ഇന്ത്യയിലെ വഖ്ഫ് നിയമങ്ങളുടെ ചരിത്രവും വർത്തമാനവും

Basheer Trippanachi

ഇസ്ലാമിക വിശ്വാസത്തിൻ്റെ ഭാഗമായ സവിശേഷ ദാനമാണ് വഖ്ഫ്. ഇന്ത്യയിൽ ഇസ്ലാം എത്തിയ ഏഴാം നൂറ്റാണ്ടിൽ തന്നെ വഖ്ഫും അതിനാൽ ഇവിടെ ആരംഭിച്ചിട്ടുണ്ടാകും. ഇന്ത്യയുടെ പല ഭാഗത്തെയും നൂറ്റാണ്ടുകൾ പഴക്കമുള്ള വഖഫ് ഭൂമിയിലെ പള്ളികളും ഖബർസ്ഥാനുകളും ഇതിൻ്റെ തെളിവുകളാണ്. വഖ്ഫുമായി ബന്ധപ്പെട്ട് ഇസ്ലാമിന് കൃത്യമായ നിയമങ്ങൾ ഉള്ളതിനാൽ വഖ്ഫ് സ്വത്തുക്കൾ അങ്ങനെ തന്നെ പരിപാലിച്ച് തലമുറതലമുറകളായി കൈമാറുകയാണ് ഇന്ത്യൻ മുസ്ലിംകൾ ചെയ്തത്. വഖ്ഫ് നൽകുന്ന കുടുംബത്തിലെ അംഗങ്ങളും അത് ലഭിക്കുന്ന ആരാധനാലയത്തിന്റെയോ സംവിധാനത്തിൻ്റെയോ നടത്തിപ്പുകാരും തന്നെയാണ് ആദ്യകാലങ്ങളിൽ ഇത് സംരക്ഷിക്കാൻ മുന്നിൽ നിന്നത്. വഖ്ഫ് സ്വത്തിന്റെ മേൽനോട്ടക്കാരനും സംരക്ഷകനും എന്ന നിലക്കുള്ള മുതവല്ലി ഇങ്ങനെ രൂപപ്പെട്ടതാണ്. പിന്നീട് മധ്യകാലഘട്ടത്തിൽ എട്ടുനൂറ്റാണ്ട് മുസ്ലിം രാജവംശങ്ങൾ ഇന്ത്യ ഭരിച്ച സന്ദർഭത്തിലും ഇസ്ലാമിക നിയമത്തിനപ്പുറം പുതിയ ഭരണകൂട നിയമങ്ങൾ ഒന്നും വഖ്ഫ് വിഷയത്തിൽ പ്രത്യേകം രൂപപ്പെട്ടതായി കാണുന്നില്ല. ഈ സന്ദർഭത്തിൽ മുസ്ലിം ഭരണകൂടങ്ങൾ നൽകിയ വഖ്ഫ് സ്വത്തുക്കളടക്കമുള്ളവക്ക് മേൽനോട്ടം വഹിക്കാനും പരിചരിക്കാനും ഔദ്യോഗിക സംവിധാനങ്ങൾ ഉണ്ടായിരുന്നൂവെന്ന് കാണാം.
ബ്രിട്ടീഷ് അധിനിവേശ കാലത്താണ് വഖ്ഫ് വിഷയത്തിൽ ഇന്ത്യയിൽ ഭരണകൂട നിയമങ്ങൾ രൂപപ്പെടുന്നത്. മതവിശ്വാസപ്രകാരമുള്ള സ്വത്തിന്മേൽ ബ്രിട്ടീഷ് നിയമങ്ങൾ അടിച്ചേൽപ്പിക്കാനും അതുവഴി അവ നിയന്ത്രിക്കാനുമണ് ഇംഗ്ലീഷുകാർ ആദ്യം ശ്രമിച്ചത്. ഇതിൻ്റെ ഭാഗമായി കൂടിയാണ് എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങൾക്ക് കീഴിലെ സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനുള്ള നിയമങ്ങൾ ഇന്ത്യയിലവർ നടപ്പിലാക്കി തുടങ്ങിയത്. പക്ഷേ, ഇതിലെ കർക്കശ വ്യവസ്ഥകൾക്കെതിരെ ഇന്ത്യയിലെ ക്രിസ്ത്യൻ സഭകളിൽ നിന്നുതന്നെ പലവിധ എതിർപ്പുകൾ രൂപപ്പെട്ടു. അതോടെ വ്യത്യസ്ത ഇളവുകൾ ആരാധനാലയ സ്വത്തുക്കൾക്ക് ബ്രിട്ടീഷുകാർക്ക് ഏർപ്പെടുത്തേണ്ടിവന്നു. വഖ്ഫ് എന്ന ഇസ്ലാമിക വിശ്വാസമായി ബന്ധപ്പെട്ട സ്വത്തിൽ നിയന്ത്രണം വരുത്താൻ ബ്രിട്ടീഷ്കാർ ശ്രമിച്ചിരുന്നു. മൊത്തം മത സ്ഥാപനങ്ങൾക്ക് നൽകിയ ഇളവുകളുടെ പശ്ചാത്തലത്തിലാണ് വഖ്ഫിനും ചില പ്രത്യേക നിയമങ്ങളും പരിരക്ഷകളും ബ്രിട്ടീഷുകാർക്ക് ഉണ്ടാക്കേണ്ടിവന്നത്.

സെൻട്രൽ വഖ്ഫ് കൗൺസിൽ, ന്യൂ ഡൽഹി
1863 ലാണ് റിലീജിയസ് എൻഡോവ്മെന്റ് ആക്ട് ബ്രിട്ടീഷുകാർ ആദ്യമായി നടപ്പിലാക്കിയത്. സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നിന്ന് മതസ്ഥാപനങ്ങളെ ഒഴിവാക്കുന്നതായിരുന്നു ഈ നിയമം. ക്രിസ്ത്യൻ വിഭാഗത്തിന്റെ സമ്മർദ്ദപ്രകാരമാണ് ഈ നിയമം രൂപപ്പെട്ടതെങ്കിലും എല്ലാ മതവിഭാഗങ്ങളും ഇതിന്റെ ഗുണഭോക്താക്കളായിരുന്നു. ഈ നിയമമനുസരിച്ച് മുസ്ലിം മസ്ജിദുകളുടെയും സ്ഥാപനങ്ങളുടെയും കീഴിലെ വഖ്ഫ് സ്വത്തുക്കളും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടായി. പിന്നീടാണ് വഖ്ഫ് എന്നത് സവിശേഷമായ വിഷയമായതിനാൽ അതിന് പ്രത്യേക നിയമങ്ങൾ ബ്രിട്ടീഷുകാർ രൂപപ്പെടുത്തുന്നത്. 1913 ലെ മുസൽമാൻ വഖ്ഫ് വാലിഡേറ്റിംഗ് ആക്ടായിരുന്നു ഇതിൽ ആദ്യത്തെത് . കുടുംബ വഖ്ഫുകൾ നിയമപരമാക്കിയത് ഈ നിയമത്തിൻ്റെ സവിശേഷതയായിരുന്നു. പിന്നീട് ഈ നിയമം കൃത്യപ്പെടുത്തി വഖ്ഫ് സ്വത്തുക്കളുടെ പരിപാലനത്തിന് കൂടി വ്യവസ്ഥകൾ ഏർപ്പെടുത്തി പുതിയ പല ആക്ടുകളും ചേർത്ത് വികസിപ്പിച്ച് മുസൽമാൻ വഖ്ഫ് ആക്ട് 1923 നടപ്പിലാക്കി.
1923ലെ ഈ വഖ്ഫ് ആക്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് പിന്നീട് സ്വതന്ത്ര ഇന്ത്യയിലടക്കം നിലവിൽവന്ന വഖ്ഫ് നിയമങ്ങളെല്ലാം രൂപപ്പെടുത്തിയത്. ഇസ്ലാമിക വഖ്ഫിനെ രാജ്യത്തിലെ ഭരണകൂടം നിയമപരമായി അംഗീകരിച്ചു എന്നതാണ് 1923ലെ മുസൽമാൻ വഖ്ഫ് ആക്ടിൻ്റെ പ്രാധാന്യം. ഇന്ത്യയിലൊന്നടങ്കം 1923ലെ ഈ ഖ്ഫ് നിയമത്തിന് അംഗീകാരമുണ്ടായിരുന്നില്ല. അതിനാൽ ഈ നിയമത്തിന്റെ വെളിച്ചത്തിൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും സ്വതന്ത്രമായ വെവ്വേറെ വഖ്ഫ് നിയമങ്ങൾ രൂപപ്പെടുകയാണ് ചെയ്തത്. 1924 ലെ ബീഹാർ ആൻഡ് ഒറീസ മുസൽമാൻ വഖ്ഫ് ആക്ട് , 1934 ലെ ബംഗാൾ വഖ്ഫ് ആക്ട്, 1935 ലെ ബോംബെ മുസൽമാൻ വഖ്ഫ് ആക്ട്, 1936 യുണൈറ്റഡ് മുസ്ലിം വഖ്ഫ് ആക്ട് എന്നിവ ഇതിൻ്റെ ഉദാഹരണങ്ങളാണ്. ഇന്ത്യ സ്വതന്ത്രമായ ശേഷം 1954 വരെയും രാജ്യം വഖഫ് വിഷയത്തിൽ പിന്തുടർന്നിരുന്നത് 1923 ൽ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ മുസൽമാൻ വഖ്ഫ് ആക്ടായിരുന്നു.

ജവഹർ ലാൽ നെഹ്‌റുവും അബുൽ കലാം ആസാദും (Source : indianexpress.com)
1947 ലെ വിഭജന സന്ദർഭത്തിൽ ലക്ഷക്കണക്കിന് മുസ്ലിംകൾ ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് കുടിയേറി. ഇങ്ങനെ പോയവരിൽ ഇവിടത്തെ ചില വഖ്ഫ് സ്വത്തുക്കൾ സംരക്ഷിച്ച് പോന്നിരുന്ന മുതവല്ലിമാരും കുടുംബങ്ങളും മതസ്ഥാപനങ്ങളുടെയടക്കം നടത്തിപ്പുകാരുമുണ്ടായിരുന്നു. സംരക്ഷിക്കാൻ ആളില്ലാതായതോടെ രാജ്യത്തിൻ്റെ പലഭാഗത്തും വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടാനും കയ്യേറ്റത്തിന് വിധേയമാകാനും തുടങ്ങി. ഇത്തരം പരാതികൾ വ്യാപകമായതോടെ അബുൽ കലാം ആസാദിൻ്റെ നേതൃത്വത്തിൽ മുസ്ലിം നേതാക്കൾ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ സമീപിച്ചു. വഖ്ഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ ഭരണകൂടം ഇടപെടേണ്ടതിന്റെ ആവശ്യകത മുസ്ലിംനേതാക്കൾ നെഹ്റുവിനെ ബോധ്യപ്പെടുത്തി. അങ്ങനെയാണ് 1954 ലെ സെൻട്രൽ വഖ്ഫ് ആക്ട് നിലവിൽ വരുന്നത്. ഈ നിയമപ്രകാരമാണ് വഖ്ഫ് സ്വത്തുക്കളുടെ മേൽനോട്ടത്തിനായി ഇന്ന് കാണും വിധമുള്ള സംസ്ഥാന വഖ്ഫ് ബോർഡുകളും കേന്ദ്രത്തിൽ സെൻട്രൽ വഖ്ഫ് കൗൺസിലും നിലവിൽ വന്നത്. ഇന്ന് ഇന്ത്യയിലെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 32 വഖ്ഫ് ബോർഡുകളുണ്ട്. ഓരോ സംസ്ഥാനങ്ങളിലും ഓരോ വഖ്ഫ് ട്രിബ്യൂണലുകളുമുണ്ട്. ഇന്ത്യയുടെ പല ഭാഗങ്ങളിലുമുണ്ടായിരുന്ന വ്യത്യസ്ത വഖ്ഫ് നിയമങ്ങൾ അസാധുവാക്കി രാജ്യത്തിന് ഒരൊറ്റ വഖ്ഫ് നിയമം ബാധകമാക്കാനുള്ള ശ്രമം നടത്തിയതും 1954 ലെ നിയമത്തിൻ്റെ പ്രത്യേകതയാണ്.
"മുസ്ലിംകൾക്ക് സ്വയം നിർണയാധികാരമുള്ള (Aoutonomous Power) സ്വത്തുക്കളായാണ് വഖ്ഫിനെ ഭരണകൂടം നിയമംമൂലം തന്നെ നിർണയിച്ചിരുന്നത്. എന്നാൽ മുസ്ലിംകളുടെ ഈ സ്വയംനിർണയാധികാരത്തെ തകർത്ത് വഖ്ഫ് സ്വത്തുക്കളുടെ നിയന്ത്രണാധികാരം സർക്കാരിലേക്ക് മാറ്റുകയെന്നതാണ് ബിജെപി സർക്കാർ ഇപ്പോൾ കൊണ്ടുവന്ന വഖ്ഫ് അമൻമെൻ്റ് ആക്ട് 2024 ന്റെ മർമ്മം."
1954ലെ വഖ്ഫ് ആക്ടിൽ പലതരത്തിലുള്ള പോരായ്മകൾ കണ്ടെത്തിയതിനാൽ 15 വർഷത്തിനിടയിൽ തന്നെ പല ഭേദഗതികളും ഈ നിയമങ്ങളിൽ വരുത്തുകയുണ്ടായി. 1959 ലും 1964 ലും 1969 ലും ഇങ്ങനെ ഇന്ത്യയിലെ വഖ്ഫ് നിയമത്തിൽ മാറ്റങ്ങൾ വന്നു. 1969 ൽ വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് പാർലമെൻ്റിൽ വിശദമായ ചർച്ച നടന്നു. അതിൻ്റെ ഭാഗമായി 1970 ൽ വഖ്ഫ് എൻക്വയറി കമ്മിറ്റി നിലവിൽ വന്നു. 1984 ൽ ഇവരുടെ ശിപാർശപ്രകാരം വഖ്ഫ് ആക്ടിൽ കാര്യമായ മാറ്റം വരുത്തി. സംസ്ഥാന വഖ്ഫ് ബോർഡുകൾക്ക് കൂടുതൽ ഭരണാധികാരം ഈ നിയമഭേദഗതി കൊണ്ടുവന്നു. വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കിയത് 1984 ലെ ഈ നിയമംമുതലാണ്.
ഇന്ത്യയിലെ വഖ്ഫ് നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ പിന്നീട് വന്നത് 1995ലാണ്. സംസ്ഥാന വഖ്ഫ് ബോർഡുകൾക്ക് നിർണായ അധികാരങ്ങൾ നൽകുന്നതും വഖ്ഫ് കേസുകൾ സിവിൽ കോടതി പുറത്ത് തീർപ്പാക്കുന്ന വഖഫ് ട്രിബ്യൂണൽ രൂപപ്പെടുത്തുന്നതും 1995 ലെ വഖ്ഫ് ആക്റ്റിലാണ്. 1996 ജനുവരി ഒന്നുമുതലാണ് ഈ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. വഖ്ഫ് തർക്കങ്ങളിൽ അന്തിമവിധി പറയുന്ന ബോഡിയായി വഖ്ഫ് ബോർഡ് മാറിയെന്നതും ഈ നിയമത്തിലെ വലിയ സവിശേഷതയാണ്. അപ്പോഴും പ്രാദേശികമായി വഖ്ഫ് സ്വത്തുക്കൾ നോക്കിനടത്തുന്ന മുതവല്ലിമാർക്ക് പലവിധ സവിശേഷ അധികാരങ്ങളും നിലനിന്നിരുന്നു. 2013 സെപ്റ്റംബർ 23 ന് നടന്ന വഖ്ഫ് ഭേദഗതി അതിൽ നിയന്ത്രണങ്ങൾ വരുത്തുകയും കൂടുതൽ ഉത്തരവാദിത്വവും അധികാരവും വഖ്ഫ് ബോർഡിന് നൽകുകയും ചെയ്തു. നിലവിൽ 2025 ൽ BJP കൊണ്ടുവന്ന വഖ്ഫ് അമെൻമെൻ്റ് ആക്ട് 2024 നിലവിൽ വരുന്നത് വരെ ഇന്ത്യയിലിലെ വഖ്ഫ് നിയമം വഖ്ഫ് ആകട് 1995 ആയിരുന്നു.

1954 മുതൽ 2013 വരെ സ്വതന്ത്ര ഇന്ത്യയിൽ രൂപപ്പെട്ട വഖ്ഫ് നിയമങ്ങളുടെയും ഭേദഗതികളുടെയും മർമ്മം വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തി കയ്യേറ്റങ്ങൾ ചെറുക്കലായിരുന്നു. വഖ്ഫ് എന്നത് മുസ്ലിംകളുടെ വിശ്വാസത്തിൻ്റെ ഭാഗമായതിനാൽ അത് സംരക്ഷിക്കാനും കൈകാര്യം ചെയ്യാനുമുള്ള അധികാരം മുസ്ലിംകൾക്ക് തന്നെ നൽകുന്നതായിരുന്നു ഈ നിയമങ്ങളുടെയെല്ലാം അടിസ്ഥാനം. വഖ്ഫ് സ്വത്ത് സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും മുസ്ലിംസമുദായത്തെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന നിയമങ്ങളും സംവിധാനങ്ങളുമാണ് ഭരണകൂടം ഉണ്ടാക്കിയിരുന്നത്. മുസ്ലിംകൾക്ക് സ്വയം നിർണയാധികാരമുള്ള (Aoutonomous Power) സ്വത്തുക്കളായാണ് വഖ്ഫിനെ ഭരണകൂടം നിയമംമൂലം തന്നെ നിർണയിച്ചിരുന്നത്. എന്നാൽ മുസ്ലിംകളുടെ ഈ സ്വയംനിർണയാധികാരത്തെ തകർത്ത് വഖ്ഫ് സ്വത്തുക്കളുടെ നിയന്ത്രണാധികാരം സർക്കാരിലേക്ക് മാറ്റുകയെന്നതാണ് ബിജെപി സർക്കാർ ഇപ്പോൾ കൊണ്ടുവന്ന വഖ്ഫ് അമൻമെൻ്റ് ആക്ട് 2024 ന്റെ മർമ്മം. വഖ്ഫ് സംരക്ഷണത്തേക്കാൾ പലവിധ അവകാശവാദങ്ങൾ ഉന്നയിച്ചുള്ള കയ്യേറ്റങ്ങൾക്കാണ് ഈ ഭേദഗതി വഴിവെക്കുക. വിദൂരമല്ലാത്ത ഭാവിയിൽ അതിൻ്റെ പ്രത്യാഘാതങ്ങൾ ഇന്ത്യയിൽ പ്രത്യക്ഷപ്പെടുക തന്നെ ചെയ്യും.

R