انقلاب - translated poems of Hasrat Mohani

Hasrat Mohani

'ഇങ്ക്വുലാബ് സിന്ദാബാദ് ' എന്ന പ്രശസ്ത രാഷ്ട്രീയ മുദ്രാവാക്യം ഉപയോഗത്തിൽ കൊണ്ടു വന്ന സ്വാതന്ത്ര്യ സമര നേതാവാണ് 'ഹസ്രത്ത് മൊഹാനി'. അദ്ദേഹത്തിന്റെ 'കുല്ലിയത്തെ ഹസ്രത്ത്' എന്ന പുസ്തകത്തിൽ നിന്ന് തർജ്ജമ ചെയ്യപ്പെട്ട വരികൾ:
*****
പിറന്നു വീണ മണ്ണിൻ വിമോചനസ്വപനം ഉണ്ടെല്ലാവർക്കും
അധരങ്ങളതിനായി ഉള്ളുരുകുമ്പോഴും അധികാര മോഹം മായുന്നില്ലൊരിക്കലും
ആദർശത്തിൻ രക്തസാക്ഷിയാകണമെങ്കിൽ
ശരീര ബന്ധനങ്ങളിൽ നിന്ന് സ്വയം മോചിതനാകൂ.
*****
ചങ്ങലക്കെട്ടിലും ജയിൽപൂട്ടിലും ഞങ്ങളിലെയിച്ഛയായി വിമോചനം,
സത്യവുമ്മിഥ്യയും ഓർത്തുദ്ദരിക്കുന്ന നാവ് തന്നെയിത്.
സ്വേച്ഛാധിപതിക്കായി ഈ നെറ്റിത്തടം വീഴില്ലൊരിക്കലും,
സുജൂദിൽ മാത്രമായി ഇന്നത് സന്തുഷ്ടത അറിയുന്നു.
കിരീടമോഹവും സ്വർണദാഹവും ഞങ്ങൾക്കപരിചിതർ
മാനവർക്കുടയനായവന് അടിമയായി ജീവിക്കുന്നവർ.
രൗദ്രമാം രാത്രി നീങ്ങി പുലർകാലം ഉദിക്കും
പ്രത്യാശയും ഹൃദയത്തിൻ സാക്ഷ്യവും അത് തന്നെ.

R