Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

ഫലസ്തീനോടുള്ള ഉത്തരവാദിത്വം

ഫലസ്തീനോടുള്ള ഉത്തരവാദിത്വം

Nidhal Siraj

എല്ലാ ദിവസവും ഇഷ്ടപെട്ട ഭക്ഷണം കഴിക്കുന്ന, ഇഷ്ടപെട്ട വസ്ത്രം ധരിക്കുന്ന ആളുകളാണല്ലോ നമ്മൾ. നമ്മളെ സംബന്ധിച്ച് ഭക്ഷണവും വസ്ത്രവുമൊക്കെ ഒരാളുടെ അടിസ്ഥാന ആവശ്യങ്ങളാണ്. എന്നാൽ മാസങ്ങളായി ഭക്ഷണം കഴിക്കാൻ ഇല്ലാതെ, കൊല്ലപ്പെടുന്നതിന് മുന്നേ ഇനിയൊരു തവണ കൂടി ഭക്ഷണം കഴിക്കാൻ സാധിക്കുമോ എന്നറിയാതെ ഒരു കൂട്ടം മനുഷ്യർ ഇന്ന് ലോകത്ത് ഉണ്ട്. അതെ, ഫലസ്തീനിനെ കുറിച്ച് തന്നെയാണ് പറയുന്നത്. അവരുടെ സ്ഥാനത്ത് നമ്മൾ ആയിരുന്നെങ്കിലെന്ന് എപ്പോഴെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ?

പിഞ്ചുകുഞ്ഞുങ്ങൾ അടക്കം പട്ടിണി കിടന്ന് എല്ലുംതോലുമായി മരണത്തിന് കീഴടങ്ങുന്ന ഒരുപാട് ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാവും. നമ്മളിൽ എത്രമാത്രം പ്രയാസമാണ് അതുണ്ടാക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ഇതൊക്കെയും നിസഹായരായി നോക്കി നിൽക്കാൻ കഴിയുമോ? ഇല്ലെന്നാണ് അതിനുള്ള മറുപടി. ഫലസ്തീനിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്കെതിരെ എന്തെങ്കിലും ചെയ്യണം എന്ന് വിചാരിക്കാത്ത ആരും തന്നെ നമ്മുടെ കൂട്ടത്തിൽ ഉണ്ടാവില്ല. 

ചരിത്രത്തിൽ ഇന്നോളം ഖുദ്സ് ആരുടെ കൈവശമായിരുന്നോ അവരാണ് ലോകത്തിന്‍റെ അധികാരികളായി ഉണ്ടായിരുന്നത്. ഖുദ്സ് അല്ലാഹുവിന്‍റെതാണ്, അതിനാൽ അധികാരവും.

മാത്രമല്ല ഇസ്‌ലാമിക സമൂഹത്തിന്‍റെ പ്രതീകം കൂടിയാണ് ഫലസ്തീൻ. ഏറ്റവും പുണ്യമുള്ള മൂന്ന് പള്ളികളിൽ ഒന്നായ മസ്ജിദുൽ അഖ്‌സ ഇന്ന് ഇസ്രായേൽ നിയന്ത്രണത്തിലാണ്. പ്രവാചകന്മാർ പണിത, നമ്മുടെ ആദ്യത്തെ ഖിബ്‌ല ആയിരുന്ന പള്ളിയാണ് ഇതെന്ന് ഓർക്കണം. ലോകത്ത് ഇസ്‌ലാമിന്‍റെ വളർച്ചയിലും മുന്നോട്ട് പോക്കിലും ഇസ്‌ലാമിക ചരിത്രത്തെയോ അതിന്‍റെ സ്മാരകങ്ങളെയോ മറന്ന് കൊണ്ട് മുന്നോട്ട് പോവുക സാധ്യമല്ല. ഇന്ന് ലോകത്തിന്‍റെ അധികാര നിലനില്പിൽ തന്നെ ഫലസ്തീൻ അടങ്ങുന്ന ഭൂപ്രദേശത്തിന് സുപ്രധാന പങ്കാണ് ഉള്ളത്. ചരിത്രത്തിൽ ഇന്നോളം ഖുദ്സ് ആരുടെ കൈവശമായിരുന്നോ അവരാണ് ലോകത്തിന്‍റെ അധികാരികളായി ഉണ്ടായിരുന്നത്. ഖുദ്സ് അല്ലാഹുവിന്‍റെതാണ്, അതിനാൽ അധികാരവും. നീതിപൂർവമായ ലോകഘടന ഉണ്ടാവുന്നതിന് ഖുദ്സിന്‍റെ മോചനം ഇസ്‌ലാമിക സമൂഹത്തിന്‍റെ സ്വപ്നവും ബാധ്യതയുമാണ് എന്നത് കൂടിയാണ് ഫലസ്തീൻ പോരാട്ടത്തിന്‍റെ ആകെത്തുക.

വിശ്വാസി സമൂഹം എന്ന നിലക്ക് ഖുദ്സിന്‍റെ വീണ്ടെടുപ്പ് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഈ തിരിച്ചറിവ് നമ്മളിൽ ഉണ്ടാവുക എന്നത് വിശ്വാസി എന്ന നിലക്ക് പ്രധാനമാണ്. ചരിത്രത്തിൽ സലാഹുദ്ധീൻ അയ്യൂബിയെ പോലുള്ളവർ നിർവഹിച്ച ദൗത്യം കേവലം ചരിത്രം മാത്രമല്ല ഇനിയും ആവർത്തിക്കാനുള്ള പാഠം കൂടിയാണ്. ഇസ്‌ലാമിക സമൂഹം എല്ലാകാലത്തും ഇസ്സത്തോടെ, ആത്മാഭിമാനത്തോടെ ജീവിച്ചവരാണ്. ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടിൽ, ജീവിത വീക്ഷണങ്ങളിൽ, രാഷ്ട്രീയ സാമൂഹിക നിലപാടുകളിൽ കൂടി അവ ഉണ്ടാവുക എന്നത് കൂടിയാണ് മുസ്ലിം ആവുക എന്നതിനർത്ഥം. 

ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് തെക്ക് മുതൽ വടക്ക് വരെ ലോകം മുഴുവൻ ഭാഗങ്ങളിലും പ്രതിഷേധങ്ങളും ഐകൃദ്യാർഢ്യ സംഗമങ്ങളും നടക്കുന്നുണ്ട്. ഇനി സമുദ്രങ്ങളിലും അത് സജീവമാണ്. ലോകോത്തര മാധ്യമങ്ങൾ ഗസ്സയെ മറവിയിലാഴ്ത്തുവാൻ ശ്രമിക്കുമ്പോഴും അതിന് സമ്മതിക്കില്ല എന്ന് പ്രഖ്യാപിച്ച എത്രയോ കൂട്ടങ്ങളായി സംഗമിച്ച മനുഷ്യർ. കേൾവിയും കാഴ്ചയും ഉണ്ടായിട്ടും വംശഹത്യയെ കുറിച്ച് അറിയില്ല എന്ന് നടിക്കുന്നവരെ കേൾപിക്കാനും കാണിക്കാനും വേണ്ടി ജീവിതം മാറ്റി വെച്ചവർ. ഈ പരിശ്രമങ്ങളെ വിജയിപ്പിക്കുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്. അത് മറപ്പിക്കാൻ ശ്രമിക്കുന്നവരുടെ ചങ്കിൽ തറക്കുന്ന മുള്ളുകളായി നാം മാറണം. 

R

Create a free website with Framer, the website builder loved by startups, designers and agencies.