Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

വായന

വായന

Shuaib. P. P

ഇമവെട്ടാതെയുള്ള വായനയെക്കാളും

ശബ്ദ വ്യത്യാസങ്ങൾ നൽകിയ നിന്‍റെ വായനയാണെനിക്കിഷ്ട്ടം.

കഥയും, കഥാപാത്രവും, സന്ദർഭവും,

മനുഷ്യരും, മൃഗങ്ങളും, ചുറ്റുപാടും

കൈവെള്ളയിലെന്നപോലെ തൊട്ടനുഭവിക്കും വിധം

നീ എനിക്ക് ചൊല്ലിതന്നു.



നിന്നിലൂടെ, വികാരവിസ്ഫോടനങ്ങൾ നിറഞ്ഞ സംസാരം

പ്രകാശമുള്ള കാലത്തിനേക്കാൾ

മനോഹരമായ് അനുഭവിച്ചറിഞ്ഞു ഞാൻ,

അതൊരു അനുഗ്രഹമാകുന്നു പ്രിയേ.


എന്നിലെ നിസ്സഹായതയ്ക്ക്

നിന്നിലെ അജയ്യത മറയായ്,

പുറം കാഴ്ച്ചയേക്കാൾ

ഉൾകാഴ്ച്ച സർഗോൽസുഖമാക്കിയത്

നിന്നിലെ വർണ്ണനകളാണ്.

മാരന് മാരിയായ് ഇനിനീയില്ല,

സൂര്യൻ ചന്ദ്രനായ് മായുന്നത് പോൽ

നീയും മറഞ്ഞു

നിന്നോളം വരില്ല

മറ്റെന്തും,

സഖീ...

ഇമവെട്ടാതെയുള്ള വായനയെക്കാളും

ശബ്ദ വ്യത്യാസങ്ങൾ നൽകിയ നിന്‍റെ വായനയാണെനിക്കിഷ്ട്ടം.

കഥയും, കഥാപാത്രവും, സന്ദർഭവും,

മനുഷ്യരും, മൃഗങ്ങളും, ചുറ്റുപാടും

കൈവെള്ളയിലെന്നപോലെ തൊട്ടനുഭവിക്കും വിധം

നീ എനിക്ക് ചൊല്ലിതന്നു.



നിന്നിലൂടെ, വികാരവിസ്ഫോടനങ്ങൾ നിറഞ്ഞ സംസാരം

പ്രകാശമുള്ള കാലത്തിനേക്കാൾ

മനോഹരമായ് അനുഭവിച്ചറിഞ്ഞു ഞാൻ,

അതൊരു അനുഗ്രഹമാകുന്നു പ്രിയേ.


എന്നിലെ നിസ്സഹായതയ്ക്ക്

നിന്നിലെ അജയ്യത മറയായ്,

പുറം കാഴ്ച്ചയേക്കാൾ

ഉൾകാഴ്ച്ച സർഗോൽസുഖമാക്കിയത്

നിന്നിലെ വർണ്ണനകളാണ്.

മാരന് മാരിയായ് ഇനിനീയില്ല,

സൂര്യൻ ചന്ദ്രനായ് മായുന്നത് പോൽ

നീയും മറഞ്ഞു

നിന്നോളം വരില്ല

മറ്റെന്തും,

സഖീ...

ഇമവെട്ടാതെയുള്ള വായനയെക്കാളും

ശബ്ദ വ്യത്യാസങ്ങൾ നൽകിയ നിന്‍റെ വായനയാണെനിക്കിഷ്ട്ടം.

കഥയും, കഥാപാത്രവും, സന്ദർഭവും,

മനുഷ്യരും, മൃഗങ്ങളും, ചുറ്റുപാടും

കൈവെള്ളയിലെന്നപോലെ തൊട്ടനുഭവിക്കും വിധം

നീ എനിക്ക് ചൊല്ലിതന്നു.



നിന്നിലൂടെ, വികാരവിസ്ഫോടനങ്ങൾ നിറഞ്ഞ സംസാരം

പ്രകാശമുള്ള കാലത്തിനേക്കാൾ

മനോഹരമായ് അനുഭവിച്ചറിഞ്ഞു ഞാൻ,

അതൊരു അനുഗ്രഹമാകുന്നു പ്രിയേ.


എന്നിലെ നിസ്സഹായതയ്ക്ക്

നിന്നിലെ അജയ്യത മറയായ്,

പുറം കാഴ്ച്ചയേക്കാൾ

ഉൾകാഴ്ച്ച സർഗോൽസുഖമാക്കിയത്

നിന്നിലെ വർണ്ണനകളാണ്.

മാരന് മാരിയായ് ഇനിനീയില്ല,

സൂര്യൻ ചന്ദ്രനായ് മായുന്നത് പോൽ

നീയും മറഞ്ഞു

നിന്നോളം വരില്ല

മറ്റെന്തും,

സഖീ...

Shuaib. P. P

Shuaib. P. P

R

Create a free website with Framer, the website builder loved by startups, designers and agencies.