Muhammed Rishin Rashid T

രണ്ടായിരത്തി പതിമൂന്ന് നവംബർ പതിമൂന്നിന് വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മാച്ചിനൊടുവിൽ ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്ററായ സച്ചിൻ ടെൻഡുൽകർ തന്‍റെ നീണ്ട ഇരുപത്തിനാല് വർഷത്തെ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചു. 664 മത്സരങ്ങളിൽ 34,357 റൺസ്, അതിലേക്കുള്ള യാത്രയിൽ 100 സെഞ്ച്വറികൾ. ആർക്കും തൊടാനാവാത്തത്ര ഉയരത്തിൽ എത്തിയ ശേഷം അദ്ദേഹം ഇന്ത്യൻ ജേഴ്‌സി അഴിച്ചു വെച്ചു.
അന്ന് ആരും കരുതിയില്ല അദ്ദേഹം പടുത്തുയർത്ത റെക്കോർഡുകൾ തകർക്കപ്പെടുമെന്ന്. അതെല്ലാം ചെന്ന് പതിക്കുന്നത് ഒറ്റ പേരിലേക്ക് " വിരാട് കോഹ്ലി ".
പലരും അദ്ദേഹത്തെ 'രണ്ടാം സച്ചിൻ' എന്ന് വിശേഷിപ്പിക്കുമ്പോഴും എനിക്കിഷ്ടം 'ആദ്യ കോഹ്ലി' എന്ന് വിശേഷിപ്പിക്കാനാണ്. ക്രിക്കറ്റിനോട് ഇത്രെയും പാഷൻ ഉള്ള കളിക്കാരൻ വേറെ ഉണ്ടോ എന്നത് സംശയമാണ്. അദ്ദേഹത്തിന്‍റെ ബാറ്റിംഗ് വാക്കുകൾ കൊണ്ട് വർണിക്കുക എന്നത് അസാധ്യമാണ്. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഏകദിന വേൾഡ് കപ്പിൽ ന്യൂസിലണ്ടിനെതിരായ മത്സരത്തിൽ കോഹ്ലി 50 ഏകദിന സെഞ്ച്വറി എന്ന നാഴികക്കല്ല് സ്വന്തമാക്കിയത് സച്ചിന്‍റെ (49 സെഞ്ച്വറി) റെക്കോർഡ് തകർത്തു കൊണ്ടാണ്. പതിനാറ് വർഷം കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ എൺപത് ഏകദിന സെഞ്ച്വറികളായതോടെ '100' എന്ന മാജിക് നമ്പറിലേക്ക് ഇരുപത് സെഞ്ച്വറികളുടെ ദൂരം. മുപ്പത്തിഅഞ്ചു വയസ്സ് പിന്നിട്ട അദ്ദേഹം ഇനിയെത്ര നാൾ രാജ്യത്തിനായി കളിക്കുമെന്ന് അറിയില്ല. അദ്ദേഹത്തിന്‍റെ ബാറ്റിംഗ് ഇനിയെത്ര നാളെന്നും അറിയില്ല. അദ്ദേഹം ക്രീസിൽ ഉള്ളിടത്തോളം കാലം അദ്ദേഹത്തിനായി ആർത്തുവിളിക്കാൻ ഞാനുമുണ്ടാവും. ഞാൻ ഒരിക്കലും സച്ചിൻ എന്ന പ്രതിഭയെ താഴ്ത്തി കാണുന്നില്ല. 'സച്ചിനോളം സച്ചിൻ മാത്രം'.
Muhammed Rishin Rashid T
Muhammed Rishin Rashid T





