അധികാരം, ഭാഷ, പ്രതിരോധം: ‘ഇന്ത്യൻ ഫാഷിസത്തെ’ അപനിർമ്മിക്കുമ്പോൾ - 1

K SHABAS HARIS

എസ്. ഐ. ഓ കണ്ണൂർ സംഘടിപ്പിച്ച 'Hindutva & Muslim Politics in India' എന്ന സെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധം.
“യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക് കാര്യങ്ങള്‍) വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി അവരുടെ ഭാഷയില്‍ സന്ദേശം നല്‍കിക്കൊണ്ട് അല്ലാതെ നാം നിയോഗിച്ചിട്ടില്ല.” (ഖുർആൻ 14:4)
ഫ്രഞ്ച് തത്വ ചിന്തകനായിട്ടുള്ള ദെറീദ അദ്ദേഹത്തിന്റെ "Des Tours de Babel" (1985) എന്ന പ്രബന്ധത്തിൽ ബൈബിളിലെ പഴയെ നിയമത്തിലെ ഉൽപ്പത്തി പുസ്തകത്തിൽ നിന്നും ഒരു കഥയുദ്ധരിക്കുന്നുണ്ട്. ഷിനാർ സമതലത്തിൽ (ബാബിലോൺ) താമസമാക്കിയ മനുഷ്യർ ദൈവത്തോളും ഉയരാൻ വേണ്ടിയും, തങ്ങളുടെ സമുദായം ചിതറി പോകാതിരിക്കുന്നതിന് വേണ്ടിയും ആകാശം മുട്ടുന്ന ഒരു ഗോപുരം പണിയാൻ തീരുമാനിച്ചു. ഇവരുടെ പ്രവർത്തിയിൽ കുപിതനായ ദൈവം അവർക്കിടയിൽ വ്യത്യസ്ത ഭാഷകൾ സൃഷ്ടിച്ചു. അതോട് കൂടി ആ സമുദായത്തിനിടയിലെ ആശയ വിനിമയം നിലയ്ക്കുകയും ഒരു കൂട്ടർ പറയുന്നത് മറ്റേ കൂട്ടർക്ക് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ഉടലെടുക്കുകയും ചെയ്തു. തന്മൂലം ഗോപുര നിർമ്മാണം നിർത്തി വെക്കേണ്ടി വന്നു, മനുഷ്യർ ലോകമെങ്ങും ചിതറി.
ദെറീദ തന്റെ പ്രബന്ധത്തിൽ ഈ കഥ ഉൾപ്പെടുത്തുന്നത് ഭാഷയിൽ അടങ്ങിയിട്ടുള്ള വൈവിദ്യങ്ങളെ അടയാളപ്പെടുത്താനും, ദൈവമെന്ന വസ്തുതയെ വിവർത്തങ്ങൾക്കതീതമായി സ്ഥാപിക്കുന്നതിനും വേണ്ടിയാണ്. അതേ സമയം തന്നെ ഈ കഥയിൽ നിന്ന് മറ്റൊരു പൊരുൾ കണ്ടെത്തുക എന്നത് സാധ്യമാണ്. മനുഷ്യർ അവർ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് ഒരുമിച്ച് മുന്നേറാൻ അവർക്കിടയിൽ ആശയ കൈമാറ്റത്തിനായി ഒരേ തരം ഭാഷ രൂപപ്പെട്ട് വരേണ്ടതായിട്ടുണ്ട്.

Jacques Derrida
മനുഷ്യന്റെ പ്രതിരോധങ്ങൾക്ക് അടിസ്ഥാനമേകുന്നത് ആശയവും, ആശയത്തിന് രൂപം നല്കുന്നത് ഭാഷയും ആയതിനാൽ പുതിയ കാലത്തെ പ്രതിരോധങ്ങളിൽ ഭാഷ നിർവഹിക്കുന്ന പങ്കും, അധീശത്വ വ്യവസ്ഥകളെയും അതിനോടുള്ള സംവാദങ്ങളെയും രൂപപ്പെടുത്തിയ/രൂപപ്പെടുത്തുന്ന നിലവിലെ ഭാഷയിൽ ഉണ്ടാവേണ്ടുന്ന മാറ്റങ്ങളെയും കുറിച്ചാണ് ഈ പ്രബന്ധം ചർച്ച ചെയ്യാൻ ഉദേശിക്കുന്നത്.
നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തെ ഇടത് പക്ഷ സാമൂഹിക ബോധത്തിൽ നിന്ന് കൊണ്ട് നാം ‘ഫാഷിസം’ എന്നാണ് അബിസംബോധന ചെയ്ത് വരാറ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുസ്സോളിനിയിലൂടെ ലോകത്ത് പ്രചരിപ്പിക്കപ്പെട്ട ഈ അധീശത്വ ചൂഷണ വ്യവസ്ഥയെ വിമർശനാത്മക സമീപനത്തിലൂടെ ആദ്യം നേരിട്ടത് അന്തോണിയോ ഗ്രാംഷിയെ പോലെയുള്ള മാർക്സിസ്റ്റ് ബുദ്ധി ജീവികളാണ്. പിന്നീട് ഉത്തരാധുനിക കാലഘട്ടത്തിൽ മാക്സിസത്തിൽ നിന്ന് മാറി നിന്ന് കൊണ്ടും ഫാഷിസത്തെ കുറിച്ചുള്ള പഠനങ്ങളും, ചർച്ചകളും രൂപപ്പെട്ട് വന്നിട്ടുണ്ട്. പക്ഷെ, ഇതൊക്കെയും യൂറോപ്പിയൻ സാമൂഹിക സാഹചര്യത്തിൽ നിന്ന് കൊണ്ട് മുസ്സോളിനിയുടെ ഇറ്റലിയും, ഹിറ്റ്ലറുടെ ജർമനിയെയും അടിസ്ഥാനപ്പെടുത്തി കൊണ്ട് വികാസം പ്രാപിച്ചിട്ടുള്ള പഠനങ്ങളാണെന്നുള്ളത് അനിഷേധ്യമായിട്ടുള്ളൊരു വസ്തുതയാണ്. ഈ പഠനങ്ങളിൽ പലതും ഫാഷിസത്തെ നിലനിർത്തുന്ന പ്രധാന ഘടകമായി ചൂണ്ടി കാട്ടുന്നത് ‘മുതലാളിത്ത വ്യവസ്ഥയെ’യാണ്.
"രണ്ടാം ലോക മഹായുദ്ധ സമയത്ത് മുസ്സോളിനിയിലൂടെ ജനിച്ച് തീവ്ര ദേശീയതയിൽ അതിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥയുടെ നിലനിൽപ്പിനായി അധീശത്വ സ്വഭാവം കൈവരിച്ച ‘ഫാഷിസം’ എന്ന ആശയത്തെ വെച്ച് കൊണ്ട് ഇന്ത്യൻ ബ്രാഹ്മണിക വ്യവസ്ഥയെ തിരിച്ചറിയാൻ ശ്രമിക്കുന്നത് ഒരു നല്ല പ്രവണതയല്ലെന്നുള്ളത് തീർച്ചയാണ്."
ഇന്ത്യൻ സാമൂഹിക സാഹചര്യത്തെ പുരാതന കാലം തൊട്ട് ഈ കാലം വരെയും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് ജാതീയതയായത് കൊണ്ട് നിലവിലെ ഇന്ത്യൻ അധികാര വ്യവസ്ഥയെ ജാതീയതയുമായി ഒരു ബന്ധവുമില്ലാത്ത യൂറോപ്പിന്റെ മണ്ണിൽ രൂപം കൊണ്ട ‘ഫാഷിസം’ എന്ന ആശയത്തിലൂടെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ സാമൂഹിക യാഥാർത്ഥ്യത്തെ നാം തിരിച്ചറിഞ്ഞിട്ടില്ല എന്നതിന് തെളിവാണ്. ഗ്രാംഷിയോ, ശേഷം ഫാഷിസത്തെ വ്യാഖ്യാനിച്ചവരോ ചൂണ്ടി കാട്ടിയ സാമൂഹിക വിപത്തുകളിലെ സാമ്യത ഇന്ത്യൻ സമൂഹത്തിൽ പ്രതിഫലിക്കുന്നുണ്ടെങ്കിൽ അത് ‘ഫാഷിസമാണ്’ ഇന്ത്യയിൽ നിലനിൽക്കുന്നത് എന്നതിന് തെളിവല്ല. നിലവിലെ ഇന്ത്യൻ ഭരണകൂടം മുതലാളിത്ത ലിബറൽ നയങ്ങൾ നടപ്പിലാക്കുന്നത് കൊണ്ട് ഇന്ത്യ ഒരു മുതലാളിത്ത ഫാഷിസ്റ്റ് രാജ്യമാണെന്ന് നാം ധരിച്ചു കൂടാ. മുതലാളിത്തത്തിന് പകരം സോഷ്യലിസമാണ് ഇന്ത്യയുടെ സാമ്പത്തിക നയങ്ങളെ നിയന്ത്രിക്കുന്നതെന്ന സാഹചര്യം ഉണ്ടായാൽ കൂടിയും ജാതി നിലനിൽക്കുന്നടുത്തോളം കാലം ഇവിടെ ചൂഷണവും, അസമത്വവും, അക്രമവും തുടരുക തന്നെ ചെയ്യും. ഇന്ത്യയെ എല്ലാ കാലവും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് ജാതി വ്യവസ്ഥയായത് കൊണ്ടു തന്നെ അതിനെതിരെയുള്ള പ്രതിരോധ ആശയങ്ങളും രൂപപ്പെടേണ്ടത് ജാതിയെ കൃത്യമായി അടയാളപ്പെടുത്തി കൊണ്ട് തന്നെയാവണം. അതല്ലാതെ രൂപപ്പെടുന്ന ഏത് പ്രതിരോധവും ഉപരിപ്ലവമായി കൊണ്ട് മാത്രമേ മാറ്റങ്ങൾ സൃഷ്ടിക്കുകയുള്ളൂ (ഇന്ത്യ കൊളോണിയലിസത്തിൽ നിന്നും ജനാധിപത്യ റിപ്പബ്ലിക്കിലേക്ക് മാറിയത് പോലെ).

Antonio Francesco Gramsci
അത് കൊണ്ട് രണ്ടാം ലോക മഹായുദ്ധ സമയത്ത് മുസ്സോളിനിയിലൂടെ ജനിച്ച് തീവ്ര ദേശീയതയിൽ അതിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥയുടെ നിലനിൽപ്പിനായി അധീശത്വ സ്വഭാവം കൈവരിച്ച ‘ഫാഷിസം’ എന്ന ആശയത്തെ വെച്ച് കൊണ്ട് ഇന്ത്യൻ ബ്രാഹ്മണിക വ്യവസ്ഥയെ തിരിച്ചറിയാൻ ശ്രമിക്കുന്നത് ഒരു നല്ല പ്രവണതയല്ലെന്നുള്ളത് തീർച്ചയാണ്. അത് കൊണ്ട് തന്നെ തന്റെ സാമൂഹിക സാഹചര്യത്തിലെ അനീതികളോട് താൻ വിശ്വസിക്കുന്ന ആദർശമായ മാക്സിസത്തിലൂടെ ആന്റോണിയോ ഗ്രാംഷി വികസിപ്പിച്ചെടുത്തിട്ടുള്ള ഫാഷിസത്തിന്റെ വ്യാഖ്യാന സംഹിതകളിലൂടെ ഇന്ത്യൻ ബ്രാഹ്മണിക വ്യവസ്ഥയെ ചെറുത്ത് നിൽക്കാൻ നമുക്ക് സാധിച്ചെന്ന് വരില്ല.
ഗ്രാംഷി ചെയ്തത് പോലെ നമ്മുടെ കാലത്ത് നിന്ന് കൊണ്ട് നമ്മുടെ സാമൂഹിക സാഹചര്യത്തെ മനസ്സിലാക്കി നമ്മുടെ തന്നെ ആദർശങ്ങളിൽ നിന്ന് അടിച്ചമർത്തപ്പെട്ട ജനവിഭാഗം പ്രതിരോധത്തിന്റെ പുതിയ ഭാഷ കണ്ടെത്തുകയാണ് വേണ്ടത്. അത്തരത്തിൽ രൂപം കൊള്ളുന്ന പുതിയ ഭാഷയിലൂടെ പ്രതിരോധത്തിന്റെ പുതിയ കവാടങ്ങൾ തുറക്കുമ്പോഴാണ് നമുക്ക് നമ്മുടെ മേൽ അധികാരം സ്ഥാപിച്ചിട്ടുള്ള വ്യവസ്ഥയുടെ മേൽ വിപ്ലവം സാധ്യമാകുന്നത്. ആ ഒരു അർത്ഥത്തിൽ കൊളോണിയൽ ഇന്ത്യയിൽ ഇസ്ലാമിക ആദർശത്തിൽ നിന്ന് കൊണ്ട് കൊളോണിയലിസത്തിന് എതിരെയും, ആധുനിക മതേതര വ്യവസ്ഥയ്ക്ക് നേരെയും പുതിയ ‘ഭാഷ’ നിർമ്മിച്ചെടുത്ത് അതിലൂടെ ഒരു ആശയത്തെ രൂപപ്പെടുത്തി പ്രതിരോധം തീർത്ത ഇമാം അബുൽ അഅ്ല മൌദൂദി ചരിത്രത്തിൽ എന്ത് കൊണ്ടും ഓർക്കപ്പെടേണ്ട വ്യക്തിത്വം തന്നെയാണ്.

Abul A'la Maudui
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തുടക്കം കുറിച്ച ഫാഷിസത്തെയും അതിന്റെ വ്യത്യസ്ത തലങ്ങളെയും, മൌദൂദിയുടെ ലോക വീക്ഷണത്തെയും, പുതിയ കാല പ്രതിരോധത്തിന്റെ ഭാവിയെയും കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ചുവടെ.
ഫാഷിസത്തിന്റെ ഉൽഭവം, ചരിത്രം, പ്രതിരോധം:
"fasces" എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഫാഷിസം എന്ന വാക്ക് ഉരുതിരിഞ്ഞത്. ‘വടികളുടെ കെട്ട്’ എന്ന് അർത്ഥം വരുന്ന ഈ വാക്ക് പുരാതന റോമിൽ അധികാരത്തിന്റെ പ്രതീകമായിരുന്നു. ഒരു വടി നമുക്ക് പെട്ടെന്ന് ഒടിച്ചു കളയാൻ സാധിക്കുമെങ്കിലും വടികളുടെ ഒരു കൂട്ടത്തെ ഒടിച്ചു കളയാൻ വലിയ അദ്ധ്വാനം തന്നെ വേണ്ടി വരും. ഇത്തരത്തിൽ ആൾക്കൂട്ടത്തിന്റെ ശക്തിയെ സൂചിപ്പിക്കുന്ന ഒരു പദമായി ഫാഷിസം പതിയെ പരിണമിക്കുകയായിരുന്നു.

Benito Mussolini delivering a speech
ഫാഷിസത്തെ ഒരു ആശയം എന്ന നിലയ്ക്ക് രൂപപ്പെടുത്തുന്നത് ബെനിറ്റോ മുസ്സോളിനിയാണ്. യുദ്ധത്തിൽ പങ്കെടുത്ത പടയാളികളെ സംഘടിപ്പിച്ച് കൊണ്ട് ദേശീയത പ്രചരിപ്പിക്കുക, തൊഴിലാളി സമരങ്ങളെ അടിച്ചമർത്തുക, കമ്മ്യൂണിസ്റ്റുകളെ നേരിടുക എന്ന ഉദ്ദേശത്തോടെ 1919ൽ മുസ്സോളിനി ഇറ്റലിയിൽ രൂപം നൽകിയ ഫാഷിസ്റ്റ് സംഘടനയാണ് "Fasci Italiani di Combattimento" (ഇറ്റാലിയൻ കോംബാറ്റ് ഫാസ്കി). ഈ സംഘടന 1921ൽ "Partito Nazionale Fascista" (നാഷണൽ ഫാസിസ്റ്റ് പാർട്ടി) ആയി പരിണമിക്കുകയായിരുന്നു. പിന്നീട് ഈ സംഘടനയുടെ പ്രവർത്തന രീതികൾ കുറെ കൂടി ഫാഷിസ്റ്റ് സ്വഭാവം കൈവരിക്കുകയായിരുന്നു. രാഷ്ട്രീയ അധികാരം നേടുക, സൈനിക ശക്തി വർധിപ്പിക്കുക, ഭരണകൂടത്തെ പിടിച്ചെടുക്കുക, അക്രമാത്മക പ്രവർത്തനങ്ങൾക്ക് നിയമസാധുത നൽകുക തുടങ്ങി നിരവധി ആസൂത്രിത പരിപാടികളിലൂടെ ലോകത്തെ ‘പ്രഥമ ഫാഷിസ്റ്റ്’ സംഘമായി ഈക്കൂട്ടർ മാറുകയായിരുന്നു. ഹിറ്റ്ലറുടെ നാസി പടയെ പോലെ തന്നെ സമാനതകളില്ലാത്ത അക്രമങ്ങളിലൂടെ ശത്രുക്കളുടെ ഉന്മൂലനം സ്വപ്നം കണ്ട ഒരു കൂട്ടമായിരുന്നു ഇവർ. തങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ ജയിലിലടച്ചും, വധിച്ചു കളഞ്ഞുമാണ് മുസ്സോളിനി പ്രതികാരം തീർത്തത്. മുസ്സോളിനിയുടെ ഇറ്റലിയിൽ ഇത്തരത്തിൽ ഏതാണ്ട് ഇരുപത് വർഷത്തോളം തടവിൽ കഴിയേണ്ടി വന്ന മാക്സിസ്റ്റ് ബുദ്ധിജീവിയും, രാഷ്ട്രീയ നിരീക്ഷകനുമായിരുന്നു അന്റോണിയോ ഗ്രാംഷി. ഫാഷിസത്തെ ഒരു സാമൂഹിക വ്യവസ്ഥയെന്ന നിലയിൽ വ്യാഖ്യാനിക്കുന്നതിലും, അതിനെ എതിരെയുള്ള പ്രതിരോധ സിദ്ധാന്തം രൂപീകരിക്കുന്നതിലും ഗ്രാംഷി നല്കിയിട്ടുള്ള സംഭാവനകൾ അവിസ്മരണീയമാണ്.

Hitler with Nazi Party members in 1930
‘Cultural Hegemony’ (സാംസ്കാരിക ആധിപത്യം) എന്ന തന്റെ സിദ്ധാന്തത്തിലൂടെ സമൂഹത്തിലെ അധീശത്വ വ്യവസ്ഥകളെയും അതിന്റെ സ്വഭാവ സവിശേഷതകളെയും കുറിച്ച് ഗ്രാംഷി എക്കാലവും പ്രസക്തമായ ചില നിരീക്ഷണങ്ങൾ പങ്കു വെക്കുന്നുണ്ട്. സമൂഹത്തിലെ പ്രബല വർഗ്ഗത്തിന്റെ (Dominant class) ഇഷ്ടങ്ങളും, താത്പര്യങ്ങളും അധികാരത്തിന്റെ ബലമോ, അക്രമോ ഇല്ലാതെ അധസ്ഥിത വിഭാഗത്തിന് മേൽ (Subaltern Class) അടിച്ചേൽപ്പിക്കുന്ന പ്രക്രിയയ്ക്ക് ഗ്രാംഷി വിളിച്ചിരുന്ന പേരാണ് ‘Cultural Hegemony’ എന്നത്. പ്രബല വിഭാഗത്തിന്റെ ജീവിത രീതിയും ലോക വീക്ഷണവും നന്മയും, സത്യവുമായി ഗണിക്കുകയും അധസ്ഥിത വിഭാഗത്തിന്റെ ജീവിത രീതിയെയും ലോക വീക്ഷണത്തെയും ‘പ്രാകൃത’മായി തള്ളിക്കളയുകയും ചെയ്യുന്ന ഒരു പൊതു ബോധ നിർമ്മിതിയിലൂടെയാണത്രെ പ്രബല വർഗ്ഗം hegemony നിലനിർത്തുന്നത്. എന്നാൽ അടിച്ചമർത്തപ്പെടുന്ന അധസ്ഥിത വിഭാഗം പ്രബല വർഗ്ഗത്തിന്റെ ഈയൊരു ആധിപത്യത്തെ തിരിച്ചറിയുന്നതോട് കൂടി അവിടെ പ്രതിരോധം രൂപപ്പെടുക എന്നത് സ്വാഭാവികമാണ്. ഈ പ്രതിരോധം പലപ്പോഴും തങ്ങളുടെ സാംസ്കാരികമായ സ്വത്വത്തിൽ നിന്ന് കൊണ്ട് തങ്ങളുടെ വിശ്വാസങ്ങളെയും, ജീവിത രീതിയെയും ഉയർത്തി പിടിച്ചു കൊണ്ടായിരിക്കും രൂപപ്പെടുക. അങ്ങനെ പ്രബല വർഗ്ഗം ‘പ്രാകൃതം’ എന്ന് പറഞ്ഞ് മാറ്റി നിർത്തിയ സംസ്കാരത്തിൽ നിന്ന് കൊണ്ട് ‘ഉത്തമം’ എന്ന് സങ്കൽപ്പിക്കപ്പെട്ട പ്രബല വർഗ്ഗത്തിന്റെ സംസ്കാരവുമായി അധസ്ഥിത ജനങ്ങളുടെ സംസ്കാരം ഏറ്റ് മുട്ടുന്നിടത്ത് ഫാഷിസം ഉടലെടുക്കുകയായി. അവിടുന്നങ്ങോട്ട് പ്രബല വർഗ്ഗത്തിന്റെ ആശയങ്ങളെ നിലനിർത്തണമെങ്കിൽ സംഘാടനവും, അധികാരവും, സൈന്യവും, അക്രമവും ആവശ്യമായി വരുന്നു. ഈ സംഗതികൾ ശക്തി പ്രാപിക്കുന്നതോട് കൂടി ഇപ്പുറത്ത് പ്രതിരോധവും ശക്തി പ്രാപിക്കുന്നു. പ്രതിരോധത്തിനൊടുവിൽ പ്രബല വർഗ്ഗത്തിന്റെ അധീശത്വ വ്യവസ്ഥ മുട്ട് കുത്തുന്നു. ഗ്രാംഷിയുടെ അഭിപ്രായത്തിൽ ഫാഷിസം എന്നത് അധികാര വർഗ്ഗത്തിന്റെ ഏറ്റവും ഒടുവിലത്തെ ഘട്ടമാണ്. അവിടെ വെച്ച് മൂർച്ഛിക്കുന്ന സംഘട്ടനത്തോട് കൂടി അധികാര വർഗ്ഗവും, അവരുടെ ആശയ സംഹിതകളും തകർന്നടിയുന്നു. മുസ്സോളിനിയുടെ ഇറ്റലിയുടെയും, ഹിറ്റ്ലറുടെ ജർമനിയുടെയും തകർച്ച ഗ്രാംഷിയുടെ ഈയൊരു സിദ്ധാന്തത്തെ ശരി വെക്കുന്നതായി കാണാം. ഗ്രാംഷിയുടെ ഈയൊരു സിദ്ധാന്തത്തെ ഇന്ത്യൻ സാമൂഹിക സാഹചര്യവുമായി താരതമ്യം ചെയ്യുന്നതിന് മുമ്പ് മാക്സിസത്തിന് പുറത്ത് നിന്ന് കൊണ്ട് ഫാഷിസത്തെ വ്യാഖ്യാനിച്ച ഉത്തരാധുനിക അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും, ചരിത്രകാരനുമായിട്ടുള്ള റോബോർട്ട് പാകസ്റ്റന്റെ ഫാഷിസത്തെ കുറിച്ചുള്ള നിരീക്ഷണം പങ്കു വെക്കുന്നത് എന്ത് കൊണ്ടും ഗുണകരമായിരിക്കും. 2004ൽ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ‘The Anatomy of Fascism’ എന്ന പുസ്തകത്തിൽ നിന്ന് കൊണ്ട് പാകസ്റ്റൻ ഫാഷിസത്തെ ഏത്തരത്തിലാണ് നിർവചിച്ചതെന്ന് നമുക്ക് പരിശോധിക്കാം.
പാകസ്റ്റണെ സംബന്ധിച്ചടുത്തോളം ഫാഷിസം ഒരു ആശയം മാത്രമല്ല. സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങളുടെ സമാഹാരവും, രാഷ്ട്രീയ പെരുമാറ്റത്തിന്റെ രൂപവുമായി കൊണ്ടാണ് പാകസ്റ്റൺ ഫാഷിസത്തെ നിർവചിക്കുന്നത്. ജർമനിയെയും, ഇറ്റലിയെയും മുൻനിർത്തി കൊണ്ട് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഫാഷിസത്തെ അദ്ദേഹം വ്യത്യസ്ത ഘട്ടങ്ങളായി വേർ തിരിക്കുന്നുണ്ട്.
(a) ഒന്നാം ഘട്ടം: സാമൂഹിക പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ ജനാധിപത്യത്തോട് ജനങ്ങൾക്ക് അതൃപ്തി ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. ഈ അതൃപ്തിയെ മുതലെടുത്ത് കൊണ്ടാണ് പാകസ്റ്റന്റെ അഭിപ്രായത്തിൽ ഫാഷിസ്റ്റ് സംഘടനകൾ രൂപം കൊള്ളുന്നത്. യുദ്ധം വരുത്തി വെച്ച ദുരിതത്തെ മുതലെടുത്ത് കൊണ്ട് തീവ്ര ദേശീയതയിൽ അധിഷ്ഠിതമായ ആശയ പ്രചാരണത്തിലൂടെ ഹിറ്റ്ലറും, മുസ്സോളിനിയും ജനങ്ങളിൽ ജനാധിപത്യത്തോടുള്ള അതൃപ്തി ഉളവാക്കിപ്പിച്ച് ഫാഷിസ്റ്റ് സംഘടനയിൽ ജനങ്ങളെ അംഗങ്ങളാക്കിയത് പോലെ.
(b) രണ്ടാം ഘട്ടം: പരമ്പരാഗത എലീറ്റ് ക്ലാസുമായുള്ള സഖ്യത്തിലൂടെ രാഷ്ട്രീയ സ്ഥാപനവത്കരണത്തിനാണ് പിന്നീട് ഫാഷിസ്റ്റുകൾ ശ്രമിക്കുക. അതിലൂടെ സമൂഹത്തിൽ വേരുറപ്പിക്കാൻ ഫാഷിസ്റ്റ് സംഘടനകൾക്ക് സാധിക്കുന്നു.
(c) മൂന്നാം ഘട്ടം: സമൂഹത്തിൽ വിവിധ രീതികളിലൂടെയുള്ള ശ്രമങ്ങൾക്കൊടുവിൽ തങ്ങളുടെ ആശയത്തെ വേരുറപ്പിക്കുന്നതോട് കൂടി പുതിയ രാഷ്ട്രീയ സംവിധാനങ്ങൾക്ക് രൂപം നല്കാൻ ഇക്കൂട്ടർക്ക് സാധിക്കുന്നു. ഇത് ജനാധിപത്യ സംവിധാനങ്ങളെ തകർത്ത് കളയുകയും, ഏകാധിപത്യ പ്രവണതകൾക്ക് ശക്തി പകരുകയും ചെയ്യുന്നു. ഒടുവിൽ അധികാര കയ്യേറ്റം ഉടലെടുക്കുകയും ചെയ്യുന്നു.
(d) സാമൂഹിക അടിത്തറ: സാമൂഹിക പ്രതിസന്ധിയുടെ ഭാഗമായി രൂപം കൊണ്ടിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയെ മുൻ നിർത്തി കൊണ്ട് യുവ ജനങ്ങളെയും, മദ്ധ്യ വർഗ്ഗത്തെയും ഫാഷിസ്റ്റ് സംഘടനകൾ സ്വാധീനിച്ച് തങ്ങളുടെ കൂടെ നിർത്തുന്നു.
(e) രാഷ്ട്രീയ സവിശേഷതകൾ: ദേശീയ വികാരം മുൻ നിർത്തി കൊണ്ട് ഒരു ഏക ശിലാത്മക സാംസ്കാരിക സങ്കൽപ്പം മുന്നോട്ട് വെക്കുന്നു. ഈ സാംസ്കാരിക സങ്കൽപ്പം സമൂഹത്തിലെ പ്രബല വർഗ്ഗത്തിന്റെ സാംസ്കാരിക സങ്കൽപ്പങ്ങളിൽ നിന്ന് ഉരുതിരിഞ്ഞ് വന്നതാവും. ഈ ഏകശിലാത്മക സ്വഭാവം നിലനിർത്തുന്നത്തിനായി ഒരു നേതാവ് പതിയെ രൂപം കൊള്ളുകയും, നേതാവ് വിമർശനങ്ങൾക്കതീതമായിട്ടുള്ള ഒരു ഏകാധിപതിയായി തീരുകയും ചെയ്യുന്നു. അങ്ങനെ തങ്ങൾക്കെതിരെ നിലനിൽക്കുന്നവരെ ദേശവിരുദ്ധർ എന്ന ന്യായീകരണത്തിന്റെ അടിസ്ഥാനത്തിൽ അക്രമത്തിലൂടെ ഉന്മൂലനം ചെയ്യാനും ഇക്കൂട്ടർക്ക് സാധിക്കുന്നു.
ഇവയോടൊപ്പം സാമൂഹിക പുനസംഘാടനത്തെയും, സാംസ്കാരിക വിപ്ലവത്തെയും, വ്യവസ്ഥാപിത അക്രമത്തെയും പാകസ്റ്റൺ ഫാഷിസത്തിന്റെ ഒരു പൊതു സ്വഭാവം എന്ന നിലയ്ക്ക് വിശദീകരിക്കുന്നുണ്ട്.
ഈ വിവരച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഫാഷിസം തന്നെയാണോ നിലനിൽക്കുന്നത് എന്ന് നമുക്കൊന്ന് പരിശോധിക്കേണ്ടതുണ്ട്.
(തുടരും)

R