പലസ്തീൻ സ്വതന്ത്രമാവുക എന്നതിൽ കുറഞ്ഞ ഒരു ഫോർമുല കൊണ്ടും ഈ പ്രശ്നം പരിഹരിക്കപ്പെടുകയില്ല

C Davood

അഭിമുഖം : സി. ദാവൂദ് / കെ. ഷബാസ് ഹാരിസ്
ഏഴ് പതിറ്റാണ്ടോളം നീണ്ടു നിൽക്കുന്ന അധിനിവേശത്തിനും, അടിച്ചമർത്തലുകൾക്കുമെതിരെ പ്രതിരോധത്തിന്റെ പ്രളയം തീർത്ത തൂഫാനുൽ അഖ്സയ്ക്ക് രണ്ട് വർഷം പൂർത്തിയാവുകയാണ്. ഹമാസിന്റെ നേതൃത്വത്തിൽ പലസ്തീൻ ജനത നടത്തിയ ഈ പ്രതിരോധത്തിന് ശേഷം ലോകം സാക്ഷ്യം വഹിച്ചത് ഇസ്രായേലിന്റെ വംശഹത്യക്കും, സമാനതകളില്ലാത്ത ക്രൂരതയ്ക്കുമാണ്. സയണിസ്റ്റികൾക്കെതിരെ ഇന്ന് ലോക വ്യാപക പ്രതിഷേധം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങൾ പോലും പലസ്തീൻ എന്ന ദേശത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന സാഹചര്യം ഉണ്ടായി. വംശഹത്യയ്ക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന നെതന്യാഹു ഐക്യരാഷ്ട്ര സഭയിൽ അപമാനിതനായ സാഹചര്യത്തിനും നമ്മൾ സാക്ഷ്യം വഹിച്ചു കഴിഞ്ഞു. 'തൂഫാനുൽ അഖ്സ' (അൽ അഖ്സ ഫ്ലഡ്) രണ്ട് വർഷം പൂർത്തീകരിക്കുന്ന ഈ സാഹചര്യത്തിൽ പലസ്തീൻ പ്രശ്നത്തെക്കുറിച്ചും, അവരുടെ പ്രതിരോധത്തെക്കുറിച്ചും, പലസ്തീനിന്റെ ഭാവിയെക്കുറിച്ചും മീഡിയ വൺ മാനേജിങ്ങ് എഡിറ്റർ സി. ദാവൂദ് നമ്മോട് സംസാരിക്കുകയാണ്.
ചോദ്യം : തൂഫാനുൽ അഖ്സയിലൂടെ ഹമാസ് യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് എന്താണ്? ആ പദ്ധതിക്ക് പിന്നിൽ എഴുതപ്പെട്ടതോ അല്ലാത്തതോ ആയ ഒരു പ്രഖ്യാപിത ലക്ഷ്യം ഹമാസിന് ഉണ്ടായിരുന്നോ? അങ്ങനെയുണ്ടെങ്കിൽ അവരത് നേടിയെടുത്തോ?
ഉത്തരം : തൂഫാനുൽ അഖ്സയ്ക്ക് സവിശേഷമായ ഒരു ലക്ഷ്യമുണ്ട് എന്നൊന്നും പറയാൻ പറ്റില്ല. പലസ്തീന്റെ വിമോചനം എന്നതാണ് അടിസ്ഥാനപരമായ ലക്ഷ്യം, ആ ലക്ഷ്യത്തെ ശക്തിപ്പെടുത്തുവാൻ ഒരു പലസ്തീൻ വിമോചന പ്രസ്ഥാനം എന്ന നിലയിൽ ഹമാസ് ചെയ്യുന്ന വിവിധ പ്രവർത്തനങ്ങളിലെ ഒരു പ്രവർത്തനം എന്ന നിലയിലെ തൂഫാനുൽ അഖ്സയെ കാണുവാൻ പറ്റുകയുള്ളൂ.
ചോദ്യം : പലസ്തീനിന്റെ ഒപ്പമാണ് ഞങ്ങൾ എന്ന് അവകാശപ്പെടുന്നവരിൽ ചിലർ ഹമാസിനെ ഒരു ഭീകരവാദ സംഘടനയായിട്ടാണ് കാണുന്നത്. സയണിസ്റ്റ് രാഷ്ട്രത്തിനെതിരെ ഹമാസ് അല്ലാത്ത പലസ്തീനിലെ മറ്റു സംഘടനകളും ഗറില്ലാ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പി.എൽ.ഓ ഒരു കാലത്ത് ജോർദാനിലൂടെ പോലും ഇസ്രായേലിന് എതിരെ ഗറില്ലാ പോരാട്ടം നയിച്ചിട്ടുണ്ട്. എന്നാൽ ഹമാസ് ഗസ്സയിലോ അധിനിവേശ പ്രദേശങ്ങളിലോ മാത്രമേ പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, നടപ്പിലാക്കുകയും ചെയ്തിട്ടുള്ളൂ. എന്നിട്ടും, പി.എൽ.ഓക്കോ യാസിർ അറഫാത്തിനോ കിട്ടിയ ജനകീയ പിന്തുണ ഹമാസിനോ അതിന്റെ നേതാക്കൾക്കോ കിട്ടാത്തത് എന്ത് കൊണ്ടാണ്?
ഉത്തരം : വിമോചന പ്രസ്ഥാനങ്ങളെ ഭീകര സംഘടനകളായി കാണുക എന്നത് പുതിയ കാര്യമല്ല. ചരിത്രത്തിൽ എല്ലാ സന്ദർഭങ്ങളിലും ഇതുണ്ടായിട്ടുണ്ട്. ഇന്ത്യയിൽ തന്നെയും ഭഗത് സിംഗിനെ ഒരു വിമോചന പോരാളിയായി കണ്ടപ്പോൾ, അദ്ദേഹത്തെ ഒരു ഭീകരവാദിയായിട്ടാണ് ബ്രിട്ടീഷുകാർ കണ്ടത്. ഇസ്രായേലും അമേരിക്കയും അടങ്ങുന്ന ഒരു ലോക ക്രമത്തിൽ സ്വാഭാവികമായും പലസ്തീനിന്റെ വിമോചനത്തിന് വേണ്ടി സായുധമായി പോരാടുന്ന ഹമാസിനെ ഭീകരവാദ സംഘടനയായിട്ട് മുദ്ര കുത്തുക എന്നത് സ്വാഭാവികമായ കാര്യമാണ്. 'പി.എൽ.ഓയും മറ്റു സംഘടനകളും സായുധമായി സംഘടിച്ചിരുന്നു, അവരെ ഭീകരവാദ സംഘടനയായി കാണുന്നില്ലാലോ' എന്ന ചോദ്യം ശരിയല്ല. പി.എൽ.ഓയും യാസർ അറഫാത്തും ഇതേപോലെ ഭീകരവാദിയായി മുദ്ര വെക്കപ്പെട്ടിരുന്നു. അവരെ അങ്ങനെയായിരുന്നു സാമ്രാജ്യത്വ ലോകം കണ്ടിരുന്നത്. യാസർ അറഫാത്തിന് യാത്രാവിലക്ക് പോലും ഉണ്ടായിരുന്നു. 1988-ൽ യു.എൻ ജനറൽ അസംബ്ലിയിൽ ഒരു പ്രഭാഷണത്തിന് വരാനുള്ള വിസ പോലും അമേരിക്ക അദ്ദേഹത്തിന് നൽകിയില്ല. അത് കൊണ്ട് അന്നത്തെ ജനറൽ അസംബ്ലി ജനീവയിലേക്ക് (സ്വിറ്റ്സർലാൻഡ്) മാറ്റുകയാണുണ്ടായത്. അവരൊക്കെ ലോകത്ത് അംഗീകരിക്കപ്പെട്ടത് ഇസ്രായേലുമായി സമാധാന സന്ധിയിൽ എത്തുകയും പലസ്തീനികൾക്ക് ഒരു തരത്തിലും ഉപകാരപ്പെടാത്ത സന്ധിയിൽ ഒപ്പ് വെച്ചതിന് ശേഷവുമാണ്.
"പി.എൽ.ഓയും യാസർ അറഫാത്തും ഇതേപോലെ ഭീകരവാദിയായി മുദ്ര വെക്കപ്പെട്ടിരുന്നു. അവരെ അങ്ങനെയായിരുന്നു സാമ്രാജ്യത്വ ലോകം കണ്ടിരുന്നത്. യാസർ അറഫാത്തിന് യാത്രാവിലക്ക് പോലും ഉണ്ടായിരുന്നു."
ചോദ്യം : തൂഫാനുൽ അഖ്സയെക്കുറിച്ച് നേരത്തെ തന്നെ ഇസ്രായേൽ ഇന്റലിജൻസ് വിഭാഗത്തിനും, ഭരണകൂടത്തിനും വിവരം ലഭിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. എന്നിട്ടും അതിനെ തടയാതിരുന്നതിൽ ഇസ്രായേൽ ഭരണകൂടത്തിന് മറ്റു താത്പര്യങ്ങൾ ഉണ്ടായിരുന്നു എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ?
ഉത്തരം : തൂഫാനുൽ അഖ്സയെക്കുറിച്ച് ഇസ്രായേലിന് അറിയാമായിരുന്നു എന്നത് തെളിയിക്കുന്ന ആധികാരികമായ തെളിവുകളൊന്നും ഞാൻ എവിടെയും കണ്ടിട്ടില്ല. ഒക്ടോബർ ഏഴിന്റെ സംഭവ വികാസങ്ങളെക്കുറിച്ച് പഠിക്കാൻ ഇസ്രായേൽ ഒരു കമ്മീഷനെ നിയോഗിച്ചിട്ടുണ്ടായിരുന്നു, ആ റിപ്പോർട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അത് പുറത്ത് വന്നാൽ മാത്രമേ ഇസ്രായേലിന്റെ ഭാഗത്ത് നിന്നുള്ള കാര്യങ്ങൾ അറിയാൻ പറ്റുകയുള്ളൂ. അല്ലാത്തതെല്ലാം വെറും ഊഹാപോഹങ്ങൾ മാത്രമാകുന്നു.

നെതന്യാഹു പ്രസംഗം നിർവ്വഹിക്കുന്നതിനിടെ ഇറങ്ങിപ്പോകുന്നവർ. (Source - https://www.theguardian.com)
ചോദ്യം: ട്രമ്പിന്റെ ഏറ്റവും ഒടുവിലത്തെ കരാർ ഹമാസ് ഭാഗികമായി അംഗീകരിക്കുകയുണ്ടായി. ഒറ്റ നോട്ടത്തിൽ തന്നെ ഹമാസിനും പലസ്തീനിനും എതിരായി ഉണ്ടാക്കപ്പെട്ട കരാർ ഹമാസ് അംഗീകരിക്കാതിരുന്നാൽ, ഇസ്രായേലിന്റെ തുടർന്നുള്ള വംശഹത്യാ പദ്ധതി ന്യായീകരിക്കപ്പെടാൻ സാധ്യതയുള്ള സന്ദർഭത്തിലാണ് കരാറിനെ ഹമാസ് ഭാഗികമായി അംഗീകരിക്കുന്നത്. ഇത് ഒരർത്ഥത്തിൽ ഹമാസിന്റെ നയതന്ത്ര വിജയമായി മനസ്സിലാക്കുമ്പോൾ തന്നെയും, തങ്ങൾ വിചാരിച്ചത് നടപ്പിൽ സംഭവിക്കാതിരുന്നതിനാൽ അമേരിക്കയോ ഇസ്രായേലോ തന്നെ ഈ കരാറിൽ നിന്ന് പിന്മാറാൻ സാധ്യതയില്ലേ?
ഉത്തരം : ട്രമ്പ് മുന്നോട്ട് വെച്ച പദ്ധതി പൂർണ്ണമായും ഹമാസ് അംഗീകരിച്ചു എന്ന് പറയുന്നത് ശരിയല്ല. ഡിപ്ലോമാറ്റിക് ആയ പ്രതികരണമാണ് ഹമാസ് നടത്തിയിരിക്കുന്നത്. പദ്ധതിയെ അംഗീകരിക്കുന്നു എന്ന ഭാവേന അതിന്റെ നിർദ്ദേശങ്ങൾ തള്ളിക്കളയുകയാണ് ഹമാസിന്റെ പ്രതികരണത്തിൽ നിന്നും കണ്ടെത്താൻ സാധിക്കുക. അതിൽ ഏറ്റവും കൂടുതൽ ഹമാസിനെ ബാധിക്കുക ഹമാസിനെ നിരായുധീകരിക്കുക എന്നതായിരുന്നു, എന്നാൽ അത് ഹമാസ് നിരാകരിച്ചിട്ടുണ്ട്. അതേ സമയം ഗസ്സയുടെ ഭരണം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കുക എന്നത് ഹമാസ് അംഗീകരിച്ചിട്ടുമുണ്ട്. പലസ്തീനികളുടെ നേതൃത്വത്തിലുള്ള ഒരു ടെക്നോക്രാറ്റിക്ക് സമിതിക്ക് ഭരണം ഏൽപ്പിക്കാം എന്നാണ് ഹമാസ് പറഞ്ഞത്. അത് നേരത്തെ തന്നെയും ഹമാസ് പറഞ്ഞിട്ടുള്ള കാര്യമാണ്. ഗസ്സ ഒറ്റയ്ക്ക് ഭരിക്കണമെന്നൊരു പൊസിഷൻ ഹമാസ് ഒരു കാലത്തും സ്വീകരിച്ചിട്ടില്ല. പലസ്തീൻ ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ലഭിച്ചപ്പോൾ പോലും ദേശീയ ഐക്യ സർക്കാർ രൂപീകരിക്കണം എന്ന നിർദ്ദേശം മുന്നോട്ട് വെച്ചവരാണ് ഹമാസ്. പിന്നെ, ഒത്തുതീർപ്പ് വ്യവസ്ഥയിലെ കരാർ ഇസ്രായേൽ ലംഘിക്കുകയില്ലേ എന്ന് ചോദിച്ചാൽ, ഇസ്രായേൽ ലംഘിക്കാനാണ് സാധ്യത കൂടുതൽ. അവരുടെ ചരിത്രമതാണ്. പക്ഷെ ഭാവിയിൽ ലംഘിക്കപ്പെടും എന്നത് കൊണ്ട് നിലവിലുള്ള ഒരു വെടിനിർത്തൽ കരാറുമായി എൻഗേജ് ചെയ്യാതിരിക്കുക എന്നത് ഒരു നല്ല പ്രവണതയല്ല. അത് കൊണ്ട് തന്നെ മറ്റു രാജ്യങ്ങളുടെ മധ്യസ്ഥതയിൽ കൊണ്ട് വന്നിട്ടുള്ള ഈ സമാധാന കരാറിനോട് പോസിറ്റീവായ രീതിയിൽ തന്നെയാണ് ഹമാസ് റെസ്പോണ്ട് ചെയ്തിട്ടുള്ളത്.
"ഗസ്സയുടെ ഭരണം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കുക എന്നത് ഹമാസ് അംഗീകരിച്ചിട്ടുമുണ്ട്. പലസ്തീനികളുടെ നേതൃത്വത്തിലുള്ള ഒരു ടെക്നോക്രാറ്റിക്ക് സമിതിക്ക് ഭരണം ഏൽപ്പിക്കാം എന്നാണ് ഹമാസ് പറഞ്ഞത്. അത് നേരത്തെ തന്നെയും ഹമാസ് പറഞ്ഞിട്ടുള്ള കാര്യമാണ്. ഗസ്സ ഒറ്റയ്ക്ക് ഭരിക്കണമെന്നൊരു പൊസിഷൻ ഹമാസ് ഒരു കാലത്തും സ്വീകരിച്ചിട്ടില്ല."
ചോദ്യം : ഫ്ലോട്ടില്ലകൾ മുന്നേയും ഗസ്സയിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പുറപ്പെട്ടിട്ടുണ്ടായിരുന്നു. താങ്കളുടെ 'ഗസ്സ പോരാളികളുടെ പറുദീസ' എന്ന പുസ്തകത്തിൽ അത്തരത്തിൽ ഗസ്സയിലേക്ക് പുറപ്പെട്ട് ഇസ്രായേൽ നശിപ്പിച്ച ഒരു ഫ്ലോട്ടില്ലയുടെ ഓർമ്മയ്ക്കായി ഗസ്സ കടപ്പുറത്ത് നിർമ്മിക്കപ്പെട്ട സ്തൂപത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇങ്ങനെ പല കാലങ്ങളിലായി മാനവികത ഉയർത്തിപ്പിടിച്ച് ഗസ്സയിലേക്ക് പുറപ്പെട്ട ഓരോ ഫ്ലോട്ടില്ലകളും നമ്മോട് എന്താണ് സംവദിക്കുന്നത്?
ഉത്തരം : ഗസ്സയിലേക്ക് പുറപ്പെടുന്ന ഫ്ലോട്ടില്ലകൾ മുന്നോട്ട് വെക്കുന്ന ആശയം വളരെ ലളിതമാണ്. ഗസ്സയ്ക്ക് സ്വന്തമായി ഒരു കടലും, കടൽ തീരവുമുണ്ട്. അത് അവർക്ക് സ്വതന്ത്രമായി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. പക്ഷെ ഇസ്രായേൽ അത് ഉപരോധിച്ചു കൊണ്ടിരിക്കുകയാണ്. അത് ഉപരോധിച്ചു നിർത്തുവാൻ ഇസ്രായേലിന് അധികാരമില്ലെന്നും, ഈ ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും, നിയമവിരുദ്ധമാണെന്നും, അതിനാൽ തന്നെ നമ്മൾ അത് ലംഘിക്കുകയാണെന്നും, നമ്മൾ സ്വതന്ത്രമായി ഗസ്സയിലേക്ക് സഞ്ചരിക്കും എന്നുമാണ് ഫ്ലോട്ടില്ലകൾ മുന്നോട്ട് വെക്കുന്ന ആശയം. നിയമപരമായി ഇസ്രായേലിന് അത്തരം കപ്പലുകൾ തടയാൻ യാതൊരു അധികാരവുമില്ല. പക്ഷെ അവർ നിയമ വിരുദ്ധമായി തടയുകയാണ്. ഇസ്രായേലിന്റെ ഉപരോധത്തെ ലംഘിക്കുക എന്ന ദീർഘമായ പദ്ധതിയുടെ ഭാഗമായിട്ടാണ് നിരന്തരം അത്തരം ഫ്ലോട്ടില്ലകൾ ഗസ്സയിലേക്ക് പോകുന്നത്.

യാസർ അറഫാത്ത് 13 November 1974-ന് യൂ. എന്നിൽ വെച്ച് എടുക്കപ്പെട്ട ചിത്രം.(Source - https://news.un.org/en/)
ചോദ്യം : ഷഹീദ് ഇസ്മായേൽ ഹനിയ്യ, ഖാലിദ് മിഷ്അൽ തുടങ്ങിയ ഹമാസിന്റെ പരമോന്നത നേതാക്കളുമായി നേരിട്ട് സംവദിച്ച മനുഷ്യൻ കൂടിയാണല്ലോ താങ്കൾ. താങ്കളുടെ പുസ്തകത്തിൽ ഹനിയ്യയോട് താങ്കളുടെ പെങ്ങൾ മരണപ്പെട്ട വാർത്ത അറിയിക്കുന്ന വൈകാരിക സന്ദർഭം വല്ലാതെ സങ്കടപ്പെടുത്തിയ ഒന്നാണ്. ഈ നേതാക്കളോടൊപ്പമുള്ള നിമിഷങ്ങൾ താങ്കൾക്ക് ഒന്ന് കൂടിയൊന്ന് ഓർത്തെടുക്കാമോ?
ഉത്തരം : ഇസ്മായിൽ ഹനിയ്യ, ഖാലിദ് മിഷ്അൽ തുടങ്ങിയ ആളുകളെ കാണുവാനും, സംസാരിക്കാനുമുള്ള അവസരം ഉണ്ടായിട്ടുണ്ട്. വലിയ പ്രഭാവമുള്ള, അവരുടെ സാന്നിധ്യത്താൽ തന്നെയും ആളുകളെ ആകർഷിക്കാനും, പ്രചോദിപ്പിക്കാനും ശേഷിയുള്ള, അസാധാരണമായ വ്യക്തിത്വങ്ങൾക്ക് ഉടമയായിട്ടുള്ള, അസാധാരണമായ ആജ്ഞാശക്തിയും, സംഘാടനപാടവവുമുള്ള മനുഷ്യരാണ് അവർ. ജീവിതത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധികളെ മറികടന്ന്, അവയെല്ലാം അതിജീവിച്ച് ഒരു വലിയ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന, വെല്ലുവിളികൾ മാത്രം നിറഞ്ഞ ജീവിതവുമായി മുന്നോട്ട് പോകുന്ന മനുഷ്യർ. തീർച്ചയായും അവരുടെ ജീവിതാനുഭവങ്ങളായിരിക്കും അവരുടെ ശക്തിയുടെ ഏറ്റവും വലിയ അടിത്തറ. അവരുടെ പ്രസ്ഥാനത്തിനും ആ ഒരു ശക്തിയും ബലവും അവർക്ക് നൽകാൻ സാധിച്ചിട്ടുണ്ട്. അവരുടെ സാന്നിധ്യം എന്നത് തന്നെ വലിയ ആവേശം പകരുന്ന ഒന്നാണ്. അവരുടെ കൂടെയിരിക്കുമ്പോൾ അവരിലെ ഊർജ്ജം നമ്മിലേക്ക് പ്രവഹിക്കുന്നത് കൂടി നമുക്ക് അനുഭവിക്കാൻ സാധിക്കും.

നെതന്യാഹുവും ട്രമ്പും
ചോദ്യം : പുതിയ കരാറിൽ സൂചിപ്പിക്കുന്നത് പോലെ പുതിയൊരു ഭരണ സംവിധാനത്തിന് ഗസ്സയുടെ ഭരണം കൈമാറിയാൽ ഹമാസിന്റെ ഭാവി എന്താവും? നിലവിലെ പലസ്തീൻ അതോറിറ്റിക്ക് സംഭവിച്ചത് ഈ പുതിയ ഭരണ സംവിധാനത്തിന് സംഭവിക്കില്ല എന്ന് എന്താണ് ഉറപ്പ്?
ഉത്തരം : ഗസ്സയിൽ പുതുതായി രൂപീകരിക്കപ്പെടുന്ന ഭരണ സംവിധാനം എന്തായിരിക്കും എന്നതിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല. പലസ്തീനികൾ അടങ്ങുന്ന ഒരു സ്വതന്ത്ര സമിതിയെ ഭരണം ഏൽപ്പിക്കണം എന്നതാണ് ഹമാസ് മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശം. ആ ഭരണ സംവിധാനം എങ്ങനെ പ്രവർത്തിക്കുമെന്നത് ഭാവിയിൽ കണ്ടറിയേണ്ട കാര്യമാണ്. ഗസ്സയിൽ മറ്റൊരു സ്വതന്ത്ര സമിതി ഭരണം നടത്തുന്നു എന്നത് കൊണ്ട് അത് ഹമാസിനെ പ്രത്യേകമായി ബാധിക്കാനൊന്നും പോകുന്നില്ല. രാഷ്ട്രീയമായ താത്പര്യമില്ലാത്ത, പലസ്തീനികളോട് മാത്രം താത്പര്യമുള്ള ഒരു സ്വതന്ത്ര സമിതി അധികാരത്തിൽ വരുന്നത് പലസ്തീനികൾക്ക് ഗുണകരമാവാനും സാധ്യതയുണ്ട്.

ഇസ്മായിൽ ഹനിയ്യ, ഖാലിദ് മിഷ്അൽ
ചോദ്യം : 2023 ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ നടത്തിയ വംശഹത്യയിലും, ഇറാനിലെ ട്വിൽഡേ വാറിലും ഇസ്രായേലിന് അവരുടെ ലക്ഷ്യങ്ങൾ ഒന്നും നേടിയെടുക്കാൻ സാധിച്ചില്ല എന്ന് പറയുമ്പോൾ തന്നെയും ലെബനാനിലെ ഹിസ്ബുള്ളയെ ഇല്ലാതാക്കാൻ കഴിഞ്ഞത് അവരുടെ വിജയമല്ലേ? ഹിസ്ബുള്ളയുടെ പതനത്തെ താങ്കൾ എത്തരത്തിലാണ് വിലയിരുത്തുന്നത്?
ഉത്തരം : ഹിസ്ബുള്ളക്കെതിരെ ഇസ്രായേൽ നടത്തിയ ആക്രമണം ഏതാണ്ട് ഫലവത്തായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. ഹിസ്ബുള്ളയുടെ നടുവൊടിക്കുക എന്ന ഇസ്രായേലിന്റെ ലക്ഷ്യം പൂർത്തീകരിക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. ഹിസ്ബുള്ള എന്നത് ഇറാനിന്റെ സഹായത്തിലും, ഇറാനിന്റെ ആയുധ പിന്തുണയിലും വലിയ തോതിൽ ആശ്രയിച്ച് നിൽക്കുന്ന സംഘടനയാണ്. ഇറാനിൽ നിന്ന് ഹിസ്ബുള്ളയ്ക്കുള്ള ആയുധങ്ങളും, സഹായങ്ങളും, സന്നാഹങ്ങളും വന്നിരുന്നത് സിറിയ വഴിയായിരുന്നു. സിറിയയിലെ ബഷാറുൽ അസദ് സർക്കാർ നിലം പതിച്ചതോടുകൂടി ഹിസ്ബുള്ളയുടെ പ്രധാനപ്പെട്ട സപ്ലൈ ലൈൻ കട്ട് ചെയ്യപ്പെട്ടു. അത് കൊണ്ട് ഇറാനിന്റെ പിന്തുണ ഭൗതിക അർത്ഥത്തിൽ നഷ്ടപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായി. രണ്ടാമത്തേത്, ഹിസ്ബുള്ളയുടെ കേഡറുകളെ ഉന്നം വെച്ച് നടത്തിയിട്ടുള്ള പേജർ ആക്രമണം ഹിസ്ബുള്ള ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു എന്ന് മാത്രമല്ല അവരുടെ ആത്മവിശ്വാസത്തെ സമ്പൂർണ്ണമായി തകർക്കുന്ന ഒരു ഘടകം കൂടിയായി അത് മാറി എന്നതാണ്. ഹിസ്ബുള്ളയുടെ പരസ്പര ആശയവിനിമയ സംവിധാനത്തിനകത്ത് മൊസാദിന് അല്ലെങ്കിൽ ഇസ്രായേലിന് കടന്ന് കയറാനും, ആക്രമണം നടത്താനും പറ്റിയെന്നുള്ളതും, ഹസൻ നസ്രുള്ള അടങ്ങുന്ന ഹിസ്ബുള്ളയുടെ പരമോന്നത നേതാക്കൾ വസിക്കുന്ന ബങ്കറിലേക്ക് ബോംബ് വർഷിച്ച് ഇസ്രായേലിന് അവരെ വധിക്കാൻ സാധിച്ചു എന്നതും ഹിസ്ബുള്ളയുടെ ആത്മവിശ്വാസത്തെ അങ്ങേയറ്റം ദുർബലമാക്കിയിട്ടുണ്ട്. അതേ സമയം ലെബനാനിലെ ഷിയാ മുസ്ലീങ്ങൾക്കിടയിലുള്ള ജനകീയ പിന്തുണ ഇപ്പോഴും അവർക്ക് ലഭിക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. പക്ഷെ, ഭൗതിക അർത്ഥത്തിൽ വലിയ തിരിച്ചടി തന്നെയാണ് ഹിസ്ബുള്ള നേരിട്ടിട്ടുള്ളത്. അവരത് മറികടന്ന് തിരിച്ചു വരാൻ കാലങ്ങൾ എടുത്തെന്ന് വരാം.

സി ദാവൂദ് ഇസ്മായിൽ ഹാനിയ്യയോടൊപ്പം ('ഗസ്സ പോരാളികളുടെ പറുദീസ' എന്ന സി ദാവൂദിന്റെ പുസ്തകത്തിൽ നിന്ന്)
ചോദ്യം : തൂഫാനുൽ അഖ്സ നടപ്പിലാക്കപ്പെട്ട രീതിയിൽ ഇസ്ലാമിക ധാർമ്മികതയ്ക്ക് നിരക്കാത്ത സംഗതികൾ ഉൾക്കൊള്ളുന്നു എന്ന വിമർശനത്തെ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഉത്തരം : തൂഫാനുൽ അഖ്സയുമായി വന്നിട്ടുള്ള വിമർശനങ്ങളിൽ ഒന്നാണ് സിവിലിയൻ കൂട്ടക്കൊലകൾ. പിന്നെ ഇസ്രായേൽ - അമേരിക്കൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന തെറ്റായ പ്രചരണങ്ങളും. ഒക്ടോബർ - 7ന് സംഭവിച്ച സംഗതികളുടെ സൂക്ഷ്മ വിശദാംശങ്ങൾ പുറത്ത് വരേണ്ടതുണ്ട്, ഹമാസിന്റെ ഭാഗത്ത് നിന്ന് അതുമായി ബന്ധപ്പെട്ടുള്ള വിശദീകരണങ്ങളൊന്നും വന്നിട്ടില്ല. പക്ഷെ അതേ സമയം അവിടെയുള്ള സ്ത്രീകളടങ്ങുന്ന സിവിലിയന്മാർ കൊല്ലപ്പെട്ടത്, ഇസ്രായേൽ തന്നെ നടത്തിയിട്ടുള്ള 'ഹാനിബൾ ഡോക്ട്രിൻ' അഥവാ, സ്വന്തം ആളുകളെ കൊന്നിട്ട് ശത്രുക്കളെ വധിക്കുക എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് എന്ന പഠനവും, അന്വേഷണാത്മക റിപ്പോർട്ടുകളുമൊക്കെ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്.
ചോദ്യം : പുതിയ സാഹചര്യത്തിൽ പലസ്തീൻ പ്രശ്നം എങ്ങനെയാണ് പരിഹരിക്കപ്പെടാൻ സാധ്യത?
ഉത്തരം : ഏത് സാഹചര്യത്തിലാണെങ്കിലും പലസ്തീൻ പ്രശ്നം പരിഹരിക്കാൻ ഒറ്റ പരിഹാരമേയുള്ളൂ, അത് പലസ്തീൻ സ്വതന്ത്രമാവുക എന്നതാണ്. പലസ്തീൻ സ്വതന്ത്രമാവുക എന്നതിൽ കുറഞ്ഞ ഒരു ഫോർമുല കൊണ്ടും ഈ പ്രശ്നം പരിഹരിക്കപ്പെടുകയില്ല.

R