Fikr blogs

Varam unit

Fikr blogs

Varam unit

ഏഴ് (ഭാഗം നാല്)

ഏഴ് (ഭാഗം നാല്)

K SHABAS HARIS

അപ്പൂപ്പന്‍റെയൊപ്പമുള്ള അവസാന നാളുകളിലൊന്നിൽ ഇട്ടൂപ്പ് തന്‍റെ വലിയൊരു ആഗ്രഹം അപ്പൂപ്പനോടായി പറഞ്ഞു. പോകുന്നതിന് മുമ്പായി അപ്പൂപ്പന്‍റെ ഡബിൾ ബാരിൽ ഉപയോഗിച്ച് ഏതെങ്കിലും കാട്ടുമൃഗത്തെ വേട്ടയാടണം. പല കാരണങ്ങൾ പറഞ്ഞ് വൃദ്ധൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചപ്പോളൊക്കെയും ഇട്ടൂപ്പ് വാശി പിടിച്ചു കൊണ്ടിരുന്നു. ആഗ്രഹത്തിന് തടസ്സം അപ്പൂപ്പൻ മാത്രമാണെന്ന് തിരിച്ചറിഞ്ഞ ഇട്ടൂപ്പ് അപ്പൂപ്പനെ വെറുത്ത് തുടങ്ങി. ഇരുവർക്കുമിടയിലെ പിണക്കത്തിന് സാമിന്‍റെ ഭാര്യ മദ്ധ്യസ്ഥ നിന്നെങ്കിൽ കൂടിയും, ഇട്ടൂപ്പിന്‍റെ വാശി അതിനെയൊക്കെ മറികടന്നു.

“ഞാൻ എന്നതാട നിന്‍റെ ചെറുക്കന് കാണിച്ച് കൊടുക്കേണ്ടത്? കാട്ടു പന്നിയുടെ കുടലും ചോരയോ?” പ്രശ്ന പരിഹാരത്തിനായി വിളിച്ച സാമിനോടായി അപ്പൻ ചോദിച്ചു.

“എനിക്കോ അത് കാണിച്ചരാൻ പറ്റിയില്ലല്ലോ, കൊച്ചു മോനേലും കാണിച്ച് കൊട്” സാമിന്‍റെ ഒളിഞ്ഞു നിന്ന പരിഹാസത്തിനൊടുക്കം ഇട്ടൂപ്പുമായി ഡബിൾ ബാരിലുമെടുത്ത് തോട്ടത്തിലേക്ക് പാതിരാത്രി ഇറങ്ങാൻ അപ്പൻ തീരുമാനിച്ചു.

തോക്കുമായി ഇറങ്ങിയ മൂന്ന് രാത്രികളിലും ചീവീടുകളല്ലാതെ മറ്റൊന്നും ശബ്ദിച്ചില്ല. മൂന്നാം രാത്രിയിൽ എത്തുമ്പോഴേക്കും ഇര ഒത്തു കിട്ടാത്ത ദേഷ്യം വേട്ടയാടലിനോടുള്ള മടുപ്പായി ഇട്ടൂപ്പിന്‍റെ മനസ്സിൽ മാറി കഴിഞ്ഞിരുന്നു.

“വീട്ടീക്ക് പോയാലോ?” ഇരയിക്കായി കാത്തു നിന്ന് തളർന്ന അപ്പൂപ്പനോടായി ഇട്ടൂപ്പ് ഉറക്കച്ചടവോടെ പറഞ്ഞു വെച്ചു. സാമിന്‍റെ അപ്പൻ തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനായി സാധന സാമഗ്രികൾ തന്‍റെ ചെറിയ സഞ്ചിയിൽ കുത്തി നിറച്ച ശേഷം വൃദ്ധൻ ടോർച്ച് കത്തിക്കുവാനുള്ള ശ്രമം ആരംഭിച്ചു. ഇട്ടൂപ്പ് തോട്ടത്തിലെ ഭീതി നിറയിക്കുന്ന ഇരുട്ടിലേക്ക് കാതും കണ്ണും പൂർണ്ണമായി സമർപ്പിച്ചു.

“അപ്പൂപ്പ...” വേഗത്തിലടുത്തു കൊണ്ടിരുന്ന കാലടി ശബ്ദം കേട്ട ഇട്ടൂപ്പ് ഭയന്ന് നിലവിളിച്ചു. സാമിന്‍റെ അപ്പൻ രണ്ട് തവണയായി ശബ്ദം കേട്ടിടത്തേക്ക് വെടി പൊട്ടിച്ചു. ചീവീടുകൾ മാത്രം ശബ്ദിച്ച കാട്ടിൽ ഒരു മനുഷ്യ സ്ത്രീയുടെ രോദനം ആധിപത്യമറിയിച്ചു.

“മമ്മ...” ആ പാതിരാത്രിയിൽ ഇട്ടൂപ്പിന് മമ്മയെയും അപ്പൂപ്പനെയും നഷ്ടപ്പെട്ടു.

ചിതറി തെറിച്ച മരുമകളുടെ തലയോട്ടിക്കരികിലൂടെ സാമിന്‍റെ അപ്പൻ ഭയന്നോടിയ നേരത്ത് അയാൾ വാവിട്ട് കരയുന്ന പേരക്കുട്ടിയിലേക്കൊന്ന് നോക്കിയത്രേ... മമ്മയുടെ ചോരയിൽ ചവിട്ടി നിലവിളിക്കുന്ന ഇട്ടൂപ്പിനെ ഇരുട്ടിന് വിട്ട് കൊടുത്ത് ജീവിതത്തിൽ നിന്ന് തന്നെയും ഒളിച്ചോടിയ അപ്പനെ പളനി മലയുടെ അരികിലുള്ള പ്രദേശങ്ങളിൽ പിന്നീട് ആരൊക്കെയോ കണ്ടതായിയുള്ള വാർത്തയും സാം നാട്ടുകാരിൽ നിന്നറിഞ്ഞു.

((തുടരും))

K SHABAS HARIS

K SHABAS HARIS

R

Create a free website with Framer, the website builder loved by startups, designers and agencies.