Things you might find hidden in my ears - Mal

Mosab Abu Toha

i
എന്‍റെ ചെവികൾ തുറന്നാൽ,
അതിനെ മെല്ലെ തലോടുക.
എന്‍റെ അമ്മയുടെ ശബ്ദം നീണ്ടുനിൽക്കുന്നതായിട്ട് നിങ്ങൾ കണ്ടേക്കാം,
എന്‍റെ സമനില വീണ്ടെടുക്കാൻ സഹായിക്കുന്ന പ്രതിധ്വനി
എനിക്ക് തലകറക്കം അനുഭവപ്പെടുമ്പോൾ എന്‍റെ ബോധത്തെ തിരികെ വിളിക്കുന്ന ആ ശബ്ദം.
അറബിക് ഗാനങ്ങളും
എന്നോടുതന്നെ ചൊല്ലുന്ന ഇംഗ്ലീഷ് കവിതകളും
അല്ലെങ്കില്‍ പിന്നിലെ ചിലച്ച പക്ഷികൾക്ക് ഞാൻ പാടിക്കൊടുത്തത്.
എന്‍റെ ചെവികളെ തിരിച്ച് തുഞ്ഞും നേരം, എല്ലാം തിരികെ വെയ്ക്കുവാൻ മറക്കരുതേ.
പുസ്തകങ്ങൾ ഒരുക്കി വെക്കും പോലെ, ആദ്യമുണ്ടായിരുന്നത് പോലെ.
ii
ഡ്രോണിൽ നിന്ന് മുഴങ്ങുന്ന ശബ്ദം,
F-16 ൻ്റെ ഗര്‍ജ്ജനം,
വീടുകളിൽ ബോംബുകൾ വീഴുന്നതിൻ്റെ അലർച്ച,
പാടങ്ങളിലും പിന്നെ ശവങ്ങളിലും
റോക്കറ്റുകൾ പറന്നകലുന്ന-
തിൽ നിന്നെല്ലാം എൻ്റെ കുഞ്ഞു ചെവിയെ വിടൂ.
എൻ്റെ മുറിവുകളിൽ നിങ്ങളുടെ പുഞ്ചിരിയുടെ സുഗന്ധം പൂശൂ
എന്നെ എഴുന്നേൽപ്പിക്കുവാൻ ജീവിതത്തിൻ്റെ ഗാനത്തെ എന്നിൽ കുത്തിവെയ്ക്കൂ
മൃദുവായി ചെണ്ട കൊട്ടുക, എൻ്റെ മനസ്സും നിങ്ങളോടൊപ്പം നൃത്തം ചെയ്യട്ടേ
എൻ്റെ ഡോക്ടറേ, രാവും പകലും.

ALJazeera
ALJazeera
Mosab Abu Toha
Mosab Abu Toha

R