്ച പിതൃവ്യ പുത്രൻ മുസ്ലിമുബ്നു അകീലിനെ ഇബ്നു സിയാദ് വധിച്ചു. എന്നാൽ ധീരനായ ഹുസൈൻ (റ) പതറുകയോ പിന്മാറുകയോ ചെയ്തിരുന്നില്ല.

യുഫ്രറ്റീസിനടുത്ത ഖർബലയിൽ വെച്ച് സ്ത്രീകളും കുട്ടികളുമടങ്ങിയ 72 പേർ മാത്രമുണ്ടായിരുന്ന കൂട്ടത്തോട് ഇബ്നുസിയാദിന്റെ 4000-ത്തോളം വരുന്ന സൈന്യം ഏറ്റുമുട്ടുകയും ഹുസൈൻ(റ) ഹി.61 മുഹറം 10-ന് രക്തസാക്ഷിയാവുകയും ചെയ്തു.

സച്ചരിതരായ ഖുലഫാക്കളുടെ പാതയിൽ നിന്ന് വ്യതിചലിക്കപ്പെട്ട യസീദിന്റെ ഖിലാഫത്തിലെ, അനീതികൾക്കെതിരെയും മർദ്ദക ഭരണത്തിനെതിരെയും നിലകൊണ്ട നീതിയുടെയും സത്യത്തിന്റെയും തുടിക്കുന്ന ഓർമ്മകളാണ് ഓരോ ഖർബലയും. ഇതൊരു പരാജയമോ ധൗർബല്യമോ ആയിരുന്നില്ല. അബ്ദുള്ളാഹിബ്നു സുബൈർ മുതൽ തുടർന്നു വന്ന ഓരോ വിപ്ലവങ്ങൾക്കും റൂഹ് പകരുകയും ഉമ്മത്തിന്റെ സ്വത്ത ബോധത്തെ തിരിച്ചു കൊണ്ട് വരികയും ചെയ്ത വിജയമായിരുന്നു അത്.

R

Create a free website with Framer, the website builder loved by startups, designers and agencies.