Fikr blogs

Varam unit

Fikr blogs

Varam unit

ഒമ്പത്

ഒമ്പത്

K SHABAS HARIS

“ഇത്രയും വലിയ വീട്ടിലൊരു ലൈബ്രറി മാത്രം ഞാൻ കണ്ടില്ല.”

“ഇവിടെ ആരും അങ്ങനെ വായിക്കാറില്ല അങ്കിൾ, അച്ഛനത് ഇഷ്ടായിര്ന്നില്ല.” അച്ഛനെന്ന വാക്ക് സാമിൽ ചെറുതായൊരു അസ്വസ്ഥത ഉളവാക്കിയത് മേഘ്ന ശ്രദ്ധിച്ചിരുന്നെങ്കിൽ കൂടിയും പിന്നീട് അവൾ മൌനത്തിന് ഏറെ പ്രാധാന്യം നൽകി കൊണ്ട് അയാളോടൊപ്പം എസ്റ്റേറ്റിന്‍റെ പിന്നിൽ പരന്ന് കിടക്കുന്ന തോട്ടത്തിലൂടെയുള്ള പതിയെയുള്ള നടത്തം തുടർന്നു. തരിശായി കിടക്കുന്ന വിശാലമായ ആ തോട്ടത്തിൽ സാമിന് കൊടൈക്കനാലിന്‍റേതായിട്ടുള്ള ഒന്നും കണ്ടെത്താൻ സാധിച്ചില്ല. പുതിയ ലോകത്തിന്‍റെ നാഗരികതയുടെ സ്വപ്നങ്ങളിൽ ഇടം കണ്ടെത്താൻ സാധിക്കാതെ, പഴയ കാല ഗ്രാമങ്ങളുടെ ഗൃഹാതുരത്വത്തിലേക്ക് ഒരു മടങ്ങി പോകലിനും സാധ്യമല്ലാതെ ഏതോ ഒരു കാലത്തിന്‍റെ അറിയപ്പെടാത്ത ഭൂമികയിൽ വെറുതെ പരന്ന് കിടക്കുന്ന അനാവശ്യ വസ്തുവായിട്ടാണ് സാം ആ തോട്ടത്തിനെ മനസ്സിലാക്കിയത്. അത് കൊണ്ട് തന്നെ എന്തെന്നില്ലാത്തൊരു തരം മാനസ്സികാടുപ്പം അയാൾക്ക് ആ തരിശ് നിലത്തോട് അനുഭവപ്പെട്ട് തുടങ്ങി. ഇരുവരുടെയും നടത്തം പ്രഭാതത്തിലെ മഞ്ഞിനെയും വകഞ്ഞ് മാറ്റി ഒത്തിരി കൂടി ദൂരത്തേക്ക് നീങ്ങി കൊണ്ടിരുന്നു.

“ഇട്ടൂപ്പ് ഹോസ്റ്റലീന്നും ഇത് പോലെ വൈകിയാണോ എഴുന്നേക്കാറ്?”

“അവിടെ ഇങ്ങനെ കിടന്നുറങ്ങിയാ സിസ്റ്ററുടെ വായിലിരിക്കുന്നത് അവൻ കേക്കേണ്ടി വരും. കാൻ ഐ ആസ്ക് യു സംത്തിങ്ങ്?” മേഘ്നയുടെ ചോദ്യത്തിന് ശേഷം ദീർഘമായി നീണ്ട മൌനത്തിനൊടുവിൽ ചുണ്ടിലൊരു ട്രിപ്പിൾ ഫൈവ് വെച്ച് കത്തിച്ചതിന് ശേഷം സാം വളരെ പതിയെയൊന്ന് മൂളി.

“ഇട്ടൂപ്പ് ഇവിടെയായിര്ന്നപ്പോ അങ്കിളിന് അവനെ മിസ്സ് ചെയ്യാറുണ്ടോ?” അയാൾ ഭയന്നത് പോലെ തന്നെ ചോദ്യം അയാളിലെ നീറുന്ന ഓർമ്മകളിലേക്ക് തന്നെയാണ് വന്ന് തറച്ചത്.

“അവൻ ന്‍റെ കൂടെയായിര്ന്നപ്പോ മേഘ്നയ്ക്ക് അവനെ മിസ്സ് ചെയിതിട്ടുണ്ടോ?” അകത്തെരിയുന്ന വേദനയെ ഒരു ചെറു പുഞ്ചിരിയിലൂടെ മറച്ച് പിടിച്ച് കൊണ്ടയാൾ തിരിച്ചൊരു ചോദ്യമെറിഞ്ഞു.

“അതിനൊരു ചാൻസ് അങ്കിള് തന്നിട്ട് വേണ്ടേ? അകാഡമിക്ക് ഇയേഴ്സിന്‍റെ ഓൾമോസ്റ്റ് അവൻ സ്കൂളി തന്നെയായിര്ന്ന്. ദാറ്റ്സ് വൈ ഐ ആസ്ക്ഡ്.”

“അവൻ എന്നെങ്കിലും എന്നെ മിസ്സ് ചെയ്യണതായിട്ട് മോളോട് പറഞ്ഞിട്ടുണ്ടോ?”

“സോറി ടു സേ, ബട്ട് അങ്കിൾ അവനെ ഭയങ്കരമായിട്ട് അവോയിട് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നിയത് കൊണ്ട് മാത്രം ഞാനൊരു കാര്യം പറയട്ടെ, അങ്കിള് അവന് പോക്കറ്റ് മണി അയച്ച് കൊടുത്തൊരു ടൈമില് അവൻ ആ പൈസ സ്മെൽ ചെയിത് നോക്കിയിട്ട് പറഞ്ഞൊരു സംഗതി എനിക്കിപ്പളും ഓർമയിണ്ട്, ഓ മൈ ഗോഡ് ഡാഡ് സ്റ്റിൽ എലൈവ്!!!” അത്രയും ആയപ്പോഴേക്കും സാമിന്‍റെ ഉള്ളിലെ സംഘർഷങ്ങളത്രയും വാക്കുകൾക്കായി കലഹിച്ചു തുടങ്ങി. ഒടുവിൽ വികാരം വാക്കുകളുടെ കടിഞ്ഞാൺ ഏറ്റെടുത്ത നിമിഷം തൊട്ട് അയാൾ പതിയെ ശബ്ദിച്ചു.

“സോറി ടു സേ, ബട്ട് അങ്കിൾ അവനെ ഭയങ്കരമായിട്ട് അവോയിട് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നിയത് കൊണ്ട് മാത്രം ഞാനൊരു കാര്യം പറയട്ടെ, അങ്കിള് അവന് പോക്കറ്റ് മണി അയച്ച് കൊടുത്തൊരു ടൈമില് അവൻ ആ പൈസ സ്മെൽ ചെയിത് നോക്കിയിട്ട് പറഞ്ഞൊരു സംഗതി എനിക്കിപ്പളും ഓർമയിണ്ട്, ഓ മൈ ഗോഡ് ഡാഡ് സ്റ്റിൽ എലൈവ്!!!”

“അവനെ കണ്ടാ എനിക്കവന്‍റെ മമ്മയെ ഓർമ്മ വരും, അവന്‍റെ മമ്മയെ കുറിച്ചുള്ള ഓർമ്മകൾ എന്നെ എത്തിക്ക എന്‍റെ അപ്പനിലേക്കാ... ആ തോട്ടില് ഞാൻ ലോക്കായി പോയ എനിക്ക് പിന്നെ ജീവിതത്തോട് ഒരു തരം അറപ്പ് തോന്നി തുടങ്ങും, മരിക്കാൻ വല്ലാത്തൊരു തരം പേടിയും... ഇതൊക്കെ കൊണ്ട ഞാൻ അവനെ മാറ്റി നിർത്തണെ... ആൻഡ് ടു ബി വേരി ഹോണസ്റ്റ് ഐ ഡോന്‍റ് ലൈക് ടു ബി വിത്ത് ഹിം, ഹി സ്പോയൽഡ് മ ഹോൾ ലൈഫ്... ഇതൊക്കെ ഒരുപക്ഷേ അവനറിയാം, ആന്‍റ് ഐ നോ യു നോ ഇട്ട് ടൂ.” സാം രണ്ടാമതൊരു ട്രിപ്പിൾ ഫൈവിന് കൂടി തന്‍റെ വിറയാർന്ന വിരലുകൾ കൊണ്ട് തീ കൊടുത്തു. വെയിൽ അപ്പോഴേക്കും സാന്നിധ്യം അറിയിച്ച് കഴിഞ്ഞിരുന്നു. കാട് പിടിച്ച് തുടങ്ങിയ തോട്ടത്തിലെ ഒരേയൊരു ഇരുമ്പ് ബെഞ്ചിൽ ഇരുവരും ഇരിപ്പുറപ്പിച്ചു.

“ഹൊറേഗല്ലുന്‍റെ അർത്ഥം ന്താന്നറിയോ മേഗഘ്നയ്ക്ക്?”

“നോ, ബിഫോർ ഡിക്കേഡ്സ് ഇവിടെ മിഷിനറി വർക്കിന് വന്ന ഏതോ ഒരു സിസ്റ്റർ ഇട്ടേച്ച് പോയ പേരാണെന്നറിയാം.”

സാം ഇരുമ്പ് ബെഞ്ചിൽ നിന്നെഴുന്നേറ്റ് തിരിച്ച് ബംഗ്ലാവിലേക്കുള്ള നടത്തം ആരംഭിച്ചു, പിന്നാലെ മേഘ്നയും.

“ഇവിടെ ഇതിന് മുമ്പ് ആരായിര്ന്ന് താമസം?”

“നമ്മൾ ഇവിടേക്ക് ഷിഫ്റ്റ് ചെയ്യണതിന്‍റെ മുമ്പ് ഇതൊരു ഗവർമെന്‍റ് വേർ ഹൌസാണെന്ന് അച്ഛൻ പറഞ്ഞ് കേട്ടിട്ടിണ്ട്. ആ കൂട്ടത്തിലെ പണിക്കാരിലാരോ അച്ഛന്‍റെ എയർക്രാഫ്റ്റ് ഇരിക്കുന്ന ഷെഡ്ഡിൽ സൂയിസയിഡ് ചെയ്തതിന് ശേഷം അവരതൊക്കെ മതിയാക്കി പോയതാത്രേ.”

((തുടരും))

K SHABAS HARIS

K SHABAS HARIS

R

Create a free website with Framer, the website builder loved by startups, designers and agencies.