Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

രണ്ട്

രണ്ട്

K SHABAS HARIS

Horegallu part 2
Horegallu part 2
Horegallu part 2
Horegallu part 2
Horegallu part 2

സായിപ്പും മദാമയും കൊക്കേഴ്സ് വാക്കിലേക്ക് കുതിര വണ്ടിയിൽ നിന്നിറങ്ങുമ്പോൾ, കൂടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‍റെ ഇടയിലെ പിന്തിരിഞ്ഞോട്ടത്തിനിടയിൽ സായിപ്പിന്‍റെ കൈകളിലേക്ക് വന്ന് വീണ ചോര കുഞ്ഞും ഉണ്ടായിരുന്നു.

കലാപത്തിനിടയിലെ ദിനരാത്രങ്ങളിലൊന്നിൽ ശക്തമായി പെയ്തിറങ്ങിയ മഴക്കിടയിൽ വിപ്ലവകാരികളുടെ തോക്കിൻ കുഴലുകളെ ഭയന്ന് എങ്ങോട്ടെന്നില്ലാതെ ഓടുന്നതിനിടയിലാണ് മിന്നലിന്‍റെ വെളിച്ചത്തിൽ സായിപ്പ് ആദ്യമായി വളർത്തു പുത്രന്‍റെ മുഖം കാണുന്നത്. കുഞ്ഞിന്‍റെ നിലവിളിയെയും മറികടന്ന് സായിപ്പ് ഓട്ടം തുടരുന്നതിനിടയിലാണ് മുന്നിൽ വിപ്ലവകാരികളുടെ കൂട്ടം വന്നെത്തിയത്. ബ്രിട്ടൺ അത് വരെയും ചെയ്തുകൂട്ടിയ അനീതികളോട് പകരം ചോദിക്കാൻ സകലതും ത്യജിച്ചിറങ്ങിയ യുവാക്കളുടെ കൂട്ടത്തിന് മുന്നിൽ പതറി പോയ സായിപ്പ് തന്‍റെ ജീവൻ രക്ഷപ്പെടുത്താനുള്ള ഒരേയൊരു മാർഗ്ഗം നിലവിളിച്ചു കരയുന്ന കുഞ്ഞിലാണെന്ന് തിരിച്ചറിഞ്ഞു. വിപ്ലവകാരികളുടെ കാഴ്ച സായിപ്പിലേക്ക് പതിയുന്നതിന് മുന്നേ സായിപ്പ് കുഞ്ഞിന്‍റെ അരികിലേക്ക് ചെന്ന് അവനെ തന്‍റെ മാറോട് ചേർത്ത് പിടിച്ച് മതിലിനോട് ചേർന്നിരുന്നു. ചോരപ്പൈതലിനെയും കൈയിലേന്തി വിറയ്ക്കുന്ന സായിപ്പിനോട് സഹതാപം തോന്നിയ വിപ്ലവകാരികൾ അയാളെ വെറുതെ വിട്ടു. തിരിച്ചു വീട്ടിലേക്ക് മടങ്ങവേ ആ ചോര കുഞ്ഞിനെ അതേ തെരുവിൽ ഉപേക്ഷിക്കുവാൻ സായിപ്പിന്‍റെ മനസ്സ് ആയിരം തവണ പറഞ്ഞെങ്കിൽ കൂടിയും ഏതോ ഒരു ഉൾവിളിയുടെ പ്രേരണയാൽ സായിപ്പ് ആ കുഞ്ഞിനെയും കൊണ്ടാണ് അന്ന് വീട്ടിലേക്ക് കയറി ചെന്നത്. വർഷങ്ങൾക്ക് ശേഷം താൻ കാരണം മദാമയുടെ മുഖത്ത് പുഞ്ചിരി വിടരുന്നത് സായിപ്പ് കണ്ടു. അവൾ ആ കുഞ്ഞിനെ തന്‍റെ മാറോട് ചേർത്തണച്ചു. മുലപ്പാലിന് പകരം അവളുടെ കണ്ണിൽ നിന്നൊലിച്ചിറങ്ങിയ കണ്ണീർ തുള്ളികൾ മാതൃത്വത്തിന് പുതിയൊരു വ്യാഖ്യാനമേകി. എട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിലെ പല പരിശ്രമങ്ങളും ഫലം കാണാതെ നിരാശ മൂടിയിരിക്കുകയായിരുന്ന മദാമയ്ക്ക് ഭർത്താവ് കൊണ്ട് വന്ന കുഞ്ഞ് പ്രതീക്ഷകളുടെ വന്മരമായി തീർന്നു. ചുരുണ്ട മുടിയും, പരന്ന ചുണ്ടുകളും, ചുവന്ന തൊലിനിറവും അവനൊരു അറേബ്യൻ ഘടന നൽകിയെങ്കിൽ കൂടിയും, മക്കളില്ലാത്ത ഇനിയൊരിക്കലും മക്കളുണ്ടാവാൻ സാധ്യതയില്ലാത്ത ബ്രിട്ടീഷ് ദമ്പതികളിൽ നിന്ന് അനന്തരമായി പകർന്ന് കിട്ടിയ ബ്രിട്ടീഷ് സ്വത്വത്തിൽ അവൻ സ്വന്തത്തെ അടയാളപ്പെടുത്താൻ ശ്രമിച്ച് കൊണ്ട് ജീവിത യാത്രയ്ക്ക് തുടക്കം കുറിച്ചു.

"മുലപ്പാലിന് പകരം അവളുടെ കണ്ണിൽ നിന്നൊലിച്ചിറങ്ങിയ കണ്ണീർ തുള്ളികൾ മാതൃത്വത്തിന് പുതിയൊരു വ്യാഖ്യാനമേകി".

കൊടൈക്കനാലിലേക്ക് സായിപ്പിന്‍റെയും മദാമയുടെയും കൂടെ കുതിര വണ്ടി ഇറങ്ങുമ്പോൾ പഴയ ആ കുഞ്ഞിന് ഏതാണ്ട് പതിനാറ് വയസ്സ് തികഞ്ഞിരിക്കണം. കൊക്കേഴ്സ് വാക്കിൽ നിന്ന് മന്നവനൂർ എസ്റ്റേറ്റ് ബംഗ്ലാവിലേക്കുള്ള കുതിര വണ്ടിക്കായി അവർ കാത്തിരുന്നു. കത്തിൽ പറഞ്ഞത് പ്രകാരം വണ്ടി എത്താൻ ഏതാണ്ട് അരമണിക്കൂറോളം ഇനിയും ബാക്കിയുണ്ടെന്ന് തിരിച്ചറിഞ്ഞ സായിപ്പ്, തന്‍റെ പൈപ്പിൽ പുകയില നിറച്ച് തീ കൊടുത്തു. മദാമ ചുറ്റിലുള്ളതിലേക്കൊന്നും ശ്രദ്ധ പതിപ്പിക്കാതെ വളർത്തു പുത്രന്‍റെ വസ്ത്രങ്ങളും, സാധനങ്ങളും നിറച്ച പെട്ടിയിൽ എല്ലാം അതേപടി തന്നെയുണ്ടെന്ന് വീണ്ടും വീണ്ടും നോക്കി ഉറപ്പ് വരുത്തി. കൊടൈക്കനാലിലേക്ക് വൈകീട്ട് നാണിച്ച് വരാറുള്ള മഞ്ഞിലേക്ക് ചെറുക്കൻ പതിയെ നടന്ന് തുടങ്ങി. കോക്കർ സായിപ്പ് പണിത പാതയോരത്തിന്‍റെ അറ്റത്ത് പോയി നിന്ന് അവനുറക്കെ കൂവി. പ്രതിധ്വനിയായി കേട്ട കൂവലുകളിലത്രയും അവൻ അവനെയല്ലാതെ മറ്റാരെയോ കേട്ടു. വീണ്ടും, വീണ്ടും പറ്റാകുന്നത്ര ഉച്ചത്തിൽ അവൻ കൂവി കൊണ്ടേയിരുന്നു. മറുകരയിൽ നിന്നാരോ അവന്‍റത്ര തന്നെ ഉച്ചത്തിൽ വീണ്ടും വീണ്ടും കൂവി.

മമ്മയുടെ തോളിൽ തല വെച്ചുറങ്ങുന്നതിന്‍റെ ഇടയിൽ ചെറുക്കനെപ്പോഴോ ഞെട്ടി എഴുന്നേറ്റു. ചുറ്റിലും ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു. മകനെ തന്നിലേക്ക് ചേർത്ത് പിടിച്ച് കൊണ്ട് മദാമയും നിദ്രയിലാണ്. പുകയാത്ത പൈപ്പ് പല്ലിനിടയിൽ കടിച്ച് പിടിച്ച് കൊണ്ട് സായിപ്പെന്തോ ആലോചിച്ചിരിക്കുകയാണ്. പതിയെ നീങ്ങുന്ന കുതിര വണ്ടി പെട്ടെന്ന് നിന്നു. എസ്റ്റേറ്റ് ബംഗ്ലാവിന്‍റെ ഗെയ്റ്റ് ശബ്ദത്തോട് കൂടി തുറക്കപ്പെട്ടു. ചെറുക്കൻ അത്യാവശ്യം ഉച്ചത്തിൽ തന്നെ ഗെയ്റ്റിന്‍റെ മുകളിലായി തൂക്കിയിട്ട ബോർഡിലെ ഇംഗ്ലീഷ് അക്ഷരങ്ങൾ ചേർത്തു വായിച്ചു. “ഹൊറേഗല്ലു”, എഴുതപ്പെട്ടതിന്‍റെ അർത്ഥം മനസ്സിലാവാതെ പോയ ചെറുക്കൻ അപ്പനെ ഒന്ന് നോക്കി. സായിപ്പ് ഉറങ്ങിക്കിടന്ന മദാമയെ വിളിച്ചെഴുന്നേൽപ്പിച്ചതല്ലാതെ ചെറുക്കന് മറുപടിയൊന്നും നൽകിയില്ല

ചെറുക്കൻ അത്യാവശ്യം ഉച്ചത്തിൽ തന്നെ ഗെയ്റ്റിന്‍റെ മുകളിലായി തൂക്കിയിട്ട ബോർഡിലെ ഇംഗ്ലീഷ് അക്ഷരങ്ങൾ ചേർത്തു വായിച്ചു. “ഹൊറേഗല്ലു”

[തുടരും]

canva.com

canva.com

K SHABAS HARIS

K SHABAS HARIS

R

Create a free website with Framer, the website builder loved by startups, designers and agencies.