Fikr blogs

Varam unit

Fikr blogs

Varam unit

മൂന്ന്

മൂന്ന്

K SHABAS HARIS

Horegallu part 3

ബംഗ്ലാവിലെ അത്യാവശ്യം വലിയ മുറിയിലെ കുളിമുറിയിൽ സാം കുളിക്കുന്നതിനായി ചെന്നു. സാം കുളിക്കാനായി കുളിമുറിയിൽ കയറിയതിന് ശേഷം മുറിയിൽ തനിച്ചായ ഇട്ടൂപ്പ് അലസമായി കൊണ്ട് മുറിക്ക് ചുറ്റിലേക്കുമൊന്ന് നോക്കി. പഴക്കം ചെന്ന അലമാറയിക്കകത്ത് പുരുഷന്റേതെന്ന് തോന്നിക്കുന്ന വസ്ത്രങ്ങൾ വളരെ വൃത്തിയായി ഒതുക്കി വച്ചിട്ടുണ്ട്. അലമാറയുടെ വലത് ഭാഗത്തായി ഏതാണ്ട് മുറിയുടെ ഒരു മൂലയോട് ചേർന്ന് ഒരു മേശയും രാത്രി കുടിക്കാനുള്ള വെള്ളവും. ഇട്ടൂപ്പിനെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ജനാലയോട് ചേർന്ന് നിൽക്കുന്ന പഴയ ഒരു കണ്ണാടിയാണ്. കൊത്ത് പണിയാൽ മനോഹരമാക്കപ്പെട്ട പട്ടികയ്ക്കുള്ളിൽ സ്ഫടികം അതിന്റെ എല്ലാ അന്തസ്സും പുറത്തെടുത്ത് ജ്വലിച്ച് നിൽക്കുന്നു. ഇട്ടൂപ്പ് വെറുതെ ആ കണ്ണാടിക്ക് മുന്നിലേക്ക് ചെന്ന് നിന്നു. ഈ അടുത്തായി മേഘ്ന പരിഹസിച്ച് തുടങ്ങിയ തന്റെ പൊടി മീശയിലൂടെ അവൻ വെറുതെ വിരലോടിച്ചു. അവസാനമായി അവളോടൊപ്പം ചെലവഴിക്കാനിരിക്കുന്ന മൂന്ന് ദിവസത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഇട്ടൂപ്പ്. ദിവസങ്ങൾ വന്നെത്തി... മൂന്ന് ദിവസങ്ങൾക്ക് മൂന്ന് നൂറ്റാണ്ടുകളുടെ ദൈർഘ്യം നൽകേണമേ പിതാവേ എന്ന് ഇട്ടൂപ്പ് നൂറ്റാണ്ടുകൾ പഴക്കം ചെന്ന കണ്ണാടിക്ക് മുന്നിൽ നിന്ന് കൊണ്ട് പ്രാർത്ഥിച്ചു!

കുളിച്ചിറങ്ങിയ സാമിന് പിന്നാലെ ഇട്ടൂപ്പും കുളിമുറിയിൽ പ്രവേശിച്ചു. “വേർ ആർ യു?” ഹീറ്ററിലെ വെള്ളം പതിയെ ബക്കറ്റിൽ വീഴുന്നതിനിടയിൽ കുളിമുറിയിലായിരുന്ന ഇട്ടൂപ്പ് മേഘ്നയ്ക്ക് ടെക്സ്റ്റ് ചെയ്തു. താനിരിക്കുന്ന മുറിയുടെ ഫോട്ടോ അവൾ മറുപടിയായി അയച്ചു.

“ഒരു വാക്കിന് പോയിക്കൂടെ?”

“ഉം.”

“ദെൻ വെയിറ്റ്, ഞാൻ അങ്ങട് വരാം.”

“ടെക്സ്റ്റ് മി വെൻ യു ആർ ഡൌൺ, ഐ വിൽ ബി ദെയർ ഇൻ കോർട്യാർഡ്”

“ഓക്കെ”

മഞ്ഞിനിടയിൽ നിന്ന് ഇട്ടൂപ്പിന്റെ ചുണ്ടിൽ നിന്ന് പുറത്തേക്ക് ഒഴുകിയ പുകയെ ഇരുട്ടിന് വേർത്തിരിച്ചെടുക്കാൻ സാധിച്ചില്ലെങ്കിലും നിലാവിന്റെ വെളിച്ചത്തിൽ ഇട്ടൂപ്പിന്റെയും മേഘ്നയുടെയും നിഴലുകൾ നീങ്ങുന്നത് വ്യക്തമായിരുന്നു. കൊടൈക്കനാലിലെ കൊടും തണുപ്പിൽ നിന്നും ട്രിപ്പിൾ ഫൈവ് ഇട്ടൂപ്പിന് താത്കാലികാശ്വാസം നൽകി. അവസാനത്തെ രണ്ട് പുകക്ക് വേണ്ടി മേഘ്ന ഇട്ടൂപ്പിന് നേർക്ക് കൈ നീട്ടി.

“യു ജസ്റ്റ് ടുക് യുവർ മെഡിസിൻ? റൈറ്റ്???” മേഘ്നയോട് താൻ കാണിക്കുന്ന കരുതലിന്റെ അങ്ങേയറ്റം വെളിവാക്കി കൊണ്ടവൻ ചോദിച്ചു.

“ഡോണ്ട് ബി മൈ ഫാദർ”

നടത്തം എങ്ങോട്ടെന്നില്ലാതെ തുടർന്ന് കൊണ്ടേയിരുന്നു. ഒപ്പം മൌനവും. പരസ്പരം ഒന്നും മിണ്ടാതെയുള്ള നടത്തം ബംഗ്ലാവിന്റെ അതിർത്തിയും വിട്ട് ഒരുപാട് ദൂരം സഞ്ചരിച്ച് കഴിഞ്ഞിരുന്നു. മൌനം തുടരുമ്പോഴും മേഘ്നയിലെ ഓർമ്മകൾ നിശബ്ദമായി ബഹളം വച്ചു. ചെറിയ ശബ്ദങ്ങൾ കേൾക്കുമ്പോൾ പോലും കൈ വിരലുകൾ കാതുകളിലേക്ക് അടക്കി പിടിച്ചു ഭയത്താൽ കണ്ണുകൾ ഇറുക്കിയടക്കുന്ന ഇട്ടൂപ്പിന്റെ കുട്ടിക്കാലത്തെ മുഖം മേഘ്നയോർത്തു. പഠനത്തിലോ കായികത്തിലോ താത്പര്യമില്ലാതെ മേഘ്നയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഇട്ടൂപ്പിന്റെ കൌമാരത്തെ കുറിച്ചും അവളോർത്തു. ഇട്ടൂപ്പിന്റെ അപ്പനെ കുറിച്ച് ആരാധനയാൽ ചോദിക്കുമ്പോഴൊക്കെയും നീണ്ട മൌനം മാത്രം മറുപടി നൽകുന്ന ഇട്ടൂപ്പെന്ന മനുഷ്യനെ കുറിച്ചും അവളന്നേരം ഓർത്തു. ഓർമ്മകളിൽ നീറി മേഘ്നയുടെ നടത്തം ഇട്ടൂപ്പിനൊപ്പം തുടർന്നു. ഈ നിമിഷത്തിന്റെ സൌന്ദര്യത്തെ തിരിച്ചറിയാതെ പോയ അനേകം മനുഷ്യരിൽ നിഴലിക്കുന്ന ദുഖം ഇട്ടൂപ്പ് മേഘ്നയുടെ മുഖത്ത് ദർശിച്ചു.

ചെറിയ ശബ്ദങ്ങൾ കേൾക്കുമ്പോൾ പോലും കൈ വിരലുകൾ കാതുകളിലേക്ക് അടക്കി പിടിച്ചു ഭയത്താൽ കണ്ണുകൾ ഇറുക്കിയടക്കുന്ന ഇട്ടൂപ്പിന്റെ കുട്ടിക്കാലത്തെ മുഖം മേഘ്നയോർത്തു. പഠനത്തിലോ കായികത്തിലോ താത്പര്യമില്ലാതെ മേഘ്നയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഇട്ടൂപ്പിന്റെ കൌമാരത്തെ കുറിച്ചും അവളോർത്തു. ഇട്ടൂപ്പിന്റെ അപ്പനെ കുറിച്ച് ആരാധനയാൽ ചോദിക്കുമ്പോഴൊക്കെയും നീണ്ട മൌനം മാത്രം മറുപടി നൽകുന്ന ഇട്ടൂപ്പെന്ന മനുഷ്യനെ കുറിച്ചും അവളന്നേരം ഓർത്തു.

ഈ നിമിഷത്തെ സൌന്ദര്യത്തെ തിരിച്ചറിയാതെ പോയ അനേകം മനുഷ്യരിൽ നിഴലിക്കുന്ന ദുഖം ഇട്ടൂപ്പ് മേഘ്നയുടെ മുഖത്ത് ദർശിച്ചു.

ദുഖത്തിന്റെ പൊരുളെന്തെന്നറിയുവാനുള്ള ഭയം അവനെ വേട്ടയാടിയത് കൊണ്ടാവണം അവനും ഒന്നും മിണ്ടാതെ അവളോടൊപ്പമുള്ള നടത്തം തുടർന്നു. ആ നിമിഷത്തിൽ മേഘ്നയ്ക്ക് ഇട്ടൂപ്പിൽ നിന്ന് ഒന്ന് മാത്രം അറിഞ്ഞാൽ മതിയെന്നായിരുന്നു,

‘ഈ നിമിഷങ്ങളത്രയും ഓർമകളായി തീരുന്ന നാളെയിൽ എന്നോടൊപ്പമുള്ള ഏത് നിമിഷമാണ് സുഹൃത്തേ നീ ആദ്യം ഓർത്തെടുക്കുക?!’ അവൾ വീണ്ടും വീണ്ടും ചോദ്യത്തെ കുറിച്ച് ആലോചിച്ചതല്ലാതെ അത് ചോദിക്കാൻ മെനക്കെട്ടില്ല. ഒരു നാൽക്കവലയിൽ വച്ച് ഇരുവരും തിരിച്ച് ബംഗ്ലാവിലേക്ക് നടക്കാൻ തീരുമാനിച്ചു. സമയം അപ്പോഴേക്കും ഏറെ വൈകിയിരുന്നു. മൌനവും നിലാവും ഒരുപോലെ സാന്നിധ്യം അറിയിച്ച ആ തിരിച്ചു നടത്തത്തിനൊടുക്കം ഇരുവരും ബംഗ്ലാവിൽ എത്തിച്ചേർന്നു. എട്ട് വർഷത്തെ സൌഹൃദത്തിന്റെ ഇടയിൽ മേഘ്ന ഒരിക്കൽ മാത്രം പറഞ്ഞിട്ടുള്ള കഥയിലെ ഷഡിന്റെ വാതിൽ ആ പാതിരാത്രിയിൽ വലിയ ശബ്ദത്തോടെ മേഘ്ന ഇട്ടൂപ്പിനായി തുറന്നു.

ചെറിയ ശബ്ദങ്ങൾ കേൾക്കുമ്പോൾ പോലും കൈ വിരലുകൾ കാതുകളിലേക്ക് അടക്കി പിടിച്ചു ഭയത്താൽ കണ്ണുകൾ ഇറുക്കിയടക്കുന്ന ഇട്ടൂപ്പിന്റെ കുട്ടിക്കാലത്തെ മുഖം മേഘ്നയോർത്തു. പഠനത്തിലോ കായികത്തിലോ താത്പര്യമില്ലാതെ മേഘ്നയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഇട്ടൂപ്പിന്റെ കൌമാരത്തെ കുറിച്ചും അവളോർത്തു. ഇട്ടൂപ്പിന്റെ അപ്പനെ കുറിച്ച് ആരാധനയാൽ ചോദിക്കുമ്പോഴൊക്കെയും നീണ്ട മൌനം മാത്രം മറുപടി നൽകുന്ന ഇട്ടൂപ്പെന്ന മനുഷ്യനെ കുറിച്ചും അവളന്നേരം ഓർത്തു.

(തുടരും)

canva.com

canva.com

K SHABAS HARIS

K SHABAS HARIS

R

Create a free website with Framer, the website builder loved by startups, designers and agencies.