അധികാരം, ഭാഷ, പ്രതിരോധം: ‘ഇന്ത്യൻ ഫാഷിസത്തെ’ അപനിർമ്മിക്കുമ്പോൾ - 2

K SHABAS HARIS

ഇന്ത്യൻ സമൂഹ ശാസ്ത്രഞ്ജൻ എം. എൻ ശ്രീനിവാസിന്റെ ‘Sanskritization’ (സംസ്കൃതവത്കരണം) എന്ന സിദ്ധാന്തം ഗ്രാംഷിയുടെ Cultural Hegemony-യുമായി ഏറെ സാമ്യമുള്ള ഒന്നാണ്. താഴ്ന്ന ജാതിയിലെ ആളുകൾ ഉയർന്ന ജാതിയുടെ ജീവിത രീതികളെ പിൻപറ്റി കൊണ്ട് ‘ഉത്തമ’ മനുഷ്യരായി തീരാനുള്ള ശ്രമത്തെയാണ് ശ്രീനിവാസൻ Sanskritization കൊണ്ട് ഉദേശിക്കുന്നത്. ഗ്രാംഷിയുടെ hegemony-ലേത് പോലെ നിലനിൽക്കപ്പെടുന്ന പൊതുബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ താഴ്ന്ന ജാതിയിലെ ആളുകൾ ഈയൊരു പ്രക്രിയയെ പിന്തുടരുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബ്രാഹ്മണിസവും മുതലാളിത്തവും ഒരുപോലെ ശക്തിയാർജിച്ച ഒന്നായത് കൊണ്ടു തന്നെ ശ്രേണീകൃത ജാതി വ്യവസ്ഥയിൽ അതിഷ്ഠിതമായിട്ടുള്ള ഒരു മുതലാളിത്ത വ്യവസ്ഥയാണ് ഇന്ത്യയിൽ നിലനിൽക്കുന്നത് എന്ന് നമുക്ക് പറയാം. ആധുനിക മുതലാളിത്ത വ്യവസ്ഥയുടെ എല്ലാ സവിശേഷതകളും ഇന്ത്യൻ മുതലാളിത്ത വ്യവസ്ഥയ്ക്ക് ഉണ്ടായിരിക്കെ തന്നെ ഈ മുതലാളിത്ത വ്യവസ്ഥയ്ക്കും മേലെ ഒരു അധീശത്വ ശക്തിയായി കൊണ്ട് ബ്രാഹ്മണിസം നിലനിൽക്കുന്നതായി കാണാം. പുരാതന ജീവിത വീക്ഷണത്തിന്റെ സവിശേഷതകൾ പേറുന്ന ബ്രാഹ്മണിസവും ഉത്തരാധുനികതയുടെ സവിശേഷതകൾ പേറുന്ന നവ മുതലാളിത്തവും വൈരുദ്ധ്യപ്പെടുകയും, സംഘർശത്തിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ടെകിൽ തന്നെയും ആത്യന്തികമായി അധികാരം കൈയടക്കി വെച്ചിരിക്കുന്നതും, ഒരു അധീശത്വ വ്യവസ്ഥയായി നിലകൊള്ളുന്നതും ബ്രാഹ്മണിസം തന്നെയാണ്. അത് കൊണ്ട് തന്നെ ഗ്രാംഷിയുടെ hegemony-യും, ശ്രീനിവാസിന്റെ Sanskritization വ്യത്യസ്ത രീതിയിൽ എന്നാൽ ഒരേ സ്വഭാവ സവിശേഷതകളോട് കൂടി ഇന്ത്യൻ മണ്ണിലെ യാഥാർത്ഥ്യങ്ങളാണ്. ഈയൊരു സങ്കീർണ്ണ സാഹചര്യത്തെ മുൻ നിർത്തി വേണം ഇന്ത്യയിലെ അധീശത്വ വ്യവസ്ഥയായ ബ്രാഹ്മണിസത്തെ നാം പ്രതിരോധിക്കാൻ. പാക്സ്റ്റണും, ഗ്രാംഷിയും സൂചിപ്പിച്ച പലതും ഏതാണ്ട് മുഴുവനും നിലവിലെ ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ കാണാം എന്ന് കരുതി ഇന്ത്യൻ സാമൂഹിക യാഥാർത്ഥ്യത്തെ കേവലം ഫാഷിസമായി പരിഗണിച്ച് കൊണ്ട് അതിനെതിരെ ഇടത് പക്ഷ സിദ്ധാന്തങ്ങളിൽ നിന്ന് കൊണ്ട് നാം പ്രതിരോധം തീർത്തത് കൊണ്ട് ഇവിടെയുള്ള അസമത്വവും, അക്രമവും, ചൂഷണവും ഇല്ലാതാവുകയില്ല. കാരണം, ഫാഷിസം ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പേ ജനിക്കുകയും, എല്ലാ സാമൂഹിക മാറ്റങ്ങളെയും അതിജീവിച്ച് കൊണ്ട് നിലനിൽക്കുകയും ചെയ്തിട്ടുള്ള ‘ജാതീയത’ കേവലമായ ആധുനികതയുടെ ഉത്പന്നമല്ല. ഇന്ത്യൻ ജാതീയത എന്നത് അധിനിവേശങ്ങളെയും, ബ്രിട്ടീഷ് കൊളോണിയലിസത്തെയും, രണ്ട് ലോക മഹായുദ്ധങ്ങളെയും, നവോത്ഥാനങ്ങളേയും, ആധുനികതയെയും, ഉത്തരാധുനികതയെയും അതിജീവിച്ച് നിലനിൽക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയാണ്. പല കാലങ്ങളിൽ അതാത് കാലത്തിന്റെ സാമൂഹിക സവിശേഷതകളെ സ്വാംശീകരിച്ച് കൊണ്ട് നിലനിൽക്കാൻ ജാതീയതയ്ക്ക് സാധിച്ചത് കൊണ്ട് തന്നെ, അതിനെതിരെയുള്ള പ്രതിരോധം അത്രമേൽ ആഴത്തിലുള്ളതും ജാതീയതയുടെ ഈ സമഗ്രതയെ തകർക്കാൻ ശേഷിയുള്ളതുമായിരിക്കണം. പുതിയ ലോക ക്രമത്തിന്റെ സവിശേഷതകളിൽ ഒന്നായ മുതലാളിത്തത്തെ ബ്രാഹ്മണിസം നിലനിൽപ്പിനായി സ്വാംശീകരിച്ചു എന്നേയുള്ളൂ. നാം നമ്മുടെ പ്രതിരോധങ്ങളിലൂടെ മുതലാളിത്തത്തെ ഇല്ലായ്മ ചെയ്താൽ പുതുതായി രൂപം കൊള്ളുന്ന മറ്റൊന്നിലൂടെ ബ്രാഹ്മണിസം അതിജീവിക്കുകയും, നിലനിൽക്കുകയും ചെയ്യും. ഈ സങ്കീർണ്ണമായ സാമൂഹിക സാഹചര്യത്തെ മറികടക്കാനുള്ള ശ്രമങ്ങളാണ് നമ്മിൽ നിന്ന് ഉണ്ടാവേണ്ടത്. അതിന് ഈ പ്രബന്ധത്തിൽ മുന്നേ സൂചിപ്പിച്ചത് പോലെ അടിച്ചമർത്തപ്പെടുന്ന വിഭാഗം തങ്ങളുടെ വിശ്വാസ ആദർശങ്ങളിൽ നിന്ന് കൊണ്ട് ബ്രാഹ്മണിസത്തിന് എതിരെ ഏതാണ്ട് അതിന് സമാന്തരമായി മറ്റൊരു ജീവിത വ്യവസ്ഥയോ, സാമൂഹിക ക്രമമോ വിഭാവന ചെയ്യണം. ഈ സമാന്തര വ്യവസ്ഥയുടെ പ്രതിരോധ സ്വഭാവത്തെ നിർമ്മിക്കേണ്ടത് നിലനിൽക്കുന്ന ഭാഷകളിൽ നിന്ന് വ്യത്യസ്തമായി തങ്ങളുടെ ആദർശത്തിന്റെ ഉള്ളിൽ നിന്നുള്ള ഭാഷയിൽ നിന്നും രീതിശാസ്ത്രത്തിൽ നിന്നുമായിരിക്കണം. അപ്പോൾ മാത്രമേ പ്രതിരോധം ശക്തമാവുകയും വിജയം കൈവരിക്കുകയും ചെയ്യുളളൂ. ഇരുപതാം നൂറ്റാണ്ടിൽ ഈയൊരു ആർജ്ജവം കാണിച്ച ഇസ്ലാമിക പരിഷ്കർത്താവും ചിന്തകനുമായിരുന്നു ഇമാം അബുൽ അഅ്ലാ മൌദൂദി.

M. N Sreenivas
മൌദൂദി അപനിർമ്മിച്ച ഭാഷയും, രൂപപ്പെടുത്തിയ പ്രതിരോധവും:
ഇരുപതാം നൂറ്റാണ്ടിന്റെ പാതിയിൽ രണ്ടാം ലോക മഹായുദ്ധം അവസാനിക്കുകയും, ഉസ്മാനിയ ഖിലാഫത്ത് തകർക്കപ്പെടുകയും, ഇന്ത്യയിലെ സ്വാതന്ത്ര്യ സമരം അവസാന ഘട്ടങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന സമയത്താണ് മൌദൂദി ഇസ്ലാമിന്റെ പുതു ഭാവനകളെ ലോകത്തിന്റെ മുന്നിലേക്ക് സമർപ്പിക്കുന്നത്.
മൌദൂദി പകർന്ന ആശയത്തെ അതിന്റെ പൂർണ്ണതയിൽ നമുക്ക് ബോധ്യമാവണമെങ്കിൽ മൌദൂദിയുടെ ചിന്തകൾക്ക് പ്രേരകമായ കാലഘട്ടത്തെ കുറിച്ച് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഖിലാഫത്തിന്റെ തകർച്ചയ്ക്ക് ശേഷം മുസ്ലിം ലോകത്ത് വേഗത്തിൽ പടർന്ന് പിടിച്ച ആധുനിക സാമൂഹിക ചിന്താ ധാരകൾ ഇസ്ലാമിക ലോകത്തോടും മുസ്ലീങ്ങളോടും ചെയ്തു കൊണ്ടിരുന്ന അനീതികളുടെ ദൃക്സാക്ഷിയായിരുന്നു മൌദൂദി. പോരാത്തതിന് ബ്രിട്ടീഷ് കൊളോണിയലിസവും അത് ഇന്ത്യയിൽ വരുത്തി വെച്ചിട്ടുള്ള സാമൂഹിക വിപത്തുകളെ നേരിട്ട് അനുഭവിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. രണ്ട് ലോക മഹായുദ്ധങ്ങൾക്ക് ശേഷം ലോകത്തിന് ഒന്നാകെ പിടിപെട്ടിട്ടുള്ള ധാർമ്മിക മൂല്യങ്ങളുടെ ശോഷണവും, മുതലാളിത്ത ചൂഷണത്തിന്റെ ദ്രുതഗതിയിലെ വളർച്ചയും സൂക്ഷ്മമായി നിരീക്ഷിച്ച മനുഷ്യൻ കൂടിയായിരുന്നു അദ്ദേഹം. സോവിയേറ്റ് യൂണിയനിന്റെ സമഗ്രാധിപത്യ – അധിനിവേശ പ്രവണതകളെ കുറിച്ചും മൌദൂദിക്ക് വേണ്ടുവോളം ധാരണ ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള ഒരു സാമൂഹികാന്തരീക്ഷത്തിൽ സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ഒരു വിപ്ലവത്തെ സ്വപ്നം കണ്ട ഇസ്ലാമിക പണ്ഡിതൻ ഇസ്ലാമിൽ നിന്ന് കൊണ്ട് ഇതിനൊക്കെയും പരിഹാരമെന്നോണം ഖുർആനിക സാങ്കേതിക പദങ്ങൾക്ക് ഇസ്ലാമിന്റെ അടിസ്ഥാനത്തിന് എതിരാവാതെ താൻ ജീവിക്കുന്ന കാലത്തോട് ചേർന്നുള്ള ഭാഷയെ കൂട്ട് പിടിച്ചു പുതു വ്യാഖ്യാനങ്ങളേകി. ഈ വ്യാഖ്യാനങ്ങൾ അന്ന് ലോകത്ത് നിലനിൽക്കുന്ന മറ്റു എല്ലാ ആശയധാരകളുടെയും പൊള്ളത്തരങ്ങൾ തുറന്ന് കാട്ടുകയും, പകരം പുതിയൊരു ദർശനത്തെ മുന്നോട്ട് വെക്കുകയും ചെയ്തു. മൌദൂദി മുന്നോട്ട് വെച്ച ദർശനത്തിന്റെ അടിസ്ഥാനം വിമോചനമായിരുന്നു, സകല അടിമത്തങ്ങളിൽ നിന്നും മോചിതരായി കൊണ്ട് പ്രപഞ്ച നാഥന് മാത്രം കീഴ്പ്പെടാൻ ശക്തമായ ഭാഷയിൽ മൌദൂദിയുടെ രചനകൾ ആഹ്വാനം ചെയ്തു!
ഖുർആനിൽ വേണ്ടുവോളം അറിവുണ്ടായിരുന്ന മൌദൂദിക്ക് വേണമെങ്കിൽ ഒരുപക്ഷെ മൂസയുടെയും ഫിർഔനിന്റെയും കഥയിൽ നിന്ന് ഗ്രാംഷിയുടെ ഫാഷിസത്തെ കുറിച്ചുള്ള വ്യാഖ്യാനത്തെ ‘ഇസ്ലാമീ കരിക്കുകയും’ ഇടത് ചിന്താ ധാരകളിൽ നിന്ന് കൊണ്ടുള്ള പ്രതിരോധങ്ങൾക്ക് പിന്തുണ പ്രഖ്യാപ്പിക്കുകയും ലോകത്ത് അന്ന് നിലനിന്നിരുന്ന ഒരേയൊരു സോഷ്യലിസ്റ്റ് രാജ്യമായ സോവിയേറ്റിനെ വാഴ്ത്തുകയും ചെയ്യാമായിരുന്നു. Cultural hegemony എന്ന ഗ്രാംഷിയുടെ തന്നെ മറ്റൊരു സിദ്ധാന്തത്തെ മൌദൂദിക്ക് വേണമെങ്കിൽ പ്രവാചകന്റെ മക്കാ ജീവിതത്തോട് താരതമ്യം ചെയ്യമായിരുന്നു. പക്ഷെ, മൌദൂദി ഇതിനൊന്നും ശ്രമിക്കാതെ മറ്റൊരു വഴി തേടുകയാണ് ചെയ്തത്. നിലനിൽക്കുന്ന വ്യവസ്ഥകൾക്ക് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും തെളിവ് കണ്ടെത്തി ആവശ്യാനുസരണം പിന്തുണ പ്രഖ്യാപിക്കുന്ന പരമ്പരാഗത പണ്ഡിതരിൽ നിന്നും വ്യത്യസ്തമായി ഖുർആനിൽ നിന്നും ഹദീസിൽ നിന്നും പ്രതിരോധത്തിന്റെ ഭാഷയും, വ്യാഖ്യാനവും കണ്ടെത്തുകയാണ് അദ്ദേഹം ചെയ്തത്, അത് ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരായില്ലെന്ന് മാത്രമല്ല, ആ തത്വങ്ങളെ ഉറപ്പിക്കുക കൂടി ചെയ്തു എന്നതാണ് യാഥാർത്ഥ്യം. അങ്ങനെയാണ് ഇലാഹ്, റബ്ബ്, ദീൻ, ഇബാദത്ത് എന്ന വാക്യങ്ങൾ ആധുനിക ഭാഷ നിർമ്മിച്ചെടുത്ത ‘മതേതര’ കെട്ടുപാടുകളെ ലംഘിച്ചു കൊണ്ട് പുതിയ വ്യാഖ്യാനങ്ങളിലേക്കും, അർത്ഥങ്ങളിലേക്കും ചെന്നത്തപ്പെട്ടത്.

പുതിയ കാലത്ത് ഇന്ത്യൻ ബ്രാഹ്മണിസത്തിന്റെ ഇരകളായ മുസ്ലിം സമുദായം പോലും ഇന്ത്യൻ ബ്രാഹ്മണിസത്തെ ഫാഷിസത്തെ പ്രതരോധിക്കുന്ന അതേ രീതി ശാസ്ത്രത്തിലൂടെ പ്രതിരോധം തീർക്കുമ്പോൾ ‘ത്വാഗൂത്ത്’ എന്ന ഖുർആനിക പദത്തിന് മൌദൂദി നല്കിയ വിവക്ഷ ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്.
"لَا إِكْرَاهَ فِي الدِّينِ ۖ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انْفِصَامَ لَهَا ۗ وَاللَّهُ سَمِيعٌ عَلِيم▪️ للَّهُ وَلِيُّ الَّذِينَ آمَنُوا يُخْرِجُهُمْ مِنَ الظُّلُمَاتِ إِلَى النُّورِ ۖ وَالَّذِينَ كَفَرُوا أَوْلِيَاؤُهُمُ الطَّاغُوتُ يُخْرِجُونَهُمْ مِنَ النُّورِ إِلَى الظُّلُمَاتِ ۗ أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ"
“മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ (ത്വാഗൂത്ത്) അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു (ത്വാഗൂത്ത്). വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ (ത്വാഗൂത്ത്) അവരെ നയിക്കുന്നത്. ’ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു.” (ഖുർആൻ-2:256,257)
മൌദൂദിയിയുടെ വിശദീകരണം:
‘ത്വാഗൂത്ത്’ എന്ന വാക്ക് ഭാഷാർത്ഥത്തിൽ, തന്റെ ന്യായമായ പരിധി ലംഘിക്കുന്ന ആരെയും കുറിച്ച് പറയാവുന്നതാണ്. വിശുദ്ധ ഖുർആനിന്റെ സാങ്കേതികാർത്ഥത്തിൽ ‘ത്വാഗൂത്ത്’ കൊണ്ടുള്ള വിവക്ഷ, അടിമത്ത പരിധി അതിലംഘിച്ച് ദൈവത്വവും, യജമാനത്വവും സ്വയം നടിക്കുകയും ദൈവ സൃഷ്ടികളെ കൊണ്ട് തനിക്ക് അടിമത്തവൃത്തി ചെയ്യിക്കയും ചെയ്യുന്ന സൃഷ്ടിയെയാണ്. ദൈവത്തിന് എതിരിൽ അടിമയുടെ അനുസരണക്കേടിന് മൂന്ന് പടികളുണ്ട്: ഒന്നാമത്തേത്, അടിമ താത്വികമായി ദൈവത്തോടുള്ള അനുസരണത്തെ അംഗീകരിക്കുകയും പക്ഷെ, ഫലത്തിൽ ദൈവവിളി ലംഘിക്കുകയും ചെയ്യുക. ഇതിന് പേർ ‘ഫിസ്ഖ്’ എന്നാണ്. രണ്ടാമത്തേത് ദൈവത്തോടുള്ള അനുസരണത്തിൽ താത്വികമായി വ്യതിചലിച്ച് സ്വധികാരിയായി ചമയുകയോ, ദൈവം ഒഴിച്ച് മറ്റുള്ളവരുടെ അടിമത്തം സ്വീകരിക്കുകയും ചെയ്യുക. ഇത് ‘കുഫ്രാ’ണ്. മൂന്നാമത്തേത്, ദൈവത്തെ ധിക്കരിച്ച് കൊണ്ട് ദൈവത്തിന്റെ ഭൂമിയിലും, പ്രജകളിലും സ്വന്തം വിധിവിലക്കുകൾ നടപ്പിലാക്കാൻ ശ്രമിക്കുക. ഈ അവസാന പടിയിൽ എത്തിച്ചേരുന്ന അടിമയ്ക്കാണ് ‘ത്വാഗൂത്ത്’ എന്ന് പറയുന്നത്. ഈ ത്വാഗൂത്തിനെ നിരാകരിക്കാത്ത കാലത്തോളം ഒരാളും ശരിയായ അർത്ഥത്തിൽ അല്ലാഹുവിൽ വിശ്വസിച്ചവരാവുകയില്ല. (തഫ്ഹീമുൽ ഖുർആൻ)

ഇവിടെ നേരത്തെ പാക്സ്റ്റൺ വിശദീകരിച്ചത് പോലെയുള്ള വിവിധ ഘട്ടങ്ങൾ കാണാം. പക്ഷെ പാകസ്റ്റന്റെ വിശദീകരണത്തിൽ വ്യക്തിയെ മാറ്റി നിർത്തി സമൂഹമാണ് വിഷകലനങ്ങളുടെ കേന്ദ്ര ബിന്ദു. എന്നാൽ മൌദൂദിയുടെ വിശകലനത്തിൽ വ്യക്തി കേന്ദ്ര ബിന്ദു ആവുകയും, വ്യക്തി നിൽക്കുന്ന ഘട്ടം സമൂഹത്തിലുണ്ടാക്കുന്ന സംഗതികളെ പ്രതിഫലിപ്പിക്കുന്നതായി കാണാം. അഥവാ, ആധുനിക ലോക ക്രമം തീവ്ര ദേശീയതയിൽ അധിഷ്ഠിതമായ സംഘടിത അക്രമങ്ങളെയും, അടിച്ചമർത്തലുകളെയും ‘ഫാഷിസം’ എന്ന് വിളിക്കുമ്പോൾ മൌദൂദിയുടെ കാഴ്ചപ്പാടിൽ അത് ‘ത്വാഗൂത്താണ്’. ഈ ത്വാഗൂത്തെന്നത് വിശാല അർത്ഥം കൈവരിക്കപ്പെടുന്ന ഒന്നായത് കൊണ്ട് തന്നെ അതിന്റെ വ്യാഖ്യാനം ഒരു വ്യക്തിയിൽ നിന്നും ഒരു സാമൂഹിക ക്രമത്തിലേക്ക് വരെ നീണ്ടെന്ന് വരാം.
ഇന്ത്യൻ ബ്രാഹ്മണിസത്തോടുള്ള ചെറുത്ത് നിൽപ്പിനായിയുള്ള സൈദ്ധാന്തിക – പ്രായോഗിക വശങ്ങൾ ഇടത് ഇടങ്ങളിലേക്ക് വിട്ട് കൊടുത്ത് സ്വാതന്ത്ര്യം സ്വപ്നം കാണുന്നത് വൃഥാവിലാകാൻ സാധ്യതയുള്ള ഒരു ഏർപ്പാടാണ്. നമുക്ക് നമ്മുടെ ആദർശങ്ങളിൽ നിന്ന് കൊണ്ട് തന്നെ പുതിയ ഭാഷകളിലൂടെ സിദ്ധാന്തങ്ങൾ രൂപീകരിച്ച് കൊണ്ട് പ്രതിരോധത്തിന്റേതായിട്ടുള്ള പ്രായോഗിക നടപടികൾക്ക് വീര്യം പകരേണ്ടതായിട്ടുണ്ട്. അമേരിക്കയിലെ വംശീയതയിക്ക് എതിരെ മാൽക്കം എക്സ് Black Vernacular English (BVE)ലൂടെ പ്രതിരോധം തീർത്ത പോലെ, നമ്മുടെ തന്നെ പൂർവികർ സവർണ്ണ സംസ്കാരത്തിനെതിരെ അറബി മലയാളത്തിലൂടെ സംവദിച്ചത് പോലെ, ഇമാം മൌദൂദി പുതിയ കാലത്തിന് പഴയെ പദങ്ങളെ പുതിയ രീതിയിൽ അവതരിപ്പിച്ചത് പോലെ ഇവിടെയുള്ള ബ്രാഹ്മണിക വ്യവസ്ഥയാൽ ചൂഷണം ചെയ്യപ്പെടുന്ന നമ്മൾ നമ്മുടെ തന്നെ സങ്കേതങ്ങളിൽ നിന്ന് കൊണ്ട് പ്രതിരോധത്തിനായി പുതിയ ‘ഭാഷ’ രൂപീകരിക്കുയയും, പഴയെ ‘ഭാഷയ്ക്ക് പുതിയ വ്യാഖ്യാനങ്ങൾ ഏകുകയും ചെയ്യുക.
റഫറൻസ്:
Prison Notes - Antonio Gramsci
Anatomy Of Fascism - Robert Paxton
Tafheemul Qur'an - Imam Abul A'ala മൗദൂദി
(അവസാനിച്ചു)

R