ശരീരാനന്ദങ്ങളിലെ ഹിംസാത്മകത
ശരീരാനന്ദങ്ങളിലെ ഹിംസാത്മകത

Azeez nallaveettil

മറ്റിന്ത്യൻ സംസ്ഥാനങ്ങളെയപേക്ഷിച്ച് കേരളം പ്രബുദ്ധമാണെന്ന ധാരണയെ തിരുത്തുന്ന തരത്തിൽ കേരളത്തിലുമീയിടെയായി ഗുണ്ടാസംഘങ്ങളും കൗമാരക്കാർക്കിടയിലെ അക്രമങ്ങളും പെരുകിവരുന്നത് സാമൂഹ്യ ശാസ്ത്രജ്ഞരെയും മന:ശാസ്ത്രജ്ഞരെയും ചിന്തിപ്പിക്കേണ്ടതാണ്. കുറ്റകൃത്യങ്ങൾക്ക് കിട്ടുന്ന നവമാധ്യമ റേറ്റിങും ലൈക്കും കമൻ്റും ഷെയറും മൂല്യച്യുതിയും കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമാകുന്നു. കോട്ടയത്തെ നഴ്സിങ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്ത സംഭവം മുതൽ പിന്നോട്ട് സഞ്ചരിച്ചാൽ കൗമാരക്കാരിലും കൗമാരത്തിൻ്റെയും യൗവനത്തിൻ്റെയും സന്നിഗ്ധാവസ്ഥയിൽ നിൽക്കുന്നവരിലും യുവാക്കളിലും ധാർമികമൂല്യങ്ങൾ കണി കാണാനില്ലെന്നതാണ് വാസ്തവം. മതാനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും മുൻപന്തിയിൽ നിൽക്കുന്നവരിലും സാർവലൗകിക മൂല്യങ്ങൾ പോയിട്ട് മാമൂൽ ധാർമികത പോലും ദൃശ്യമാകുന്നില്ല. തിന്നുക, കുടിക്കുക, ഉറങ്ങുക, ഇൻസ്റ്റഗ്രാമിൽ സെൽഫികളും റീലുകളും തുരുതുരാ പോസ്റ്റ് ചെയ്യുക എന്നതിൽക്കവിഞ്ഞ് ഡോപമൈൻ ധാർമികത യുവാക്കളിൽ ഉൽപാദിപ്പിക്കപ്പെടുന്നില്ലെന്ന് വേണം കരുതാൻ. രക്ഷാകർതൃത്വത്തിൻ്റെ പോരായ്മകളും പരിമിതികളും വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയബോധനരീതികളും കുട്ടികൾക്ക് സാമൂഹ്യപ്രതിജ്ഞാബദ്ധതക്കുറവ് സൃഷ്ടിക്കുന്നു. കുട്ടികളെ വെറും അസറ്റായി കാണുകയും വിദ്യാഭ്യാസമെന്നത് മൂലധനമിറക്കി ലാഭം കൊയ്യുന്ന വെറും വ്യവസായമായി സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നവരുടെ എണ്ണം പെരുകി വരുന്നു. സർവകലാശാലയും വിദ്യാലയവും ക്ലാസ് മുറിയും വെറും ആൾക്കൂട്ടങ്ങളുടെയും പെരുമ്പറ മുഴക്കി നൃത്തം ചെയ്യുന്നവരുടെയും മനം മടുപ്പിക്കുന്ന അക്രമവാസനകളുടെയും താൽക്കാലികാനന്ദാഘോഷത്തിമിർപ്പുകളുടെയും ഹൈഫ്രീക്വൻസി ആരവങ്ങളുടെയും ഉപരിപ്ലവ സാംസ്കാരികകെട്ടുകാഴ്ചകളുടെയും മനഃസാക്ഷിയെ നടുക്കുന്ന ചോരയൊഴുക്കലുകളുടെയും കുരുക്ഷേത്രമായി ഒടുങ്ങുന്നതിന് പിന്നിൽ ബാലാവകാശ കമ്മീഷനുകളുടെയും ചൈൽഡ് ലൈനിൻ്റെയും ദുരുപയോഗവും കാണാതിരിക്കരുത്. ശരീരസൗന്ദര്യവും മെയ്ക്കപ്പും മുഖംമൂടികളും സുപ്രധാന വൽക്കരിക്കപ്പെടുകയും കത്തി, കരി, താടി വേഷങ്ങൾ ആടിത്തിമിർക്കുകയും ചെയ്യുന്ന വെറും കളിത്തട്ടുകളായി കലാലയങ്ങൾ മാറുന്നതിൻ്റെ മന:ശാസ്ത്ര കാരണങ്ങളിലേക്ക് വിദ്യാഭ്യാസ വിചക്ഷണരും മന:ശാസ്ത്ര പണ്ഡിതരും കടക്കേണ്ടതുണ്ട്.
"രക്ഷാകർതൃത്വത്തിൻ്റെ പോരായ്മകളും പരിമിതികളും വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയബോധനരീതികളും കുട്ടികൾക്ക് സാമൂഹ്യപ്രതിജ്ഞാബദ്ധതക്കുറവ് സൃഷ്ടിക്കുന്നു. കുട്ടികളെ വെറും അസറ്റായി കാണുകയും വിദ്യാഭ്യാസമെന്നത് മൂലധനമിറക്കി ലാഭം കൊയ്യുന്ന വെറും വ്യവസായമായി സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നവരുടെ എണ്ണം പെരുകി വരുന്നു".
കൊച്ചിയിലെ ഗ്ലോബൽപബ്ലിക് സ്കൂൾ വിദ്യാർഥിയായിരുന്ന മിഹിറിൻ്റെ ആത്മഹത്യക്ക് (കൊലപാതകത്തിന്) പിന്നിലും റാഗിങാണ്. യഥാർഥപ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് നമ്മളിന്നും ജീവിക്കുന്നത് വെറും 'ബനാന റിപബ്ലിക്കി'ലാണെന്ന് തെളിയിക്കുന്നു. ക്രിമിനലുകൾ കുട്ടികളായി മാറുമ്പോൾ അവർ വെറും കുഞ്ഞുങ്ങളല്ലേ, മൈനറല്ലേ എന്ന് പറഞ്ഞ് സമൂഹത്തിൻ്റെയും കുറ്റകൃത്യങ്ങളുടെയും പ്രായവും അവസ്ഥകളും തമസ്കരിക്കുന്നത് പരിഷ്കൃതസമൂഹത്തിന് ഭൂഷണമല്ല. കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്നല്ല ഇതിനർഥം. മാനസാന്തരമുണ്ടാക്കുന്ന കറക്ഷണൽ ഹോമുകളിലേക്ക് അവരെ മാറ്റണം. അല്ലാതെ കുഞ്ഞു കുറ്റവാളികളെ കൊടും കുറ്റവാളികളാക്കുന്ന തിഹാറിലേക്കോ ഗ്വാണ്ടനാമോയിലേക്കോ സൈബീരിയയിലേക്കോ നാടുകടത്തണമെന്നല്ല. ജയിലിന് പകരം കറക്ഷണൽ തെറാപ്യൂടിക് ഹീലിങ് സെൻറ്റുകൾ വരണം. ക്രിമിനലുകളെ സൃഷ്ടിക്കുന്നത് സമൂഹമാണെന്ന് തിരിച്ചറിഞ്ഞ് വ്യവസ്ഥകളിൽ മാറ്റം കൊണ്ടുവരണം. പാരൻ്റിങ് രീതികളിലും ഭരണകൂട സംവിധാനങ്ങളിലും യഥാർഥ ജനാധിപത്യം തിരിച്ചു വരണം. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും വായനകൾക്കും ചിന്തകൾക്കും അനുസൃതമായ വായനശാലാസംസ്കാരവും ചർച്ചകളും തിരിച്ചു കൊണ്ടുവരണം. കലാലയങ്ങളിലെ ആൻ്റി റാഗിങ് സെല്ലുകൾ സജീവമാകണം. അവയെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് സ്വതന്ത്രമാക്കണം. മുൻ വിധികളോ സ്ഥാപിതതാൽപര്യങ്ങളോയില്ലാത്ത രക്ഷിതാക്കൾക്കും എൻ.ജി.ഒ-കൾക്കും കലാലയങ്ങളുടെ അച്ചടക്കത്തിലും അക്കാദമിക് - ഇതര പ്രവർത്തനങ്ങളിലും ഇടപെടാനുള്ള സ്വാതന്ത്ര്യമുണ്ടാകണം.

റാഗ്ഗിംഗിനിരയായ മിഹിർ അഹമ്മദ്
മിഹിർ ക്രൂരമായി പീഢിപ്പിക്കപ്പെട്ടിട്ടും രക്ഷിതാക്കളോട് എല്ലാം തുറന്നു പറയാനുള്ള ധൈര്യമവനില്ലായിരുന്നു. ആത്മാഹുതി നടത്താനുള്ള ധൈര്യമുണ്ടാവുകയും ചെയ്തു. ആ കുരുന്നിനെ എത്രമാത്രം ഭയപ്പെടുത്തി നിശബ്ദനാക്കിയതായിരിക്കാം, സീനിയർ വിദ്യാർഥികൾ. അർഹമായ ശിക്ഷ കിട്ടാതെ മിഹിറിൻ്റെ ഘാതകർ വിലസി നടന്നാലത് സമൂഹത്തിൻ്റെ സുരക്ഷിതത്വത്തിനും ഭദ്രതക്കും എത്രമേൽ പരിക്കേൽപ്പിക്കുമെന്നത് യാദൃച്ഛികമായിരിക്കില്ല.
കൂണ് പോലെ മുളച്ച് പൊന്തി ആൽമരം പോലെ പടർന്നു പന്തലിച്ച് നിൽക്കുന്ന അൺഎയിഡഡ് സ്വാശ്രയ സ്ഥാപനങ്ങളെ അക്കാദമികമായും അച്ചടക്കസംബന്ധമായും കൃത്യമായി ഓഡിറ്റ് ചെയ്യണം. മന:ശാസ്ത്ര വിദഗ്ധരെയും സാമൂഹ്യ ശാസ്ത്രജ്ഞരെയും അത്തരം കമ്മിറ്റികളിലുൾപ്പെടുത്തണം. അല്ലാത്തപക്ഷം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വെറും വ്യവസായ കേന്ദ്രങ്ങളോ തൊഴിൽശാലകളോ മാത്രമാകും.
റാഗിങ്, റേപ് വാർത്തകൾ ദിനംപ്രതി വർധിച്ചു വരുന്നതിനാൽ അതിനൊരു പബ്ലിക് കൺസെൻ്റ് കിട്ടിയ മാതിരിയുണ്ട്. നമ്മുടെ കുഞ്ഞുങ്ങൾ പാശ്ചാത്യ രാജ്യങ്ങളിലെ കുഞ്ഞുങ്ങളെപ്പോലെ തോക്കെടുത്ത് അധ്യാപകരെയും സഹപാഠികളെയും കൊല ചെയ്യുന്ന വാർത്തകളും അനതിവിദൂരമായിരിക്കില്ല. ഗൺലൈസൻസ് വ്യാപകമാകുന്നതോടെ, പാശ്ചാത്യ രീതികളെല്ലാം ഇവിടെയും ആഗോളവൽക്കരിക്കപ്പെടും.
മുഖ്യധാരാകക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിദ്യാർഥി സംഘടനകൾക്കും മറ്റ് പ്രസ്ഥാനങ്ങൾക്കും റാഗിങിനെതിരെ ഫലപ്രദമായി ഇടപെടാൻ കഴിയും. പക്ഷേ, സർവ സംഘടനകളും ‘ശക്തി’പ്രകടനങ്ങളിലും ഗ്വാ ഗ്വാ വിളികളിലും കാർണിവൽ സാംസ്കാരികതകളിലും ‘അച്ചടക്ക’ പരേഡുകളിലും ഫാഷൻ ഷോകളിലും ഫ്ലാഷ് മോബുകളിലും ഐറ്റം ഡാൻസുകളിലും മാത്രമായി ചുരുങ്ങുകയും ഭാഷയും മാനവികശാസ്ത്രവിഷയങ്ങളും സംസ്കാരവും തമ്മിലുള്ള അന്തരം കൂടുകയും ചെയ്യുന്നതിൻ്റെ ഭവിഷ്യത്ത് ചില്ലറയല്ല. അച്ചടക്കമെന്നത് വെറും വൃത്തിയും യൂണിഫോമും മാത്രമായി വായിക്കപ്പെടുകയും ചോദ്യങ്ങളെ തടയുകയും ഉത്തരങ്ങൾ കേട്ടെഴുതുന്ന വെറും യന്ത്രങ്ങളായി കുട്ടികളെ മാറ്റുകയും ചെയ്യുന്നതിൻ്റെ ദുരന്തമാണിത്. ആഴത്തിലുള്ള വായനയെയും തീസിസ് - ആൻ്റി തീസിസ് - സിന്തസിസ് - ഇൻ്റഗ്രേറ്റഡ് രീതിയെയും കാലഹരണപ്പെടുത്തുകയും ചർച്ചകളും സംവാദങ്ങളും ശിൽപശാലകളും സെമിനാറുകളും വെറും പ്ലേജ്യറിസമോ വോയറിസമോ ആയി അധ:പതിക്കുകയും ചെയ്തിരിക്കുന്നു. തീർത്തും സാംസ്കാരിക വിരുദ്ധമായ ഒരു സമൂഹത്തിൽ ഗവേഷണപ്രബന്ധങ്ങൾ പോലും വെറും കോപ്പിയടിയായില്ലെങ്കിലേ അദ്ഭുതമുള്ളൂ!
"മുഖ്യധാരാകക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിദ്യാർഥി സംഘടനകൾക്കും മറ്റ് പ്രസ്ഥാനങ്ങൾക്കും റാഗിങിനെതിരെ ഫലപ്രദമായി ഇടപെടാൻ കഴിയും. പക്ഷേ, സർവ സംഘടനകളും ‘ശക്തി’പ്രകടനങ്ങളിലും ഗ്വാ ഗ്വാ വിളികളിലും കാർണിവൽ സാംസ്കാരികതകളിലും ‘അച്ചടക്ക’ പരേഡുകളിലും ഫാഷൻ ഷോകളിലും ഫ്ലാഷ് മോബുകളിലും ഐറ്റം ഡാൻസുകളിലും മാത്രമായി ചുരുങ്ങുകയും ഭാഷയും മാനവികശാസ്ത്രവിഷയങ്ങളും സംസ്കാരവും തമ്മിലുള്ള അന്തരം കൂടുകയും ചെയ്യുന്നതിൻ്റെ ഭവിഷ്യത്ത് ചില്ലറയല്ല."
നമ്മുടെ വീടകങ്ങളിൽ ജനാധിപത്യവും സാഹോദര്യവും സഹവർത്തിത്വവും നാനാത്വത്തിൽ ഏകത്വവും പുലരണം. സ്നേഹത്തിൻ്റെയും കരുണയുടെയും ത്യാഗത്തിൻ്റെയും മൂല്യങ്ങൾ വീട്ടിൽ നിന്ന് പഠിച്ച ഒരാളും ക്രിമിനലാകില്ല. രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൊതു സമൂഹത്തിൻ്റെയും മികച്ച ഓഡിറ്റിങ്ങും ശ്രദ്ധയും കരുതലും ജാഗ്രതയുമുള്ള ഒരു കുട്ടിയും വഴി തെറ്റില്ല. ചതിക്കുഴികളെയും ‘മോഹന’ വാഗ്ദാനങ്ങളെയും വിചാരണ നടത്തി മഹത്തായ ലക്ഷ്യങ്ങളിലേക്കെത്തുന്ന നല്ല പൗരൻമാരാകാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിയട്ടെ.
"Self-discipline is the ability to control ourselves to do the right things."- Theodore Roosevelt

R