Shazim Gafoor

1400 വർഷങ്ങൾക്കു മുമ്പ് തന്നെ ഇറക്കപ്പെട്ട പരിശുദ്ധ ഖുർആൻ ! അതിൽ ആധുനിക ശാസ്ത്രജ്ഞർ കണ്ടെത്തിയ കാര്യങ്ങൾ പണ്ടേ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ കാര്യം ആധുനിക കാലഘട്ടത്തിൽ ചർച്ചയാകുന്ന ധാരാളം വിമർശനങ്ങൾ സൃഷ്ടിക്കപ്പെട്ടതുമായ ഒരു കാര്യമാണ്. പൊതുവേ അമുസ്ലിങ്ങൾക്ക്, അല്ലെങ്കിൽ മുസ്ലീങ്ങളെ തന്നെ അത്ഭുതപ്പെടുത്തിയ ഒരു പ്രധാന വിഷയം തന്നെയാണിത്. ചോദ്യങ്ങളും ഉത്തരങ്ങളുമായി തന്നെ ചർച്ച ചെയ്യാം.
1) ഖുർആനിന് എങ്ങനെ ഭാവികാര്യങ്ങൾ അറിയാൻ പറ്റുന്നു? ശാസ്ത്രമുപയോഗിച്ചിട്ടാണോ?
ഉത്തരം: അല്ല കാരണം ശാസ്ത്രം കണ്ടുപിടിക്കുന്നതൊന്നും ഭാവി കാര്യങ്ങൾ അല്ല. അതിൽ ഭൂമി എന്ന് തുടങ്ങിയോ അപ്പോളൊക്കെ വർത്തമാനത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് പറയപ്പെടാറുള്ളത്. ഉദാഹരണം "എല്ലാ ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നു " ഇതൊക്കെ പണ്ടേ നടക്കുന്നതാണ് അതായത് ഇതൊക്കെ എപ്പോൾ സൃഷ്ടിക്കപ്പെട്ടോ അത് തൊട്ട്.
2 ) ഇതെങ്ങനെ മനുഷ്യനായ ഒരു പ്രവാചകന് അറിയാൻ സാധിക്കുന്നത് അദ്ദേഹം ഒരു ശാസ്ത്രജ്ഞനാണോ?
ഉത്തരം: തീർച്ചയായും അല്ല , ഖുർആൻ എന്നത് അല്ലാഹുവിൻറെ വചനമാണ്. അവനാണ് ഇതൊക്കെ സൃഷ്ടിച്ചത്.
Shazim Gafoor
Shazim Gafoor





