Fikr blogs

Varam unit

Fikr blogs

Varam unit

പന്ത്രണ്ട്

പന്ത്രണ്ട്

K SHABAS HARIS

ദൈവത്തിലേക്കുള്ള ഭാഷ കണ്ണീരാണെന്ന് തിരിച്ചറിഞ്ഞ സായിപ്പ് കൊടൈക്കനാലിലെ പഴയ പള്ളിയിലെ പുതിയ പരവതാനിയിൽ മുട്ട് കുത്തിയിരുന്ന് എന്തിനെന്നില്ലാതെ കരഞ്ഞു. മുന്നിലെ കുരിശിൽ മുൾ കിരീടം ചൂടിയ യേശുവിന്‍റെ സഹതാപം നിറഞ്ഞ കണ്ണുകൾ സായിപ്പിലേക്ക് നീണ്ടു. ആൾത്താരയിൽ ഉരുകി തീർന്ന മെഴുകുതിരികൾ സായിപ്പിന്‍റേത് പോലെയുള്ള അനേകം മനുഷ്യരുടെ ദുഖത്തെ അടയാളപ്പെടുത്തുന്നുണ്ടായിരുന്നു. അയാൾ ജീവിതത്തിൽ ആദ്യമായി തന്‍റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം നടത്തി. ആ തിരിഞ്ഞ് നോട്ടം തികച്ചും സത്യസന്ധമായിരുന്നു. അതിൽ മറ്റുള്ളവരെ കുറിച്ചുള്ള കുറ്റപ്പെടുത്തലുകളില്ല, തന്‍റെ തെറ്റുകൾക്കുള്ള ന്യായീകരണവും ആ പുനർവിചിന്തനത്തിൽ കണ്ടെത്താൻ പറ്റി കൊള്ളണമെന്നില്ല. എല്ലായിപ്പോഴും പോലെ അന്നേ ദിവസം അയാൾ വിധിയെ പഴിചാരിയില്ല. ആ തിരിഞ്ഞു നോട്ടത്തിൽ ആകെ ഉണ്ടായിരുന്നത് അയാൾക്ക് പിഴച്ചു പോയ തീരുമാനങ്ങളായിരുന്നു. ചുറ്റിലുമുള്ള ലോകത്തോട് അയാൾ കാട്ടിയ അനീതികളായിരുന്നു. കലാപത്തിനിടയിലെ പിന്തിരിഞ്ഞോട്ടത്തിനിടയിൽ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ ചോര കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിക്കാൻ തീരുമാനിച്ച തന്‍റെ മനസ്സിന്‍റെ ക്രൂരതയെ കുറിച്ചോർത്ത് സായിപ്പ് കർത്താവിന്‍റെ മുന്നിൽ വിങ്ങി... ആൾത്താരയിൽ ഉരുകി തീർന്ന മെഴുകുതിരി കണക്കെ സായിപ്പിന്‍റെ മനസ്സുരുകി. ദൈവ ലോകത്തിൽ നിന്നുള്ള പാപ മോചനത്തിനായി കേഴവേ സായിപ്പിന്‍റെ മുന്നിൽ മെത്രാൻ പ്രത്യക്ഷപ്പെട്ടു. മെത്രാന്‍റെ അലക്കി തേച്ച വെള്ള ലോഹ തുണിയിലേക്ക് സായിപ്പിന്‍റെ കണ്ണീർ ഒരു പ്രളയം മാതിരി വന്നു പതിച്ചു. ദൈവത്തിന്‍റെ കാരുണ്യത്തെ കുറിച്ചോർത്ത് നിരാശപ്പെടാതെ സഹോദരാ എന്ന് മെത്രാൻ സമാശ്വസിപ്പിച്ചെങ്കിൽ കൂടിയും, സായിപ്പിന്‍റെ കണ്ണീരിന്‍റെ ഒഴുക്കിന് അവസാനം കണ്ടെത്താനായില്ല. ഒരു പുരുഷായുസ്സിൽ കരയാവുന്നത്ര, ഒരുപക്ഷെ അതിനേക്കാൾ കൂടുതൽ സായിപ്പ് കരഞ്ഞു. ഒടുവിൽ കണ്ണീരിനൊപ്പം വാക്കുകളും ഒഴുകി തുടങ്ങി.

“ഈസ് ഗോഡ് റിയല്ലി എക്സിസ്റ്റ് ഫാതർ?”

“ഇഫ് യു ഹേവ് എ ഡൌട്ട് ഇൻ ഇട്ട്, ദെൻ വൈ ആർ യു ഹിയർ?”

“ഡോന്‍റ് നോ... ദിസ് ഈസ് ദി ഓൺലി പ്ലേസ് വേർ ഐ കാൻ ക്രൈ, ദിസ് ഈസ് തി ഓൺലി പ്ലേസ് വേർ ഐ ഫീൽ ലവ്, പീസ്, കമ്പാഷൻ... ദിസ് ഈസ് ദി ഓൺലി പ്ലേസ് വേർ ഐ ആം നോട്ട് എലോൺ!”

“ഡോന്‍റ് നോ... ദിസ് ഈസ് ദി ഓൺലി പ്ലേസ് വേർ ഐ കാൻ ക്രൈ, ദിസ് ഈസ് തി ഓൺലി പ്ലേസ് വേർ ഐ ഫീൽ ലവ്, പീസ്, കമ്പാഷൻ... ദിസ് ഈസ് ദി ഓൺലി പ്ലേസ് വേർ ഐ ആം നോട്ട് എലോൺ!”

“സോ, യു ബിലീവ്സിൻ ഗോഡ് ബ്രതർ”

“ഡസ് ദ ഗോഡ് ബിലീവ്സിൻ മി?!” സായിപ്പിന്‍റെ സംഭാഷണം പൂർത്തീകരിച്ച അതേ നിമിഷത്തിൽ മെത്രാൻ അയാളെ തന്നിലേക്ക് ചേർത്ത് പിടിച്ചു, നെറ്റിയിൽ കുരിശ് വരച്ച് വിയർപ്പിനാൽ നനഞ്ഞ സായിപ്പിന്‍റെ തൊലിപ്പുറത്ത് മെത്രാൻ തന്‍റെ ചുണ്ടുകൾ ചേർത്ത് ആശ്വാസത്തിന്‍റെ, സമാധാനത്തിന്‍റെ, സ്നേഹത്തിന്‍റെ അനുരണനങ്ങൾ തൊടുത്തു വിട്ടു. ആ നിമിഷത്തിൽ സായിപ്പ് ലോകത്ത് താൻ തനിച്ചല്ലെന്ന് തിരിച്ചറിഞ്ഞു. ജീവിതത്തെ തിരിച്ചു പിടിക്കുന്നതിനെ കുറിച്ചും, പ്രിയപ്പെട്ടവരെയെല്ലാം ചേർത്ത് പിടിക്കുന്നതിനെ കുറിച്ചും അന്നേരം സായിപ്പ് ചിന്തിക്കാതിരുന്നില്ല.

ഇതേ സമയം സായിപ്പിന് പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയായിരുന്നു. കൂകാൾ കാടിലേക്ക് കമ്പനിയുടെ സൈന്യം ആധിപത്യം അറിയിച്ച് കഴിഞ്ഞിരുന്നു. മൂപ്പന്‍റെ ജനതയോടൊപ്പം തന്‍റെ ആളുകൾക്കെതിരെ സായിപ്പിന്‍റെ വളർത്തു പുത്രൻ അണിനിരന്നു. കറുത്ത മനുഷ്യരോടൊപ്പം ഒരു ചുവന്ന മനുഷ്യൻ വീറോടെ പോരാടി. കലാപത്തിനിടയിൽ തനിക്ക് അനന്തരമായി കിട്ടിയ പൈതൃകത്തിനെതിരെ തന്‍റെ കാമുകിയുടെ ജനതയ്ക്ക് വേണ്ടി വളർത്തു പുത്രൻ എല്ലാം ത്യജിക്കാൻ തയ്യാറായിരുന്നു. വളർത്തു പുത്രനെ സ്വീകരിച്ചതിന് ബട്ലർ മൂപ്പന് നല്കിയ വെടി മരുന്ന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെ നല്ലൊരു പരിധിയോളം തളർത്തി. പോരാട്ടത്തിന്‍റെ ചുവടുകൾക്കിടയിൽ വളർത്തു പുത്രൻ തന്‍റെ പ്രിയപ്പെട്ടവളെ ഒരു സൈന്യാധിപന്‍റെ കുതിരപ്പുറത്ത് അബോധാവസ്ഥയിൽ കണ്ടു. ഒരൊറ്റ ചാട്ടത്തിൽ അവന് എത്തിപ്പിടിക്കാൻ സാധിച്ചത് കുതിരയുടെ വാൽ മാത്രമായിരുന്നു. കുതിര കുളമ്പടിയുടെ ചവിട്ടേറ്റ് തെറിച്ച അവന് ആ നിമിഷം അവന്‍റെ ജീവിതത്തിലെ അവസാന പ്രതീക്ഷയായിരുന്ന പ്രണയിനിയെ നഷ്ടപ്പെട്ടു, ഒപ്പം ബോധവും... മരങ്ങൾ നിലം പതിക്കുന്ന ശബ്ദം കേട്ട് വളർത്തു പുത്രൻ ഞെട്ടിയുണർന്നു. കഴിഞ്ഞ നാല് വർഷ കാലം അവൻ ജീവിച്ച ഇടം മണിക്കൂറുകൾ കൊണ്ട് ആകെ മാറിയിരിക്കുന്നു. മൂപ്പന്‍റെ വീടിന്‍റെ സ്ഥാനത്ത് ഇപ്പോൾ ഫോറസ്റ്റ് ഓഫീസാണ്. അവൻ പാർത്തിരുന്ന വീടിനകത്ത് മരം മുറിക്കാൻ വന്ന പണിക്കാരുടെ സാധന സാമഗ്രികളും. അവന്‍റെ പ്രണയിനി എല്ലായിപ്പോഴും ഇരുന്ന് ബീഡി വലിക്കാറുള്ള ഇടത്തിപ്പോൾ വെള്ള തൊപ്പിയും, ഫ്രോക്കും ധരിച്ച ഒരു ബ്രിട്ടീഷ് സുന്ദരിയെ കാണാം. സൌന്ദര്യത്തിന്‍റെ വശ്യത കൊണ്ടല്ലാതെ, സാഹചര്യത്തിന്‍റെ ഭീകരത കൊണ്ട് വളർത്തു പുത്രൻ ആ വെള്ള ഫ്രോക്ക് കാരിയിലേക്ക് മാത്രമായി നോട്ടത്തെ തടഞ്ഞു നിർത്തി.

കലാപത്തിനിടയിൽ തനിക്ക് അനന്തരമായി കിട്ടിയ പൈതൃകത്തിനെതിരെ തന്‍റെ കാമുകിയുടെ ജനതയ്ക്ക് വേണ്ടി വളർത്തു പുത്രൻ എല്ലാം ത്യജിക്കാൻ തയ്യാറായിരുന്നു.കലാപത്തിനിടയിൽ തനിക്ക് അനന്തരമായി കിട്ടിയ പൈതൃകത്തിനെതിരെ തന്‍റെ കാമുകിയുടെ ജനതയ്ക്ക് വേണ്ടി വളർത്തു പുത്രൻ എല്ലാം ത്യജിക്കാൻ തയ്യാറായിരുന്നു.

“ഹു ആർ യു?”

((തുടരും))

K SHABAS HARIS

K SHABAS HARIS

R

Create a free website with Framer, the website builder loved by startups, designers and agencies.