ഇന്നലത്തെ സായാഹ്നം
ഇന്നലത്തെ സായാഹ്നം

Mishab

ഇന്നലത്തെ സായാഹ്നം
"ഞാൻ കുടിച്ചും ഭക്ഷിച്ചും വശം കെട്ടിരിക്കുന്നു. പക്ഷെ, ഞാൻ നാളയെ കുറിച്ച് ഭയക്കുന്നു. കാരണം നാളെ എനിക്ക് ഭക്ഷിക്കാൻ ഈ ഭൂമിയും കുടിക്കാൻ ഈ സമുദ്രവും ഉണ്ടാകണമെന്നില്ലാലോ"
ഖലീൽ ജിബ്രാന്റെ വരികൾ ഉരുവിട്ട് കൊണ്ട് തന്റെ താമസസ്ഥലത്തെ കോണിപ്പടികൾ കയറുകയായിരുന്നു ശങ്കരൻ. രാത്രി മുഴുവൻ നഗരം ചുറ്റി. ഉറങ്ങിയില്ല. മുറിയുടെ മുമ്പിൽ എത്തിയപ്പോൾ പ്രവേശന കവാടം തുറന്നു കിടക്കുന്നതായി കാണപ്പെട്ടു. മറിയ എത്തിയിട്ടുണ്ടായിരുന്നു. അവൾ വീട്ടുജോലികൾ ചെയ്ത് തുടങ്ങിയിട്ടുണ്ട്. അവൻ കിടയ്ക്കക്കരികിലേക്ക് നടന്നു.
ഇന്നലത്തെ സായാഹ്നത്തെ അവൻ വെറുക്കുന്നു. പേഴ്സയിലും ഹൃദയത്തിലും ഒരു തരി പോലും സ്നേഹവും കാരുണ്യവും ബാക്കിയില്ല. ശങ്കരൻ തന്റെ ഒരു പഴയ വിദ്യാർത്ഥിനിയെ ഇന്നലെ കണ്ടു, അവൾ നന്നായി കവിത എഴുതുമായിരുന്നു. അവളുടെ അച്ഛൻ മരണപ്പെട്ട ദിവസം താൻ അവളെകൊണ്ട് ഒരു കവിത എഴുതിപ്പിച്ചിരുന്നു, സാത്താന്റെ കണ്ണുകൾ കൊണ്ട് പേടിപ്പിച്ച്. ഇപ്പോൾ, തന്റെ അനുജന്റെ സഹായവും കൊണ്ടാണ് അവൾ അവന്റെ അരികിലൂടെ നടന്നു പോയത്. അനുജൻ ശങ്കരന്റെ നേർക്ക് കല്ലുകളും മറ്റും എറിഞ്ഞു, പക്ഷെ അവന് ശങ്കരനെ പരിചയമില്ല.
"ഇന്ന് നേരത്തേ എഴുന്നേറ്റോ? നോവലെഴുത്ത് തുടരേണ്ടേ?"
അയൽപക്കകാരിയായ ജീന പെട്ടന്ന് വന്ന് വളരെ ഉച്ചത്തിൽ പറഞ്ഞു.
"ഇന്ന് ഞാൻ വളരെ ഉന്മേഷഭരിതനാണ്. രാവിലെ എഴുന്നേറ്റയുടനെ നടക്കാൻ പോയി".
ജീന പോയി. ശങ്കരന് ബോധക്ഷയം സംഭവിക്കുന്നത് പോലെ തോന്നി. പെട്ടന്ന് തന്നെ ഇന്നലെ കഴിച്ച മരുന്നിന്റെ പൊതികൾ സിഗർ ലൈറ്റർ കൊണ്ട് കത്തിച്ചു. അവൻ കിടയ്ക്കയിലേക്ക് വീണു, ശങ്കരൻ മാഞ്ഞു.
*****
മധുരമേറിയ തേൻ
നഗരത്തിൽ നിന്ന് കുറച്ച് ഉള്ളോട്ടാണ് എന്റെ വീട്. ആരും അധികം എത്തിപ്പെടാത്ത സ്ഥലത്ത്. പക്ഷെ സൂര്യൻ ഉദിക്കുന്നത് സുന്ദരമായി എന്നും കാണാം. കിളികൾ ഒച്ച വെക്കുന്നത് സുന്ദരമായി എന്നും കേൾക്കാം. പക്ഷെ ഇന്ന് രാവിലെ കുറച്ച് പേർ ചേർന്ന് ആ വീട് തകർത്തു. ഞാൻ രാജ്യദ്രോഹി ആണെന്നാ പറയുന്നെ. എന്നിട്ട് അവർ കിടക്കാൻ ഇരിമ്പഴികൾക്ക് പിന്നിലേക്ക് എന്നെ ക്ഷണിച്ചു. അല്ല, കൊണ്ടുപോയി. അവിടുന്ന് അവർ എന്റെ കൈയിൽ ഒരു കെട്ട് പണം വെച്ചു തന്നു. മധുരമേറിയ തേൻ ലഭിച്ചത് പോലെയായിരുന്നു തോന്നി, പക്ഷെ എന്റെ നാവ് അവർ മുറിച്ചെടുത്തില്ലേ..
*****
യുവത്വചിന്തകൾ
Editor
Yuvathwachinthakal
Trissur
പ്രിയപ്പെട്ട സാർ,
SUB : 'യുവത്വചിന്തകൾ' എന്ന ആഴ്ചപ്പതിപ്പിന്റെ പ്രസിദ്ധീകരണം നിന്നു പോയോ എന്നറിയാൻ.
അങ്ങയ്ക്ക് സുഖമെന്ന് കരുതട്ടെ. 'യുവത്വചിന്തകൾ' എന്ന നിങ്ങളുടെ ആഴ്ചപ്പതിപ്പിന്റെ സ്ഥിരം വായനക്കാരനാണ് ഞാൻ. പക്ഷെ കഴിഞ്ഞ രണ്ട് ആഴ്ചകളിലായി നിങ്ങൾ പ്രസിദ്ധീകരണം നടത്തിയില്ല. എഡിറ്ററായ താങ്കൾ വളരെ വലിയ മടിയൻ ആണെന്നാ നാട്ടുവർത്തമാനം.
പക്ഷെ അത് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ വായിച്ചതിൽ വെച്ച് എറ്റവും ആജാണ്ടബഹുലവും വൈവിദ്യാഹരിണിയുമായ വിഷയങ്ങളെ കുറിച്ചാണ് നിങ്ങൾ നിറഞ്ഞ ഉത്സാഹത്തോടെ സംസാരിക്കുന്നത്. അങ്ങനെയുള്ള ഒരു പത്രത്തിന്റെ പത്രാധിപൻ എങ്ങനെ മടി കാണിച്ച് വിശ്രമിക്കാൻ തോന്നും?
രാജേന്ദ്രൻ എന്ന നിങ്ങളുടെ സ്വയംലേഖകൻ എഴുതിയ 'തത്തമ്മ ഉറങ്ങുമ്പോൾ' എന്ന ചെറുകഥ എന്നെ നീണ്ട ഉറക്കത്തിലേക്കാണ് നയിച്ചത്. കഥയുടെ മാഗ്നിഫിഷ്യന്റ് എഫ്ഫക്റ്റ്. നിങ്ങളുടെ ലേഖനങ്ങൾ വായിച്ചതിൽ പിന്നെ കറിവേപ്പില പോലും ഞാൻ പറിക്കാറില്ല. നന്മ ആണ് എല്ലാത്തിന്റെയും അടിസ്ഥാനമാകേണ്ടത്.
പ്രിയപ്പെട്ട സാർ, ഫിക്ഷനുകൾ ലൈംകിക അരാചകത്വങ്ങളിൽ മൂടുമ്പോൾ നിങ്ങൾ അതിനെ തുറന്ന് കാട്ടുന്നു. യുവാക്കളെ ആകർശിപ്പിക്കാനായി ആഴ്ചപ്പതിപ്പിന്റെ പേര് പോലും 'യുവത്വചിന്തകൾ' എന്നാക്കി. സമൂഹത്തിൽ വിപ്ലവമാറ്റം സൃഷ്ടിക്കാൻ നിങ്ങൾ എന്നും നിലനിൽക്കണം. അതിനാൽ, (എഴുത്തുകൾ ഒന്നും ലഭിക്കാത്തത് കൊണ്ടാണ് പ്രസിദ്ധീകരണം നിന്നത് എന്നറിഞ്ഞിരുന്നു) നിങ്ങൾ തള്ളിയ എന്റെ എഴുത്തുകളെല്ലാം ഒരു സ്പെഷ്യൽ പതിപ്പാക്കി എന്റെ പിറന്നാളിന്, അതായത് അടുത്ത മൂന്നാം തീയതി ഇറക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. ഞാൻ ഒരു നോവലും എഴുതിയിട്ടുണ്ട്. നമുക്കത് ഒറ്റ പതിപ്പിൽ തന്നെ ഇറക്കാം.
എത്രയും പെട്ടന്ന് മടിയൻ എന്ന ചീത്ത പേര് മാറ്റി ചടുല ചെറുപ്പമായി നമുക്ക് മുന്നേറാം.
എന്ന് വിശ്വസ്തതയോടെ,
ലാൽ

R