Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

പൊതിച്ചോർ

പൊതിച്ചോർ

Sreejith Vava PV

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി രചിക്കപ്പെട്ട ചെറുകഥ.

'ചേട്ടാ ആഹാരം കഴിച്ചോ?'

ഒരു പൊതി എനിക്ക് നേരേ നീണ്ടു

അതെന്റെ കൈയിൽ തന്നിട്ട്

ആ പെൺകുട്ടി വേഗത്തിൽ നടന്ന് മറഞ്ഞു.

അർഹതയുണ്ടെങ്കിൽ ആഹാരവും എന്നെ തേടിയെത്തും

ഇല്ലെങ്കിൽ അതിന് അർഹതയില്ല എന്ന് കരുതും

പട്ടിണി എന്നെ പഠിപ്പിച്ച പാഠങ്ങൾ പലതാണ്

എനിക്ക് ആഹാരം തരാൻ വന്നിട്ട് എന്നെ കണ്ട് പേടിച്ചു പോയ പെൺകുട്ടികളെ ഓർത്ത് ഇപ്പോഴും ഞാൻ ചിരിക്കാറുണ്ട്.

തൊട്ടടുത്തു കൂടെ ആഹാരം പോയാലും അവർ നമ്മളെ കാണണമെന്നില്ല. അത് കഴിയുമ്പോഴായിരിക്കും നമ്മളെ കാണുന്നത്.

ഇവിടെ കൂട്ടത്തോടെ ആഹാരം കഴിക്കാൻ വരുന്നവരുണ്ട് അവർക്ക് നേരെ കൈനീട്ടുന്നവരും ഉണ്ട്, പക്ഷേ എനിക്കതിന് കഴിയില്ല

ഞാൻ കൈനീട്ടിയാൽ മറ്റൊരാളുടെ അർഹതയാണ് നഷ്ടപ്പെടുന്നത്

മൂന്നേരം ആഹാരം കഴിക്കുന്നവർ ഒരുനേരത്തെ ആഹാരം മറ്റുള്ളവർക്ക് കൊടുത്താൽ എന്താ എന്ന് ചോദിക്കുന്നവരോട് -

മൂന്ന് നേരം ആഹാരം കഴിക്കുന്നവർക്ക് ഒരു നേരം മുടങ്ങിയാൽ പ്രശ്നമാണ്. പട്ടിണി കിടക്കുന്നവർക്ക് അങ്ങനെയല്ല, അവനു ഒരുനേരത്തെ ആഹാരം മതി

ഞാൻ അത് കഴിക്കില്ല ഇത് കഴിക്കില്ല, ആഹാരത്തിന് ഉപ്പില്ല എരിവാണ് എന്നൊന്നും പരാതി പറയില്ല. അങ്ങനെ പറയുന്നവർ മൂന്നുനേരം ആഹാരം കഴിക്കുന്നവരാണ്.

ആഹാരം തരുന്നവരെ ഞാൻ എന്നും ഓർക്കാറുണ്ട്.

ഇവിടെ കോഴിക്കോട് ബീച്ചിൽ ആരും പട്ടിണി കിടക്കാറില്ല, കൈ നീട്ടിയാലും ചോദിച്ചാലും അവർക്ക് ആഹാരം കിട്ടും.

ഈ ബീച്ചിൽ പട്ടിണി കിടക്കുന്ന ഒരേ ഒരാൾ അത് ഞാനാണ്. ആഹാരം കൊണ്ടു തന്നാൽ ഞാൻ വാങ്ങും. അറിഞ്ഞു തരുന്നത് സ്വീകരിക്കണം എന്നാണ്. അല്ലാതെ കഴിച്ചുവോ എന്ന ചോദ്യം വന്നാൽ, ഞാൻ കഴിച്ചു എന്ന് ഉത്തരമാണ് കൊടുക്കാറ്.

പട്ടിണി ആണെങ്കിലും അങ്ങനെ ശീലിച്ചു പോയി. എന്താ ചെയ്യുക, കഴിച്ചു എന്ന് പറഞ്ഞാൽ അവർക്ക് സമാധാനമാകും. കഴിച്ചില്ലെന്ന് പറഞ്ഞാൽ അവർക്ക് വിഷമം ആവും.

അപ്പോൾ കഴിച്ചു എന്ന് പറയുന്നതല്ലേ നല്ലത്.

ചിലത് ചോദ്യങ്ങൾ മാത്രമായിരിക്കും

ആഹാരം വലിച്ചെറിയുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. അതുപോലും കിട്ടാത്ത ആൾക്കാർ ഇവിടെയുണ്ട്.

തെരുവിൽ ജീവിക്കുന്നവരിൽ - ഒന്ന് തെണ്ടികൾ, രണ്ട് പെറുക്കികൾ, മൂന്ന് ഭ്രാന്തന്മാർ. ഇവരാണ് താഴേക്ക് അടിയിലുള്ളവർ

അപ്പോൾ നിങ്ങൾ ചോദിക്കും ഇതിൽ ഞാൻ ഏതാണെന്ന്. ഉത്തരം ലളിതം, 'ഭ്രാന്തൻ'.

തെ******* പൊതുവേ സമ്പന്നരാണ്, പെറുക്കികൾ അത്ര സമ്പന്നല്ല.

ഇപ്പോഴും എന്റെ കയ്യിൽ ആ ചോറ് പൊതിയുണ്ട്. അവൾ എന്തിനാണ് വേഗത്തിൽ പോയത്?

ഞാനാ പെതി തുറന്നു

ആ പൊതിയിൽ ചോറും, ബീറ്റ്റൂട്ട് തോരനും മാത്രം. മറ്റു കറികൾ ഒന്നുമില്ല. അതിൽ ഒരു കഥ ഉണ്ടായിരുന്നു

അധികം വേകാത്ത ചോറ്,അടിയിൽ പിടിച്ച കരിഞ്ഞ് തുടങ്ങിയ ബീറ്റ്റൂട്ട് തോരൻ.

രാവിലെ ധൃതിയിൽ ഉണ്ടാക്കിയ ഭക്ഷണം. അവൾ ഇന്ന് കഴിക്കേണ്ട ആഹാരം.

അവൾ സ്ഥിരമായി ഒരു ചോറും കറിയും മാത്രം കൊണ്ടുപോകുന്നു.

അവൾ ചിലപ്പോൾ ആരും കാണാതെ ഒറ്റയ്ക്കിരുന്ന് കഴിക്കും, അല്ലെങ്കിൽ കൂട്ടുകാരുടെ കറികൾ പങ്കുവെക്കപ്പെടും.

അവളുടെ ജീവിത അവസ്ഥ എന്താണെന്ന് ഈ പൊതിയിൽ നിന്ന് വ്യക്തമാണ്

ഇന്ന് അവൾക്ക് കൂട്ടുകാർ പുറത്തുനിന്ന് ഭക്ഷണം വാങ്ങി കൊടുത്ത് കാണണം.

ഏതായാലും ആ ഭക്ഷണം ഞാൻ ആസ്വദിച്ചു കഴിച്ചു.

ഒരു തൊടുകറി കൊണ്ട്. ഒരു പാത്രം ചോറുണ്ടിട്ടുണ്ട് ഞാൻ.

എനിക്ക് കിട്ടിയ ഏറ്റവും മികച്ച പൊതിച്ചോറ്, ഇതുതന്നെയല്ലേ.

R

Create a free website with Framer, the website builder loved by startups, designers and agencies.