Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

തിരിച്ചറിവ്

തിരിച്ചറിവ്

Jumana CK

ജീവിതം പച്ചയായി കടലാസിൽ കുത്തിവരയ്ക്കാൻ ആ സ്ത്രീക്ക് എന്തൊരു ധൈര്യമാണ്, എന്തൊരു ധാർഷ്ട്യമാണ്... വാക്കുകളിലെ തന്റേടവും അത് സദാചാരകർക്ക് നൽകുന്ന പ്രകോപനങ്ങളും....'

പാതിയണഞ്ഞ മണ്ണെണ്ണ വിളക്കിനടുത്ത്, വായിച്ച പുസ്തകത്തിന്റെ താളുകളും അതിലെ വാക്യങ്ങളും മനസ്സിൽ മിന്നായം പോലെ ഓടികൊണ്ട് ഇരിക്കുകയായിരുന്നു രാധിക. മുന്നിലെ ശൂന്യമായ കടലാസ് അവളെ ഉറ്റുനോക്കുന്നുണ്ട്. വലിയ കഴിവുമില്ല, അനുഭവങ്ങളുമില്ല, പിന്നെ അവളെങ്ങനെയെഴുതുമെന്ന് തലപുകഞ്ഞ്, ഭ്രാന്തിളകി മുറിക്കു പുറത്തു കടന്നു. നീണ്ടു കിടക്കുന്ന കായലിൽ പ്രതിഫലിക്കുന്ന നിലാവിനെ നോക്കി സ്വയം മറന്നിരുന്നു, അല്ല ബോധപൂർവം മറന്നു.

മനസ്സ് വീണ്ടും എഴുന്നേറ്റിരുന്നു പറഞ്ഞു 'അവരുടേത് പോലെ, ചിന്തകൾ സ്വതന്ത്രമായി കടലാസിൽ പതിയണം'. അതിനുള്ള ധൈര്യവും തന്റേടവുമുണ്ട്. പക്ഷെ,  'അവരുടേതുപോലുള്ള അനുഭവങ്ങളുടെ' അഭാവം അപ്പോഴും കടലാസ്സിനെ ശൂന്യമാക്കുന്നു. ചിലതുണ്ട്, ആരും കേട്ടിരിക്കാത്ത, സങ്കല്പങ്ങളിൽ പോലും രൂക്ഷഗന്ധം വമിപ്പിക്കുന്ന ചില പഴകിയ അധ്യായങ്ങൾ... നിലാവിനോടൊപ്പം അവൾക്കുള്ളിലെ വെളിച്ചവും മറയുന്നത് പോലെ അവൾക്ക് തോന്നി, ഹൃദയം ആ രാത്രിയിലെ ഇരുട്ടിനെ പൂർണ്ണമായും ആവാഹിച്ചപോലെ.

പിറകിൽ നിന്നുള്ള രാഖിയുടെ വിളികേട്ട് അവൾ എഴുന്നേറ്റ് മുറിക്കകത്തേക്ക് ചെന്നു. പതിവുപോലെ അവൾ ശകാരിക്കുവാൻ തുടങ്ങി.

"ഈ നേരത്ത് നിന്നെ ആരാ അങ്ങോട്ടേക്ക് വിളിച്ചത്? ഭ്രാന്താണോ നിനക്ക്? വേലിയേറ്റമുള്ള സമയാ... "

അരമണിക്കൂറോളം അവളുടെ പരാതിപരിഭവങ്ങൾ നീണ്ടു. അവയെല്ലാം നിശബ്ദയായി ശ്രവിക്കുക മാത്രമാണ് രാധിക ചെയ്തത്. ദേഷ്യപ്പെടുമ്പോഴോ സങ്കടപ്പെടുമ്പോഴോ കേൾക്കാനാരുമില്ലാതിരിക്കുന്ന ആ ദുർനിമിഷങ്ങൾ ഓർമ്മകളുടെ ഒഴുക്കിലേക്ക് അവളെയെറിഞ്ഞു. 'അതൊരുതരം യുദ്ധമാണ്. വികാരങ്ങളുടെ കെട്ടഴിച്ചുകൊണ്ടെങ്കിലും ചുറ്റുമുള്ളവരുടെ ശ്രദ്ധ ആകർഷിക്കുമ്പോൾ ഏകാന്തത എന്നത്തേയുംപോലെ യുദ്ധം ജയിക്കുന്നു. ജയാഘോഷത്തിന്റെ ഭാഗമായി മനസ്സടക്കം ശരീരമാകെ ഇരുട്ട് പരക്കും. പിന്നെ പതിയെ വർത്തമാനത്തിലെ ആത്മാവകന്ന് ഭൂതകാലത്തിലെ തന്റെ ജഡത്തിന് ജീവൻ നൽകും. ഇരുട്ട് പരന്നിരിക്കുന്ന ഹൃദയത്തിൽ ഓർമ്മകൾ കിളിർത്തുയരും. അവയ്ക്കിടയിൽ പ്രാണവേദനകൊണ്ട് നീറുന്ന ശരീരം മാത്രമായി വാർത്തമാനത്തിൽ ഞാൻ അവശേഷിക്കും...'

സൂര്യരശ്മികൾ കർട്ടനുകൾക്കിടയിലൂടെ അവളുടെ മുഖത്തെ തഴുകിയതിന് ശേഷം മാത്രമാണ് അവൾ എഴുന്നേറ്റത്, പതിവിലും വൈകി. പ്രഭാതകൃത്യങ്ങൾ ചെയ്യുമ്പോഴൊക്കെ ഏതോ തരത്തിൽ അവൾക്കു ഭാരം അനുഭവപ്പെട്ടു. ഒരുപക്ഷെ ശരീരത്തിനായിരിക്കില്ല, കല്ലിന്റെ പ്രതിരൂപം കൊണ്ട മനസ്സിനായായിരിക്കും.

"മനുഷ്യർ ഒരുപാട് ആഗ്രഹിക്കും, നിരന്തരം സ്വപ്നം കാണും. എന്നാൽ അവയ്ക്കെത്രയോ മുമ്പ് വിധി അവർക്കായി മറ്റൊരു ജീവിതം കരുതിവയ്ക്കും."

ഓഫീസിലേക്ക് നടക്കുമ്പോൾ അതേ ഭാരം അവളെ വീർപ്പുമുട്ടിച്ചു. റോഡരികിൽ പൂത്ത് നിൽക്കുന്ന മാവ്, തിരക്കേറിയ നഗരവീഥി, കൊഴിഞ്ഞു വീഴുന്ന കടലാസുപൂക്കൾ, വഴിയരികിൽ നിരക്കടല വിൽക്കുന്ന വൃദ്ധൻ എല്ലാം അപരിചിതമായി തോന്നി.

ആഗ്രഹിച്ചതുപോലൊരു ജീവിതത്തിന്റെ അഭാവം അന്നാദ്യമായി അതിക്രൂരമായി അവളെ സമീപിച്ചു. താല്പര്യമില്ലാതെ ചെയ്യുന്ന ജോലിയോടുള്ള മടുപ്പ് അവളുടെ ഹൃദയത്തിൽ നിരാശയുടെ വലയം തീർത്തു. വില്ലേജ് ഓഫീസിലെ ക്ലർക്കായാണ് രാധിക ജോലി ചെയ്യുന്നുതെങ്കിലും, ജീവിതത്തിലെ ഓരോ നിമിഷവും പേനകൾ കൊണ്ട് കടലാസിലേക്ക് പകർത്തിവയ്ക്കുന്നത് അവൾ സ്വപ്നം കണ്ടു. മനുഷ്യർ ഒരുപാട് ആഗ്രഹിക്കും, നിരന്തരം സ്വപ്നം കാണും. എന്നാൽ അവയ്ക്കെത്രയോ മുമ്പ് വിധി അവർക്കായി മറ്റൊരു ജീവിതം കരുതിവയ്ക്കും. ചിലരെങ്കിലും വിധിയെ തോല്പ്പിക്കും. എന്നാൽ തന്നെ പോലെയുള്ളവർ അതുമായി പൊരുത്തപ്പെടുകയാണല്ലോ എന്ന് അവൾ സ്വയം പുച്ഛിച്ചു. സാഹചര്യങ്ങൾ.. അവ എപ്പോഴും പ്രതികൂലമാണ്!.. പിന്നെയങ്ങനെ വിധിയെ തോല്പ്പിക്കും?

നടന്നുകൊണ്ടിരിക്കെ പെട്ടന്ന് അവൾക്കെതിരെ മറ്റൊരു മുഖം പ്രത്യക്ഷമായി. പൊടുന്നനെ തലച്ചോറിലൂടെ വൈദ്യുതി പ്രവഹിച്ചപോലെ... ജീവിതമാകുന്ന രഥത്തിലെ ഓർമ്മകളുടെ ചക്രങ്ങൾ ശരീരം നിശ്ചലമായിരിക്കെ അവളെ പിന്നോട്ട് വലിച്ചു. തലച്ചോറിൽ വല്ലാത്ത ഒരു ഭാരം, ഓർമ്മകളുടെ ഭാരം. നാലുവർഷം പിന്നിലേക്ക് പോയതിന്റെ ക്ഷീണം. ആകെ ഒരു മരവിപ്പ്..

"നീ ഇവിടെയാണോ ജോലി ചെയ്യുന്നത്? "

അപരിചിതത്വം നിറഞ്ഞു നിൽക്കുന്ന ആ ചോദ്യം അവളെ തിരിച്ചു വർത്തമാനത്തിലേക്ക് എറിഞ്ഞു.

അക്ഷരങ്ങൾ പോലും വൈമനസ്യം കാട്ടിയതിനാൽ ഒന്ന് തലയാട്ടുക മാത്രം ചെയ്തു. "നമുക്ക് ഇരുന്ന് സംസാരിക്കാം!" എന്തിന് നാല് വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊന്ന് ആരാഞ്ഞെങ്കിൽ അപരിചിതത്വം വലയം ചെയ്യുന്ന ഈ സംഭാഷണം വേണ്ടിയിരുന്നില്ല!മനസ്സിലിത്രയും കുറിച്ചിട്ട്, രാധിക വീണ്ടും ഒന്ന് തലയാട്ടുക മാത്രം ചെയ്തു.

സ്നേഹ, ബി.എ മലയാളത്തിനു പഠിക്കുമ്പോൾ കൂടെ കൂടിയതാണ്. അവിടുന്ന് കിളിർത്തു പൊന്തിയതാണ് എഴുത്തിനോടുള്ള ഭ്രാന്ത്.. വായനയോടുള്ള പ്രണയം.. അതിനെ പിന്തുണച്ചതുകൊണ്ട് അവളോടും ഒരു വല്ലാത്ത അടുപ്പമായിരുന്നു. കോളേജ് പടിയിറങ്ങുമ്പോൾ തന്നെ അവ രണ്ടും ഒരുപോലെ അപ്രത്യക്ഷമായി. എങ്കിലും വല്ലപ്പോഴും എഴുതാൻ സമയം കണ്ടെത്തി.

"നീ എന്താ ആലോചിക്കുന്നത്? നീ എന്നെ മറന്നൂ ന്ന് ഞാൻ കരുതി! ഒരിക്കലെങ്കിലും എന്നെ വിളിക്കാമായിരുന്നു" പരാതികൾ പറഞ്ഞു തീർക്കും വരെ രാധിക പുറത്തു പാറി നടക്കുന്ന പ്രാവുകളെ നോക്കിയിരുന്നു. എനിക്ക് തോന്നിയില്ല, നഷ്ടപ്പെട്ടവയെ തിരിച്ചു പിടിക്കാൻ എന്നെ കൊണ്ടാവില്ല. ഒരുപക്ഷെ ഞാൻ ശ്രമിച്ചിരുന്നെങ്കിൽ എനിക്ക് നഷ്ടപ്പെടില്ലായിരുന്നു. അകമേ ചിന്തകൾക്ക് കനലുകൾ വാരിയിട്ടുകൊണ്ട്,

"മതി, പരാതിപരിഭവങ്ങളെ വിളിച്ചുണർത്താൻ എനിക്കാവില്ല. സമയം വൈകുന്നു ഞാൻ പോട്ടെ!" പൊടുന്നനെയുള്ള വിടവാങ്ങൽ സ്നേഹയ്ക്ക് ഒരു തിരിച്ചടിയായി തോന്നി.

തിരിച്ചു ഓഫീസിലേക്ക് പോകാതെ രാധിക വീട് ലക്ഷ്യമാക്കി നടന്നു. തളർന്നിരിക്കുന്നു. ഓർമ്മകളുടെ തടവറയിൽ നിന്ന് മോചനം ലംഘിക്കപ്പെട്ടപോലെ തോന്നി. കൂടുതൽ ചിന്തിച്ചപ്പോൾ സമയം ഞാനും കണ്ടെത്തിയെങ്കിൽ എന്ന് അവൾ വിചാരിച്ചു.

"നീ ഇന്ന് പോയില്ലേ?" ഉച്ചക്ക് ശേഷം ലീവ് എടുത്ത രാഖി സാക്ഷകൾ വലിച്ചടച്ചുകൊണ്ട് ചോദിച്ചു. സ്നേഹയെ കണ്ട കാര്യം അവൾ രാഖിയോട് പറഞ്ഞു.

"നീ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഉപേക്ഷിക്കപ്പെട്ടിങ്കിൽ തിരിച്ചുപിടിക്കേണ്ട ഇനി എത്രതന്നെ ശ്രമിച്ചാലും അവ കൈപിടിയിൽ ഒതുങ്ങില്ല!വഴുതിപ്പോകും. ഉദാഹരണത്തിന് നിനക്ക് നഷ്ടപ്പെട്ട നിന്നെ തിരിച്ചുപിടിക്കാമോ? പഴയ ആ രാധികയെ കൊണ്ടുവരാമോ?"

അവളുടെ ഹൃദയത്തിലല്ല, ചിന്തകളിലാണ് ആ ചോദ്യം ഇടം പിടിച്ചത്!

'എനിക്ക് എന്നെ നഷ്ടപ്പെട്ടിരുന്നു.. എന്നിട്ടെന്തേ ഒരിക്കൽ പോലും ആ എന്നെ കുറിച് ഞാൻ ചിന്തിക്കാതിരുന്നത്?ആ എന്നെ നഷ്ടപ്പെടുത്തിയവരെ ഓർത്തു ഖേദിക്കുന്നത് എന്തിനാ?....'

ചിന്തകൾ ആഴത്തിലേക്ക് കടക്കുന്തോറും തിരിച്ചറിവുകൾ അവളിൽ കുറ്റബോധം വളർത്തിക്കൊണ്ടേയിരുന്നു. ആന്തരിക മുറിവുകൾക്ക് വേദന കൂടുതലുണ്ട്.

വീണ്ടും അതേ കായലരികത്ത് നിലാവിനോപ്പം തന്നെയും പ്രതിഫലിപ്പിച്ചു കൊണ്ട്, കൈയെത്താ ദൂരത്ത് തിളങ്ങി നിൽക്കുന്ന നക്ഷത്രത്തെ നോക്കിയിരുന്നു, വീണ്ടും തന്നെ ഭൂതകാലത്തിലേക്ക് വിട്ടയച്ചുകൊണ്ട്....

R

Create a free website with Framer, the website builder loved by startups, designers and agencies.