

ഒലീവ്
ഒലീവ്




Santhoshkumar MP





'ഖാൻ യൂനിസി'ൽ
എന്റെ ഓർമയിലെ 'കുഞ്ഞി' നോട് പറയാൻ വെച്ചത്,
ഒറ്റ തീ ഗോളത്തിന്റെ വിഭ്രമത്തിൽ
എല്ലാം മറന്ന് പോയി,
'ഗാന്യു'വിൽ ഞാൻ ഇപ്പോഴും തിരയുന്നുണ്ട്
ഓർത്ത് വെച്ച വാക്കുമായി
എന്റെ ഓർമയിലെ
കുഞ്ഞിനെ അന്വേഷിച്ച്.
*****
പലസ്തീൻ മണ്ണിലെ
'ഓലീവ് മരമേ'...
നീ എങ്ങനെയാണ്
സ്വന്തം ജനതയുടെ
മണ്ണിലും ജലത്തിലും
അലിഞ്ഞ രക്തം
വേരുകളിൽ സ്വീകരിക്കാതെ
പ്രതിഷേധമായി
ഈ വേനലിൽ നിൽക്കുന്നതെ-
ന്ന് ഓർത്ത് പോകുന്നു...
കരിഞ്ഞു പോകാതിരിക്കാൻ,
രക്തം വേർതിരിച്ചു
അൽപ്പാൽപ്പമായി
വെള്ളം എടുക്കുക,
ഒലിവ് മരമേ
നീ നിലനിൽക്കുക,
വളരെ ദൂരെയുള്ള
എനിക്ക് വേണ്ടി.
അല്ലെങ്കിൽ,
ഉച്ചവെയിലിൽ
ചില്ലയിൽ വന്നിരിക്കുന്ന
ചെറു പക്ഷിയായി,
എന്നെ കരുതുക!
*****
ഗസ്സയെ കുറിച് പറയാൻ,
ഗസ്സയെ കുറിച് ഓർക്കാൻ,
സർഗ്ഗത്മകതയോ, കാവ്യാത്മകതയോ,
ചേരുന്നില്ല,
എന്നാണ്
അത് നമ്മൾ നോക്കിനിൽക്കേ
നടന്ന, നടക്കുന്ന
ഒരു ഭയാനകതയാണ് !
'ഖാൻ യൂനിസി'ൽ
എന്റെ ഓർമയിലെ 'കുഞ്ഞി' നോട് പറയാൻ വെച്ചത്,
ഒറ്റ തീ ഗോളത്തിന്റെ വിഭ്രമത്തിൽ
എല്ലാം മറന്ന് പോയി,
'ഗാന്യു'വിൽ ഞാൻ ഇപ്പോഴും തിരയുന്നുണ്ട്
ഓർത്ത് വെച്ച വാക്കുമായി
എന്റെ ഓർമയിലെ
കുഞ്ഞിനെ അന്വേഷിച്ച്.
*****
പലസ്തീൻ മണ്ണിലെ
'ഓലീവ് മരമേ'...
നീ എങ്ങനെയാണ്
സ്വന്തം ജനതയുടെ
മണ്ണിലും ജലത്തിലും
അലിഞ്ഞ രക്തം
വേരുകളിൽ സ്വീകരിക്കാതെ
പ്രതിഷേധമായി
ഈ വേനലിൽ നിൽക്കുന്നതെ-
ന്ന് ഓർത്ത് പോകുന്നു...
കരിഞ്ഞു പോകാതിരിക്കാൻ,
രക്തം വേർതിരിച്ചു
അൽപ്പാൽപ്പമായി
വെള്ളം എടുക്കുക,
ഒലിവ് മരമേ
നീ നിലനിൽക്കുക,
വളരെ ദൂരെയുള്ള
എനിക്ക് വേണ്ടി.
അല്ലെങ്കിൽ,
ഉച്ചവെയിലിൽ
ചില്ലയിൽ വന്നിരിക്കുന്ന
ചെറു പക്ഷിയായി,
എന്നെ കരുതുക!
*****
ഗസ്സയെ കുറിച് പറയാൻ,
ഗസ്സയെ കുറിച് ഓർക്കാൻ,
സർഗ്ഗത്മകതയോ, കാവ്യാത്മകതയോ,
ചേരുന്നില്ല,
എന്നാണ്
അത് നമ്മൾ നോക്കിനിൽക്കേ
നടന്ന, നടക്കുന്ന
ഒരു ഭയാനകതയാണ് !
'ഖാൻ യൂനിസി'ൽ
എന്റെ ഓർമയിലെ 'കുഞ്ഞി' നോട് പറയാൻ വെച്ചത്,
ഒറ്റ തീ ഗോളത്തിന്റെ വിഭ്രമത്തിൽ
എല്ലാം മറന്ന് പോയി,
'ഗാന്യു'വിൽ ഞാൻ ഇപ്പോഴും തിരയുന്നുണ്ട്
ഓർത്ത് വെച്ച വാക്കുമായി
എന്റെ ഓർമയിലെ
കുഞ്ഞിനെ അന്വേഷിച്ച്.
*****
പലസ്തീൻ മണ്ണിലെ
'ഓലീവ് മരമേ'...
നീ എങ്ങനെയാണ്
സ്വന്തം ജനതയുടെ
മണ്ണിലും ജലത്തിലും
അലിഞ്ഞ രക്തം
വേരുകളിൽ സ്വീകരിക്കാതെ
പ്രതിഷേധമായി
ഈ വേനലിൽ നിൽക്കുന്നതെ-
ന്ന് ഓർത്ത് പോകുന്നു...
കരിഞ്ഞു പോകാതിരിക്കാൻ,
രക്തം വേർതിരിച്ചു
അൽപ്പാൽപ്പമായി
വെള്ളം എടുക്കുക,
ഒലിവ് മരമേ
നീ നിലനിൽക്കുക,
വളരെ ദൂരെയുള്ള
എനിക്ക് വേണ്ടി.
അല്ലെങ്കിൽ,
ഉച്ചവെയിലിൽ
ചില്ലയിൽ വന്നിരിക്കുന്ന
ചെറു പക്ഷിയായി,
എന്നെ കരുതുക!
*****
ഗസ്സയെ കുറിച് പറയാൻ,
ഗസ്സയെ കുറിച് ഓർക്കാൻ,
സർഗ്ഗത്മകതയോ, കാവ്യാത്മകതയോ,
ചേരുന്നില്ല,
എന്നാണ്
അത് നമ്മൾ നോക്കിനിൽക്കേ
നടന്ന, നടക്കുന്ന
ഒരു ഭയാനകതയാണ് !
Santhoshkumar MP
Santhoshkumar MP




R




