ഇസ്മായിൽ ഹനിയ്യയും ശഹീദ് ആകുമ്പോൾ
ഇസ്മായിൽ ഹനിയ്യയും ശഹീദ് ആകുമ്പോൾ

Mishab

ഇഹലോകത്തെയും പരലോകത്തെയും എൻ്റെ പ്രിയതമൻ നീ തന്നെ ആകുന്നു.
പ്രിയനേ, എൻ്റെ അഭിവാദ്യങ്ങൾ ഗസ്സയിലെ രക്തസാക്ഷികൾക്ക് എത്തിക്കുക.
അല്ലാഹു താങ്കൾക്കെല്ലാം എളുപ്പമാക്കിത്തന്ന് അനുഗ്രഹിക്കട്ടെ. "
ശഹീദായ (രക്തസാക്ഷിയായ) ഇസ്മായിൽ ഹനിയ്യയുടെ മുകളിൽ വിരിച്ച ഫലസ്തീൻ കൊടി തടവിക്കൊണ്ട് അദ്ദേഹത്തിൻ്റെ ഭാര്യ പറഞ്ഞതത്രയും ഹനിയ്യയുടെ ചെറുപ്പം മുതലുള്ള ആഗ്രഹം തന്നെയായിരുന്നു. ഫിർദൗസിൽ പണിത ഗസ്സാ പട്ടണത്തിലെ ശുഹദാക്കളോട് 'സലാം' പറയുക. തെഹ്റാനിലെ തൻ്റെ അവസാന നിമിഷം, ഖുദ്സ് വിമോചനത്തെ ബാക്കിയായ സ്വപ്നമായിട്ടല്ല മറിച്ച് കൂടുതൽ ശക്തമാകുവാൻ പോകുന്ന ലക്ഷ്യമായിട്ട് തന്നെയായിരിക്കണം ഹനിയ്യ കണ്ടത്. ഖുദ്സിൻ മണ്ണ് അതിൻ്റെ അവകാശികൾക്ക് തിരികെ കിട്ടുന്ന ദിവസം, തക്‌ബീറുകളും സുജൂദുകളും കൊണ്ട് പശ്ചിമേഷ്യ നിറയുന്ന ദിവസം.
ഒന്നാം നഖ്ബയിൽ നാട് കടത്തപ്പെട്ട ദമ്പതികൾക്ക് 1963-ൽ ആൽ-ഷാതി അഭയാർഥി ക്യാമ്പിൽ വെച്ച് പിറന്ന കുഞ്ഞാണ് ഇസ്മായിൽ അബ്ദുൽസലാം അഹ്മദ് ഹനിയ്യ. ഇസ്രായേലി അധിനിവേശം ചെറുപ്പം മുതൽ തന്നെ തൊട്ടറിഞ്ഞ നിരവധി കുഞ്ഞുങ്ങളോടൊപ്പം ഹനിയ്യയും ഫലസ്തീനിൻ്റെ വിമോചനം ലക്ഷ്യം വെച്ചുകൊണ്ട് വളർന്നു. ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് ഗാസയിൽ അറബി സാഹിത്യത്തിൽ ബിരുദം നേടുന്നതിനിടെ ഹമാസുമായി ബന്ധം സ്ഥാപിച്ചു. തുടർന്നുണ്ടായ സമര പോരാട്ടങ്ങളിലെ നിറ സാന്നിധ്യം അദ്ദേഹത്തെ ശൈഖ് അഹ്മദ് യാസീനിൻ്റെ സഹായി ആയി സേവനമനുഷ്ഠിക്കുന്നതിൽ വരെ എത്തിച്ചു. ഇസ്രായേൽ അധിനിവേശത്തെ ചോദ്യം ചെയ്ത ഹനിയ്യ നിരവധി തവണ ജയിൽവാസം അനുഭവിക്കുകയും, 1992-ൽ ലെബനാനിലേക്ക് നാട് കടത്തപ്പെടുകയുമുണ്ടായി. ഒരു വർഷത്തിന് ശേഷം തിരിച്ചു വന്ന്, ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് ഗാസയിൽ ഡീൻ ആയി സേവനമനുഷ്ഠിച്ചു. ഹമാസിൻ്റെ നേതാവായും ഫലസ്തീൻ പ്രധാനമന്ത്രിയായും തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച ഹനിയ്യ ഹമാസിൻ്റെ രാഷ്ട്രീയ കാര്യ മേധാവിയായിട്ടാണ് അവസാന നാളുകളിൽ പ്രവർത്തിച്ചത്. ലോക ജനതയുടെ മുഴുവൻ ശ്രദ്ധയും ഫലസ്തീനിലേക്ക് തിരിച്ചുവിടാൻ തക്ക മാറ്റമുണ്ടാക്കിയ 2023 ഒക്ടോബർ 7-ൽ ഹമാസ് ഇസ്രായേലിലേക്ക് മിസൈൽ തൊടുത്തുവിട്ടത് ഹനിയ്യയുടെ കീഴിലായിരുന്നു.
സ്വന്തം ഭാര്യ മുതൽ ഫലസ്തീനിലെ ഒരു സാധാരണ വ്യക്തി പോലും ഹനിയ്യയെക്കുറിച്ച് പറഞ്ഞ വാക്കുകളിലൂടെ അദ്ദേഹം എത്രത്തോളം അല്ലാഹുവിൽ വിധേയമായിക്കൊണ്ടാണ് തൻ്റെ കടമ നിർവ്വഹിച്ചതെന്ന് നമുക്ക് മനസ്സിലാകും. വർഷങ്ങളായിട്ട് ഇസ്രായേൽ നടത്തുന്ന, ഫലസ്തീൻ നേതാക്കളെ രക്തസാക്ഷികളാക്കുക എന്ന നയം ഫലസ്തീൻ ജനതയിൽ എന്ത് തരം മനോഭാവമാണ് ഉളവാക്കിയതെന്ന് നമുക്കറിയാം. ഒരിക്കൽ പോലും ഇസ്രായേലിൻ്റെ ആധിപത്യം അംഗീകരിച്ച് കൊടുക്കാൻ തയ്യാറല്ലാത്ത, അല്ലാഹുവിന് മാത്രം വിധേയപ്പെട്ട് ജീവിക്കുന്ന ഈ ജനത കൂടുതൽ ശക്തമാവുകയല്ലാതെ മറ്റെന്താണ് സംഭവിക്കുക? ഖുർആനിൽ അല്ലാഹു ത്വാലൂത് എന്ന യുദ്ധത്തലവന് കീഴിലുണ്ടായിരുന്ന സംഘം തങ്ങളുടെ ആദ്യ യുദ്ധത്തിന് പോകുന്നതിന് തൊട്ടു മുമ്പ് അവർക്കിടയിലുണ്ടായ സംഭാഷണം വിവരിക്കുന്നുണ്ട്. ശത്രു സൈന്യത്തിൻ്റെ ആൾബലം തങ്ങളുടെ സംഘത്തിനെക്കാൾ അധികമാണെന്ന് ത്വാലൂത് സൈനികരോട് പറഞ്ഞപ്പോൾ അവർ പറഞ്ഞ മറുപടി ഇതായിരുന്നു: "ദൈവഹിതത്താൽ, വൻ സൈന്യത്തെ ചെറുസംഘങ്ങൾ ജയ്ച്ചടക്കിയ എത്രയോ സംഭവങ്ങളുണ്ട്". ഏറ്റുമുട്ടാനിറങ്ങിയപ്പോൾ അവർ പ്രാർഥിച്ചു: "നാഥാ! നീ ഞങ്ങൾക്ക് ക്ഷമ ചൊരിഞ്ഞുതരേണമേ, ഞങ്ങളുടെ പാദങ്ങൾ ഉറപ്പിക്കേണമേ, നിഷേധികളായ ഈ ജനത്തിനെതിരിൽ ഞങ്ങൾക്ക് ജയമരുളേണമേ". ഒടുവിൽ ദൈവഹിതത്താൽ അവർ നിഷേധികളെ തോൽപിച്ചോടിച്ചു. ഇതേ സംഘത്തിൻ്റെ പിന്തുടർച്ചക്കാരാണ് ഖുദ്സിൻ വിമോചകർ.

ഇസ്മയില് ഹാനിയ്യ താമസിച്ച ടെഹ്‌റാനിലെ ബിൽഡിങ്
"നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുവിൻ. എന്നാൽ, അതിക്രമം പ്രവർത്തിച്ചുകൂടാ. എന്തെന്നാൽ, അതിക്രമികളെ അല്ലാഹു ഇഷ്ട്‌പ്പെടുന്നില്ല" (സൂറ ബഖറ: 190) ഹമാസ് പോരാളികൾ തളരാത്തതിൻ്റെയും, ഹൃദയത്തിലെ ഈമാൻ കുറയാത്തതിൻ്റെയും കാരണം ഈ ഖുർആൻ ആയത്ത് നമ്മോട് പറയുന്നു. വൈകാരികമായതോ സ്വാർത്ഥമായതോ ആയ ഒരു ലാജ്ഞയും അവരുടെ ഉദ്ദേശമായിരുന്നില്ല . ഖുദ്‌സിൻ മണ്ണ് തിരിച്ച് പിടിക്കുന്ന ദിവസം വിദൂര സ്വപ്നമല്ല, മറിച്ച് സമീപ ഭാവിയിൽ തങ്ങൾ നേടിയെടുക്കുന്ന യാർഥ്യമാണെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് പാലസ്തീൻ ജനത.
ഇസ്മായിൽ ഹനിയ്യയുടെ ലക്ഷ്യം നിറവേറുന്ന ദിവസം വരും, സ്വർഗത്തിൽ നിന്നദ്ദേഹം പുഞ്ചിരിക്കും, ഇലാഹിൻ വാഗ്ദാനം പൂർത്തീകരിക്കപ്പെടും.
"ആരെങ്കിലും ഗസ്സയെ മുട്ട് കുത്തിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് വെറും വ്യാമോഹം മാത്രമാണ്. കാരണം ഗസ്സ അതിൻ്റെ ചെറുത്തിനിൽപ്പുകൊണ്ടും, ത്യാഗങ്ങൾ കൊണ്ടും, അടയാളങ്ങൾ കൊണ്ടും, ശുഹദാക്കളെക്കൊണ്ടും ഫലസ്തീൻ ഹൃദയങ്ങളിൽ വേരൂഴ്‌ന്നിനിൽക്കുകയാണ്" - ഇസ്മായിൽ അബ്ദുൽസലാം അഹ്മദ് ഹനിയ്യ

ഇസ്മയിൽ ഹനിയ്യ ശൈഖ് അഹ്മദ് യാസീനോടോപ്പം
ഇസ്മയിൽ ഹനിയ്യ ശൈഖ് അഹ്മദ് യാസീനോടോപ്പം
Mishab
Mishab

R